Sajid AM

ഹൃദയം കൊണ്ട് കാണേണ്ട ചിത്രം ❤️

കൊറിയൻ യുദ്ധത്തിലെ വീരനായകൻ സുലൈമാൻ ദിൽബിർലിഗിയുടെ ജീവിതകഥയെ ആസ്പദമാക്കി ടര്‍ക്കിഷ് ഭാഷയിൽ പുറത്തിറങ്ങിയ ഒരു മനോഹര ചിത്രമാണ് Ayla: The Daughter Of War. യുദ്ധത്തിന്റെ അന്തരീക്ഷത്തിൽ സ്നേഹബന്ധത്തിന്റെ തീവ്രതയും ഊഷളതയും പകരുന്ന ഒരു ഫീൽ ഗുഡ് ചിത്രം. ഒരേ സമയം കാണുന്നവരുടെ കണ്ണും മനസും നിറക്കാൻ ചുരുക്കം ചില സിനിമകൾക്ക് മാത്രമേ സാധിക്കു, അത്തരത്തിലൊരു ചിത്രമാണിത്. കാരണം നമ്മളെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരുപാട് സന്ദര്‍ഭങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഇതിൽ പ്രണയവും വിരഹവുമുണ്ട്, പ്രതീക്ഷയും ചേർത്തു പിടിക്കലുമുണ്ട്, യുദ്ധവും യുദ്ധമുഖത്തെ മരണഭയവുമുണ്ട്, വർഷങ്ങൾ കഴിഞ്ഞാലും അണയാത്ത സ്നേഹവും കരുതലും വിശ്വാസവുമുണ്ട്. അതായത് ഒരു ഫീൽ ഗുഡ് ചിത്രം കാണുന്ന ഒരാൾക്ക് വേണ്ട എല്ലാം അടങ്ങിയ ഒരു മികച്ച പാക് തന്നെയാണിത്.

May be an image of 1 person, child, sitting, standing and outdoorsരണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിൽ യുദ്ധം ആരംഭിക്കുകയും ഉത്തര കൊറിയയുടെ ആക്രമണത്തിൽ ആ രാജ്യത്തെ ഒന്നും അറിയാത്ത സാധാരണ മനുഷ്യർ കൊല്ലപ്പെടുകയും ഒട്ടനവധി കുട്ടികൾ അനാഥരാകുകയും ചെയുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവരെ സഹായിക്കാൻ തുർക്കിയിൽ നിന്നും അമേരിക്കയിൽ നിന്ന സൈന്യം എത്തുന്നു. അതിൽ തുറക്കി സൈന്യത്തിലെ മെക്കാനിക്കായി നായകൻ സുലൈമാനും യുദ്ധഭൂമിയിലേക്ക് കടന്നുവരുന്നു. അവർ അവിടെ കാലുകുത്തിയ അന്നുതന്നെ ഉത്തര കൊറിയ അവരുടെ ക്യാമ്പ് തകർക്കുകയും സുലൈമാനും കൂട്ടരും മറ്റൊരു ക്യാമ്പിലേക്ക് മാറാൻ യാത്ര തിരിക്കുകയും ചെയ്യുന്നു. വനത്തിനുള്ളിലൂടെയുള്ള യാത്രയിൽ ശവശരീരങ്ങൾക്കിടയിൽ നിന്ന് തണുത്തു വിറച്ചു കിടക്കുന്ന മാതാപിതാക്കൾ നഷ്ടപെട്ട അഞ്ച് വയസുള്ള ഒരു പെൺകുട്ടിയെ സുലൈമാന് കിട്ടുകയും അവളെ തൻ്റെ മാറോട് ചേർത്തു മിലിറ്ററി ക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. തുടർന്ന് അവൾ ആ ക്യാമ്പിൽ സുലൈമാൻ്റെ സ്നേഹ തണലിൽ ഐലയെന്ന പേരിൽ വളരുന്നു. ഐലയുടെ ഒരു ചെറുപുഞ്ചിരിയോട് കൂടിയുള്ള സാന്നിധ്യം ആ മിലിറ്ററി ക്യാമ്പിനെ ഒന്നാകെ മാറ്റുകയാണ്. പിന്നീട് അങ്ങോട്ട് സുലൈമാൻ്റെയും ഐലയുടെയും തീവ്രമായ സ്നേഹബന്ധത്തിലൂടെയും വൈകാരിക നിമിഷങ്ങളിലൂടെയുമാണ് ചിത്രം നമ്മളെ കൊണ്ട് പോവുന്നത്. മാത്രമല്ല അവർ തമ്മിലുള്ള ആത്മബന്ധം വാക്കുകൾക്കും വർണനകൾക്കും അതീതമാണ്.

