അഥവാ അവൾ തിരികെ പോന്നാൽ അവൾ “മഠം ചാടി” ആണ്! കുടുംബത്തിന് അപമാനമാണ്! അധികപ്പറ്റാണ്

173

Saji Philip

ബുദ്ധി ഉദിക്കാത്ത പ്രായത്തിൽ എട്ടും പൊട്ടും തിരിയാത്ത ആൺ- പെൺകുട്ടികളെ വിശുദ്ധരാകാം മാലാഖാമാരാകാം എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു സിസ്റ്റേഴ്സ് ഉം പുരോഹിതരും സന്യാസത്തിലേക്കു കൂട്ടികൊണ്ടു പോകുന്നു. വെറും പതിനാറു വയസ്സേ ഉണ്ടാവു അപ്പോൾ.

പിന്നീട്ഇവർ ചെന്നെത്തുക ഒരു തിരിച്ചു വരവില്ലാത്ത രാവണൻ കോട്ടയിലാണെന്നു- പ്രത്യേകിച്ചും പെൺകുട്ടികൾക്ക് – അവർ അറിയുന്നതേ ഇല്ല. ക്രമേണ അസ്വാതന്ത്ര്യത്തിന്റെ ചാക്കുകെട്ടു അവരുടെ മേൽ മൂടപ്പെടുന്നത് വരെ! ഒരു പെൺകുട്ടി കന്യാസ്ത്രീ ആവാൻ മഠത്തിൽ ചേരുമ്പോൾ അവളുടെ കുടുംബത്തിലെ അവൾക്കുള്ള സ്വത്തും അവകാശവും എന്നെന്നേക്കുമായി ഇല്ലാതെ ആവുകയാണ്! പിന്നീട് അവൾക്ക് ഒരുതിരിച്ചുവരവ് ഇല്ല.

അഥവാ അവൾ തിരികെ പോന്നാൽ അവൾ “മഠം ചാടി” ആണ്! കുടുംബത്തിന് അപമാനമാണ്! അധികപ്പറ്റാണ്! ഇവിടെ നിന്നുകൊണ്ട് വേണം സിസ്റ്റർ ലൂസി യുടെ ആത്മകഥയെ വായിക്കാൻ. കന്യാമഠം എന്ന മിഥ്യാ സ്വർഗത്തെ തേടി പോയ ലൂസി എന്ന പെൺകുട്ടി കണ്ടെത്തുന്നത് അസ്വാതന്ത്ര്യത്തിന്റെ, അടിമത്തത്തിന്റെ ചങ്ങലളിൽ പെൺകുട്ടികളെ തളച്ചിട്ട ഒരു ലോകം.

അവിടെ മാസ്റ്റർ അഥവാ ഉടമ എന്ന നിലയിൽ പുരോഹിതരും പുരോഹിതരുടെ ദല്ലാളുകൾ ആയ കുറെ മദർ, പ്രൊവിഷ്യൽ ,ജനറാളമ്മ എന്നിങ്ങനെ വട്ടപ്പേരുകൾ ഉള്ള കിരാതകളും! ആ ദുഷിച്ച പൗരോഹിത്യ കന്യാമഠ നേത്രത്വത്തോടുള്ള സന്ധിയില്ലാത്ത ഒരു സ്ത്രീയുടെ സമരം.മനുഷ്യന്റെ അന്തസ്സ് , സ്വാതന്ത്ര്യം , പൗരാവകാശം എന്നിവ സംരക്ഷിക്കാനായി അവർ നീണ്ട നാൾ നടത്തിയ സമരം..

കെട്ടുകഥകളുടെ പേരിൽ ഇത്തരം രാവണൻ കോട്ടകളിൽ ജീവിതം എരിഞ്ഞൊടുങ്ങുന്ന , അവസാനമില്ലാത്ത ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്ന നിസ്സഹായരായ കന്യാസ്ത്രീകളുടെ അടക്കിപ്പിടിച്ച വിതുമ്പലുകൾ.അതെല്ലാമാണീ പുസ്തകം.ദൈവം ,മതം, എന്നീ കെട്ടുകഥകളുടെ പേരിൽ നിസ്സഹായരെ ചങ്ങലയ്ക്കു ഇടുന്ന ഇത്തരം ദുഷിച്ച മധ്യകാല തിന്മയുടെ സാമ്രാജ്യങ്ങളെ നിരോധിക്കേണ്ട കാലമൊക്കെ എപ്പോഴേ കഴിഞ്ഞു?

പക്ഷെ സഭയുടെ പണത്തിനും സ്വാധീനത്തിനും മുൻപിൽ ലുസിമാരും അഭയമാരും പിന്നെ പേരറിയാത്ത , മഠങ്ങളുടെ കിണറുകളിലും മാനസിക രോഗകേന്ദ്രങ്ങളിലും ഒടുങ്ങിയ സഹോദരിമാരുടെ നിലവിളികൾ മുങ്ങി പോകുന്നു. പക്ഷെ സിസ്റ്റർ ലൂസി സഭയുടെ തിന്മൾക്കു എതിരെ ധീരമായ ചെറുത്തു നിൽപ്പ് നടത്തി എന്നത് സുവർണ ലിപികളിൽ എഴുതപ്പെടുക തന്നെ ചെയ്യും!

Previous articleസഫലമീ പൊതുവിദ്യാഭ്യാസം…!
Next articleഅംബേദ്ക്കറാണ് ശരി !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.