കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങൾ തട്ടിപ്പു കേന്ദ്രങ്ങളോ ?

77

കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങൾ തട്ടിപ്പു കേന്ദ്രങ്ങളൊ ?

ഈ ചോദ്യത്തിന് ഉത്തരം തേടുംബോൾ ഇതിന്റെ ചരിത്രം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ് .
എൺപതുകളിൽ പെന്തോകളു ടെ മാത്രം കലാപരിപാടിയായിരുന്നു ഈ കരിസ്മാറ്റിക് കൺവഷനുകൾ . അന്നുവരെ ഒളിഞ്ഞും തെളിഞ്ഞും ഈ പരിപാടിയെ കളിയാക്കിയവരാണ് കത്തോലിക്കർ .

ആളുകളുടെ സാന്നിധ്യം കൂടുന്നത് ശ്രദ്ധിച്ച സഭയിൽ ഉന്നതസ്താനമൊന്നും കിട്ടാതെ ഇരുന്ന ചില എഴാം കൂലി പാതിരിമാർ ആളുകളെ സംഘടിപ്പിച്ച് സഭാ നേത്രുത്വത്തെ സമ്മർദത്തിൽ ആക്കാൻ അവിടെ ഇവിടെ യായി ധ്യാന ശിശ്രൂഷകൾ തുടങ്ങി .
അവിടെ പോകുന്നതും അത്തരം വൈദികരുമായി ഇടപഴകുന്നതും അന്നത്തെ സഭാനേത്രുത്വം പരോക്ഷമായി വിലക്കിയിരുന്നു .
പക്ഷേ അവിടെയും ആളുകൾ കൂടുന്നു എന്ന് കണ്ടപ്പോൾ പതിയെ പതിയെ തങ്ങളുടെ ഇടവകയിൽ ആളുകളെ കൂടെ നി ർത്താൻ ഇത് നല്ല മാർഗമാണെന്ന് കണ്ട ചില ഇടവക വികാരിമാർ തങ്ങളുടെ ഇടവകയിൽ ഇവരെ കൊണ്ട് വന്ന് ധ്യാനം നടത്തി .
അവിടെയും ആള് കൂടുന്നു എന്ന് കണ്ടപ്പോൾ ഇത് കൊള്ളാമല്ലോ എന്ന നിഗമനത്തിൽ എത്തുകയും വിഢികളായ വിശ്വാസി സമൂഹത്തെ കൂടെ നിർത്താനും കഴിയും എന്ന് മനസിലാക്കിയ കത്തോലിക്കാ സഭ നല്ല ധന സമ്പാദനത്തിനുള്ള മാർഗമാണെന്നും വിലയിരുത്തി. അതിനു വേണ്ട മേൻ പൊടികളായ അത്ഭുത രോഗശാന്തിയും ഭാഷാ വരവും മദ്യപാനം നിർത്തലാക്കലും ഉൾപ്പെടുത്തി വിപുലപ്പെടുത്തി . സംഗതി എല്ലാ തലത്തിലും വജയമാണെന്നു കണ്ട സഭ വൻ പ്രചരണവും പോട്ട പോലുള്ള സ്തലങ്ങളിലേക്ക് തീർത്ഥാടനവും താമസിച്ചുള്ള ധ്യാനവും വഴി പല രീതിയിൽ ജനങ്ങളെ അടുപ്പിച്ചു – പിന്നെ ഈ ധ്യാന കേന്ദ്രങ്ങളുടെ വളർച്ച അത്ഭുതാവഹമായിരുന്നു .

അതൊടുകൂടി ഇതിന്റെ പിന്നിൽ വൻ സാമ്പത്തിക സ്രാവുകൾ നോട്ടമിട്ടു . നാടൻ വാറ്റ് സംഘങ്ങൾ മുതൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തുടങ്ങി വിദേശ സാമ്പത്തിക മയക്ക് മരുന്നു ശക്തികൾ വരെ ഇതിന്റെ പിന്നിൽ അണിനിരന്നു . ജനങ്ങളെ ധ്യാനകേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ ഉപജാപക സംഘങ്ങൾ പ്രവർത്തനം തുടങ്ങി. ടൂർ ഓപ്പറേറ്റർമാർ മുതൽ നൂറുകണക്കിന് ട്രാവൽ എജെന്റ മാർ ധ്യാന കേന്ദ്രങ്ങൾക്ക് ചുറ്റുമായി വളർന്നു . കാര്യങ്ങൾ സഭയുടെ കൈപ്പിടിയിൽ ഒതുങ്ങാതെ വന്നു . പതിയെ പതിയെ വിദേശ ശക്തികൾ അടക്കം ധ്യാനകേന്ദ്രങളിൽ പലരുപത്തിൽ ഭാവത്തിൽ പിടിമുറുക്കി . അങ്ങനെ സഭയുടെ നിലനിൽപ്പ് തന്നെ ധ്യാനകേന്ദ്ര നടത്തിപ്പുകാരുടെ മേൽനോട്ടത്തിലായി .