രക്തബന്ധതിനപ്പുറം സ്നേഹത്തിന്റെ നൂലിഴകളാൽ തുന്നിച്ചേർത്ത സുലൈമാനും ഐലയും തമ്മിലുള്ള ആത്മ ബന്ധം നമ്മുടെ ഹൃദയത്തെ കീറിമുറിക്കാൻ ഉതകുന്നതെന്നു പറയാതെ വയ്യ. ഒരല്പം കണ്ണുനീരോടെ അല്ലാതെ ഈ ചിത്രം നിങ്ങൾക്കും കണ്ടു തീർക്കാനാവില്ല എന്ന് ഉറപ്പാണ്. കാരണം സുലൈമാനും ഐലയും കേവലം സംവിധായകൻ്റെ ഭാവനയല്ല, ഇതൊരു യഥാർത്ഥ സംഭവം തന്നെയാണ്. അയതുകൊണ്ടുതന്നെ ചിത്രം നമ്മളെ കൂടുതൽ വൈകാരിക തലങ്ങളിലേക്ക് കൊണ്ട് പോവും. ചിത്രം കണ്ട് തീർന്നാലും സുലൈമാനും ഐലയും കുറച്ചു ദിവസത്തേക്ക് നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകും. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ട് ഈ അടുത്തകാലത്തായി ഒരുപാട് ചിത്രങ്ങൾ എൻ്റെ മുന്നിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇത്രമാത്രം ഹൃദയ ഭേദകമെന്നു തോന്നിപ്പിച്ച ചിത്രം വേറെ ഉണ്ടായിട്ടില്ല. നിങ്ങളിൽ പലരും ഈ ചിത്രം ഒരുപക്ഷേ കണ്ടിട്ടുണ്ടാവും എങ്കിലും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും ഇത് കണ്ടിരിക്കണം.

You May Also Like

ജീവിത യാതനകള്‍ – ചെറുകഥ

ഇരിപ്പിടം ഓണ്‍ലൈന്‍ വീക്കിലി ബ്ലോഗര്‍മാര്‍ക്കായി സംഘടിപ്പിച്ച ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കഥ

പഞ്ചവടിപ്പാലം പോലൊരു രംഗം അങ്ങ് ചൈനയിലും; നൂറുകണക്കിന് ആളുകള്‍ കയറിയ പാലം താഴോട്ട്

ചൈനയിലെ ജിയാക്സി പ്രവിശ്യയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. പാലം രാവിലെ തുറന്നതോടെ ഗേറ്റില്‍ കാത്തുനിന്ന നൂറുകണക്കിന് ജനങ്ങള്‍ ഒരുമിച്ച് അക്കരെ കടക്കാന്‍ നോക്കിയതാണ് പണിയായത്. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്‌. പത്തു പേരോളം വിവിധ ആശുപത്രികളില്‍ ആയി ഉണ്ടത്രേ.

അൻപതാം വർഷം നായകനായി തുടരുന്ന ഒരേയൊരു മലയാള നടൻ

മമ്മൂക്ക നാളെ അഭിനയ ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരുപക്ഷേ സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിന്റെ അൻപതാം വർഷം നായകനായി തുടരുന്ന

സിനിമയിലെ ശ്രമങ്ങൾ പാളിയെങ്കിലും സ്റ്റേജിൽ റിമി കിരീടം വെക്കാത്ത റാണി തന്നെയാണ്

കുറേ ആളുകളുടെ കൂട്ടത്തിനിടയിൽ എല്ലാവരും ശ്രദ്ധിക്കുന്ന ചിലരുണ്ട്. വല്ലാത്തൊരു ഗ്രേസ് ഉണ്ടായിരിക്കും അവർക്ക്. അവരുടെ ചുറ്റുമുള്ളവരിലേക്ക് ഒക്കെ ആ സന്തോഷം ഒരു ലഹരി പോലെ