ഏതൊരു മഹാമാരിയുടെയും ഏറ്റവും വലിയ ബലിമൃഗങ്ങൾ എവിടെയായാലും ആരോഗ്യ പ്രവർത്തകർ തന്നെ ആയിരിക്കും. ജീവനെടുക്കുന്ന പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ സർക്കാർ നിയന്ത്രണങ്ങളും, ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തുമ്പോൾ ഒക്കെ അന്നം മുട്ടി നിസ്സഹായരായി പകച്ചു നിന്നുപോകുന്നതും അവർ തന്നെയായിരിക്കും. മരണത്തിനു മുന്നിൽ നിന്ന് വീടും, കുടുംബവും ഉപേക്ഷിച്ച് പകർച്ചവ്യാധികളെ നേരിടുമ്പോൾ, ഓരോ ആരോഗ്യ പ്രവർത്തകനും, തളർന്ന് വീണു പോകാം, മരണപ്പെടാം, അംഗഭംഗം സംഭവിക്കാം, ഒടുവിൽ ആ മാരകരോഗങ്ങളുടെ ഇടപഴകിൽ പൊതുജനം മാറ്റി നിർത്തിയേക്കാം, കോവിഡ് .
വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് ആണയിട്ട് പറയുന്ന രാഷ്ട്രീയ നേതൃത്വവും, അത് പരീക്ഷിക്കാൻ തെരഞ്ഞെടുത്തതും ഈ ജനവിഭാഗത്തെത്തന്നെ, ( നല്ല ഉദ്യേശ്യത്തോടെ എന്ന് ആണ് പറയുന്നത് ) എന്തായിരിക്കും സൈഡ് ഇഫക്ട് എന്ന് പോലും കണക്കുകൂട്ടാൻ ഇതു വരെ കഴിഞ്ഞിട്ടില്ല ! സാമൂഹ്യ സേവനം മാത്രമാണ് ലക്ഷ്യം എന്ന് പറഞ്ഞ് പീറ രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ, സമൂഹത്തിന് മാതൃകയാകേണ്ട, ജനങ്ങൾക്ക് സംശയ ദുരീകരണം നടത്തേണ്ട,ജനങ്ങൾക്ക് ആത്മവിശ്വാസം പകരേണ്ട ജനപ്രതിനിധികൾ, അവർക്ക് ഇപ്പ വേണ്ടാത്രേ !മറ്റുള്ളവർക്ക് കൊടുക്ക്, എന്നിട്ട് മതിയത്രേ…!കുഴപ്പമൊന്നും ഇല്ലെങ്കിൽ, വാക്സിൻ എടുക്കാമത്രേ ! റഷ്യൻ പ്രസിഡൻ്റ് പുടിൻ തൻ്റെ മകൾക്ക് തന്നെ ആദ്യം വാക്സിൻ നൽകി ജനങ്ങൾക്ക് ധൈര്യം പകർന്നു.. അമേരിക്കൻ പ്രസിഡൻറ് സ്വയം സ്വീകരിച്ച് ധൈര്യം പകർന്നു.. ഖത്തറിൽ അമീർ ശൈഖ് തമീം ബിന് ഹമദ് ആല്ഥാനി സ്വീകരിച്ചു…! രാജ്യ നന്മയും, ജനനന്മയും വീമ്പ് പറയുന്ന രാഷ്ട്രീയ നേതൃത്വം / കേന്ദ്ര നേതൃത്വം തന്നെ ആദ്യം വാക്സിൻ സ്വീകരിച്ച് ജനങ്ങൾക്ക് ധൈര്യം നൽകണം.. അതാണ് ശരി.. അതാണ് വേണ്ടതും… അതല്ലേ ശരി.