രതി ഒരാളുടെ അവകാശമാണെന്ന തിരിച്ചറിവും അതിനിടയിലൂടെയുള്ള മതങ്ങളുടെ കൈകടത്തലുകളും
ലോകത്തെ മറ്റു സമൂഹങ്ങളെ കവച്ചുവെക്കുന്ന രീതിയിൽ ബഹുഭാര്യത്വം മുസ്ലിങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. അനിയന്ത്രിതമായ അനുവാദമായിരുന്നു ഇക്കാര്യത്തില്‍
208 total views

Sajid AM
ലോകത്തെ മറ്റു സമൂഹങ്ങളെ കവച്ചുവെക്കുന്ന രീതിയിൽ ബഹുഭാര്യത്വം മുസ്ലിങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. അനിയന്ത്രിതമായ അനുവാദമായിരുന്നു ഇക്കാര്യത്തില്‍ അവർക്കിടയില്‍ നിലനിന്നിരുന്നത്. കൈയും കണക്കുമില്ലാതെ എത്രയും ഭാര്യമാർ ഉണ്ടായിരുന്ന അവസ്ഥ നിലനിന്നിരുന്ന സമൂഹത്തിൽ പിന്നീട് നീതി പുലര്‍ത്താനാവുമെങ്കില്‍ നാലു വരെ ആകാമെന്നും അതിനാവില്ലെങ്കില്‍ ഒന്നു മാത്രം മതിയെന്നുമുള്ള നിയമം പലയിടങ്ങളിലും കൊണ്ടുവന്നു എന്ന് കേട്ടിട്ടുണ്ട്. കൂടാതെ അനിവാര്യമെന്നു തോന്നുന്നുവെങ്കില്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കമെന്ന് ഖുര്‍ആന്‍ അനുവാദം നൽകിയിട്ടുണ്ട് എന്നും. വിവാഹേതര ബന്ധങ്ങൾ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. മാത്രമല്ല ആരെങ്കിലും അത്തരം ബന്ധം തുടർന്നാൽ അവരെ നാല് ദൃക്സാക്ഷികളുടെ സാക്ഷ്യം കൊണ്ട് കുറ്റം തെളിയിക്കുകയും ശേഷം കല്ലെറിഞ്ഞു കൊല്ലണം എന്നാണ് ഇസ്ലാമിക നിയമം. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തെ ഇസ്ലാം എന്തുമാത്രം വെറുക്കുന്നുവെന്ന് ഈ ശിക്ഷകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് മനുഷ്യൻ്റെ വികാരപൂര്‍ത്തീകരണമെന്ന ജൈവിക ആവശ്യം നിര്‍വഹിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാകുക എന്ന ലക്ഷ്യം മുൻ നിർത്തി ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചത് എന്ന് പറയുന്ന പലരെയും ഞാൻ കണ്ടിട്ടുണ്ട്. എങ്കിൽ എന്ത് കൊണ്ട് സ്ത്രീകൾക്കും ഒന്നിലും കൂടുതൽ വിവാഹ ബന്ധങ്ങൾ ആവം എന്ന് പറയുന്നില്ല. എന്തായാലും ആ വിഷയം അവിടെ നിൽക്കട്ടെ അതിലേക്ക് ഞാനിപ്പോൾ കടക്കുന്നില്ല.
എന്നാൽ പിന്നീട് അങ്ങോട്ടാണ് കര്യങ്ങൾ കൃത്യമായി മനസ്സിലായത്. ഫാത്തിമ ഒരു ക്യാൻസർ രോഗിയാണ്, അതുകൊണ്ടുതന്നെ താൻ ഇത്രയും പെട്ടെന്ന് മരിക്കുമെന്നും മരണ ശേഷം തൻ്റെ ഭർത്താവിനെയും കുട്ടികളെയും നോക്കാൻ ഒരാൾ വേണം എന്നുള്ളതുകൊണ്ടും അവള് ആസൂത്രണം ചെയ്തതാണ് ആ കല്യാണം. ഓസ്ട്രിയയിൽ ബഹുഭാര്യത്വം നിയമവിരുദ്ധമായതിനാലാണ് ഫാത്തിമ താൻ്റെ ഭർത്താവിനും കുടുംബത്തിനും വേണ്ടി മകനെ കൊണ്ട് അയ്സിയെ വിവഹം ചെയ്യിപ്പിച്ച് വിയന്നയിലേക്ക് കൊണ്ട് വന്നത്. അപ്പോഴാണ് അയ്സി ഹസൻ്റെ ഭാര്യ അല്ലെന്നും പിതാവിന്റെ രണ്ടാമത്തെ ഭാര്യയാകാൻ വിധിക്കപെട്ടതെന്നും നമ്മൾ തിരിച്ചറിയുന്നത്. ഭാഷയും സംസ്കാരവും തികച്ചും അന്യമായ ഒരു രാജ്യത്ത് പാശ്ചാത്യ സാമൂഹിക മാനദണ്ഡങ്ങളും മുസ്ലീം മത വിശ്വാസങ്ങളും പരമ്പരാഗത മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഏതറ്റം വരെയും പോക്കുന്ന ഒരു കുടുംബത്തിൽ പത്തൊമ്പതുകാരി അയ്സി തൻ്റെ എല്ലാ ആഗ്രഹങ്ങളും അടിച്ചമർത്തപ്പെട്ട് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് സ്ക്രീനിൽ നിൽക്കുമ്പോൾ കാണുന്ന നമ്മുടെ കണ്ണ് ഒന്ന് നിറയും.
ഉമുത് ഡായി സംവിധാനം ചെയ്ത ഈ ചിത്രം ഫാത്തിമയും അയ്സിയും ആ കുടുംബവും തമ്മിലുള്ള ബന്ധത്തിൻ്റെ സങ്കീർണ്ണത കൂടുതൽ വ്യക്തമാകുന്നതിനോടൊപ്പം കുമാ മറഞ്ഞിരിക്കുന്ന ഉപസംസ്കാരത്തെക്കുറിച്ച് പറയുന്ന സെൻസിറ്റീവായ ഒരു ചിത്രം കൂടിയാണ്. ഒപ്പം ലൈംഗിക ജീവിതത്തിന്റെ പ്രാധാന്യവും രതി ഒരുവന്റെ അവകാശമാണെന്ന തിരിച്ചറിവിന്റെ ആവശ്യകയും അതിനിടയിലൂടെയുള്ള മതങ്ങളുടെ കൈകടത്തലുകളും തുടങ്ങി സാമൂഹികവും രാഷ്ട്രീയവുമായ ഒരുപാട് വിഷയങ്ങളെ കൂടി ചിത്രം അഡ്രസ്സ് ചെയ്യുത് പോവുന്നുണ്ട്. പുതുമകൾ തെടിപോവുന്ന ആളുകൾക്ക് കണ്ട് നോക്കവുന്ന വലിയ ക്യാൻവാസിൽ പറയുന്ന ഒരു ചെറിയ ചിത്രമാണിത്.
209 total views, 1 views today