ഭൂമി ഇടപാടുകൾ സാമ്പത്തിക തട്ടിപ്പുകൾ ബലാൽസംഗങ്ങൾ മയക്കു മരുന്ന് കച്ചവടം എന്ന് വേണ്ട നാട്ടിലെ സകല നെറികേടുകളും ഈ ധ്യാനകേന്ദ്രങ്ങൾ വഴി സഭയിൽ എത്തി . നാലാംകിട കൈനൊട്ടക്കാരെയും മന്ത്രവാദികളെയും കൂടൊത്രക്കാരെയും നാണിപ്പിക്കുന്ന തരത്തിലെക്ക് ധ്യാനകേന്ദ്രങ്ങളിലെ കൗൺസിലിങ്ങുകൾ തരം താണു . തലവേദനക്ക് മുതൽ ക്യാൻസറിന് വരെ അത്ഭുത രോഗശാന്തി നൽകി തുടങ്ങി . വിഢിത്തവും യുക്തിരഹിതവും അലറലും അട്ടഹാസവും പ്രകമ്പനങ്ങളൊടെയുള്ള സൗണ്ട് സിസ്റ്റവും ഒക്കെയായി ഇവിടെ എന്തോ വലിയ അത്ഭുതം നടക്കുന്നു എന്ന പ്രതീതി ജനിപ്പിച്ച് ജനങ്ങളെ ആത്മീയ കച്ചവടത്തിന്റെ ഇരകളാക്കി മനുഷ്യന്റ സ്വാഭാവിക ചിന്തകളെ അടിച്ചമർത്തി ഒരു പ്രത്യേക വലയത്തിലാക്കി തീർത്തു .

മനുഷ്യൻ ചിന്തിച്ചു തീരുമാനമെടുക്കുന്നത് തങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാക്കും എന്ന ഗവേഷണത്തിൽ അവന് ചിന്തിക്കാനുള്ള അവസരം കൊടുക്കാതിരിക്കുക എന്നതായി രുന്നു ധ്യാന നടത്തിപ്പുകാരുടെ ലക്ഷ്യം .അതിനവർ മണിക്കുറുകൾ ഇടവിട്ടുള്ള പ്രാർത്ഥനകൾ ജപമാലകൾ സ്തുതിപ്പ് എന്നിവയും ടി വി യി ലെ വചനപ്രഘോഷണവും മറ്റു മായി വിശ്വാസികളെ നിരന്തരം ഇവയുമായി ബന്ധിപ്പിച്ചു നിർത്തിയതിന്റെ ഫലമായി ഇവർ എന്ത് വിഢിത്തം ഏഴുന്നെള്ളിച്ചാലും സ്ത്രോത്രം പ്രൈസ് ദി ലോർഡ് എന്നി ജൽപനം മാത്രമെ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകൂ

അങ്ങിനെ ” മത്തിഷ്ക മരണം ” സംഭവിച്ച വിശ്വാസികൾക്ക് മുന്നിൽ ഇപ്പോൾ ധ്യാന ഗുരുക്കൾ നടത്തുന്നത് സഭ നേത്രുത്വാത്തിൽ നടന്നുവരുന്ന ബലാൽസംഗം സാമ്പത്തിക ഇടപാടുകൾ വഞ്ചന ചതി എന്നിവയെ ന്യായീകരിക്കുക എന്ന ദൗത്യാമാണ്.
സഭയിലെ നെറികേടുകളെ തനിക്കാവുന്നടത്തോളം പുതപ്പിട്ട് മുടി മറക്കണം എന്ന് വരെ ജനങ്ങളെ പറഞ്ഞ് ധരിപ്പിക്കാൻ ഈ ധ്യാന ശ്രേഷ്ടർക്ക് സാധിക്കുവാൻ തക്കവണ്ണം ഇത് കേട്ടിരിക്കുന്ന വിശ്വാസികളുടെ ചിന്താശേഷി തടയപ്പെട്ടു കഴിഞ്ഞു .
ഇവരുടെ അന്ധകാരവലയത്തിൽ നിന്നും അൽപം മാറി നിന്ന് ചിന്തിച്ചാൽ മനസിലാകും ഇവർ പറയുന്ന വിഢിത്തരങ്ങളുടെ യഥാർത്ഥ മുഖം . ഇതും ഒരു തരം ചൂഷണം തന്നെയാണ് . അതെ നമ്മൾ ചൂഷിതരാകാതിരിക്കുവാൻ അകക്കണ്ണ് തുറന്ന് വെച്ച് ഉണർന്നിരിക്കുക .