നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
434 VIEWS

Sajid AM

മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധം എന്നും ഒരു തീരാകഥയാണ്. ആ ദൃഢമായ ബന്ധം പല സിനിമാസൃഷ്ടികൾക്കും മുൻപ് ആധാരമായിട്ടുണ്ട്. എങ്കിലും ആ ബന്ധത്തിന്റെ ഏറ്റവും വൈകാരികമായ തലത്തെ കഥാപശ്ചാത്തലത്തിന്റെ മർമ്മഭാഗമാക്കിയ സിനിമകൾ വിരളമാണ് എന്ന് പറയാം. അവിടെയാണ് 777 ചാർളി വേറിട്ട് നിൽക്കുന്നത്.

മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത ഈ ചിത്രം ശരിക്കും ഏതൊരു മനുഷ്യൻ്റെയും മനസ്സ് കീഴടക്കുന്ന ഒന്നാണ്. അതെ ഒരേ സമയം സന്തോഷിപ്പിക്കുകയും കണ്ണ് നനയ്ക്കുകയും ചെയ്യുന്ന ചിത്രം. “നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും, നിങ്ങൾ ലക്കിയാണെങ്കിൽ മാത്രം” എന്ന ടാഗ് ലൈനോടെ പുറത്ത് ഇറങ്ങിയ ചിത്രം ആരംഭിക്കുന്നത് അലസനായ ധർമ്മയെന്ന യുവാവിലൂടെയാണ്. തൻ്റെ കുട്ടികാലത്ത് തന്നെ ഒരു വാഹനാപകടത്തിൽ മാതാപിതാക്കളെയും, സഹോദരിയെയും നഷ്ടപ്പെടുകയും ശേഷം ഒരു അടക്കവും ചിട്ടയുമില്ലാതെ ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്ന ഒരാളാണ് ധർമ്മ. വലിച്ചു തീർത്ത സിഗരറ്റ് കുറ്റികളും, ഒഴിഞ്ഞ മദ്യക്കുപ്പികളും, ഈച്ചയരിക്കുന്ന എച്ചിൽ പാത്രങ്ങളും, കീറിപ്പറിഞ്ഞ സോഫാസെറ്റും തുടങ്ങിയവ ചിട്ടയില്ലത്ത ജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായി അവൻ്റെ വീടിനുള്ളിലും പരിസരത്തും നമ്മുക്ക് കാണാം.

അവനെ കാണുമ്പോൾ തന്നെ വീടിന് പരിസരത്തെ കുട്ടികൾ പേടിച്ചു വിറക്കുകയും സ്ത്രീകൾ വീട്ടിലേക്ക് ഉൾവലിയുകയും ചെയ്യും. തൻ്റെ അയൽവാസികളോടോ, സഹപ്രവർത്തകരോടോ, നിത്യവും കാണുന്നവരോടോ തുടങ്ങി ഒരു മനുഷ്യനോട് പോലും യാതൊരു തരത്തിലുള്ള സ്നേഹവും ബന്ധവും കാത്തു സൂക്ഷിക്കാത്ത അതിന് തയ്യാറാവാത്ത പരുക്കനായ ധർമ്മയുടെ ജീവിതത്തിലേക്ക് ക്രൂരനായ ഒരു ബ്രീഡറുടെ പക്കലിൽ നിന്നും രക്ഷപ്പെട്ട ചാർളി എന്ന നായകുട്ടി വരുകയും പിന്നീട് അങ്ങോട്ട് ധർമ്മയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

സത്യം പറഞ്ഞാല് ഞാൻ ഒരു നായ പ്രേമി അല്ലെങ്കിലും ഏകദേശം രണ്ടു മണിക്കൂറും നാൽപ്പത്തിയൻഞ്ച് മിനിട്ടും ഇമവെട്ടാതെ നോക്കിയിരിക്കാൻ കഴിയുന്നയിരുന്നു ചാർളി. ചില സ്ഥലങ്ങളിൽ നീട്ടി വലിച്ച പോലെ തോന്നിയെങ്കിലും 777 ചാർളി സമ്മാനിച്ചത് ഒരനുഭവം തന്നെയാണ്. ഈ അടുത്തൊന്നും ഇത്രയും വൈകാരികമായി ഒരു ചിത്രവും എന്നെ പിടിച്ച് ഇരുത്തിയിട്ടിലെന്ന് പറയാം. ഇപ്പോഴും ഇതൊരു ഫീൽ ഗുഡ് മൂവിയാണോ ? ഇമോഷണൽ, അഡ്വഞ്ചർ ഡ്രാമയാണോ ? അതോ ട്രാവൽ മൂവിയാണോ ? എന്നൊന്നും എനിക്ക് പറയാൻ കഴിയുന്നില്ല. പക്ഷേ ഒന്നറിയാം. ഇതൊരു ആത്മബന്ധത്തിന്റെ കഥയാണ്. മനുഷ്യനും മൃഗത്തിനും ഇടയിലെ ഉപാധികളോ പരിഭവങ്ങളോ പരാധികളോ ഇല്ലാത്ത സ്നേഹത്തിൻ്റേയും കരുതലിൻ്റെയും വികാരനിർഭരമായ ഹൃദയം കീഴടക്കുന്ന ആത്മബന്ധത്തിൻ്റെ കഥ.പറ്റിയാൽ എല്ലാവരും കാണാൻ ശ്രമിക്കണം. It’s not just a movie, it’s an EMOTION ! 💖

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.