സിനിമാപരിചയം
Little Children ????

Sajid AM

” No, no, no. It’s not the cheating. It’s the hunger – the hunger for an alternative and the refusal to accept a life of unhappiness ”
വിവാഹേതര ബന്ധങ്ങൾ ശരിയോ തെറ്റോ എന്നൊക്കെ ചോദിച്ചാൽ പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവും. മാത്രമല്ല ഇത്തരം ബന്ധങ്ങളിൽ ആരുടെ ഭാഗത്താണു ശരി, എവിടെയായാണ് തെറ്റ് എന്നൊന്നും മറ്റൊരാൾക്ക് പറയാനോ വിധി എഴുതാനോ കഴിയില്ല. പലപ്പോഴും സ്വന്തം പങ്കാളിയില്‍ നിന്നുള്ള മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ പങ്കാളിയില്‍ നിന്നും അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ ഒക്കെയാണ് പലരും വിവാഹേതര ബന്ധങ്ങളിലേക്ക് വഴുതിവീഴുന്നത്.

എന്നാല് ഒരുതരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാത്ത വളരെ സന്തോഷത്തോടെ ജീവിക്കുന്നവർക്ക് ഇടയിലും ഇത്തരം ബന്ധം ഉണ്ടെന്നുള്ളത് വേറെ കാര്യം. എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് പരിഗണനയും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ മനസ്സുകൊണ്ടെങ്കിലും മറ്റൊരാളെ പലരും തിരഞ്ഞുപോകും. അത്തരം വീര്‍പ്പുമുട്ടലുകളില്‍ അപ്രതീക്ഷിതമായെത്തുന്ന ആളുകളിൽ ഒരുപക്ഷേ അടുപ്പവും ഉണ്ടായെന്ന് വരാം. പറഞ്ഞു വന്നത് ഞാൻ കഴിഞ്ഞ ദിവസം കണ്ട Little children എന്ന ചിത്രത്തെ കുറിച്ചാണ്.

Todd field സംവിധാനം ചെയ്ത് 2006ൽ പുറത്ത് ഇറങ്ങിയ ഒരു റോമൻസ് ഡ്രാമ ചിത്രമാണിത്. നമ്മുടെ സമൂഹത്തിലെ മനുഷ്യരുടെ ദൈനം ദിന ജീവിതത്തിലെ പല നിമിഷങ്ങളും, തൃപ്തികരമല്ലാത്ത ദാമ്പത്യങ്ങളും, അതിൽ നിന്നും ഉണ്ടാവുന്ന വിവാഹേതര ബന്ധങ്ങളും, പിഡോഫീലിയ എന്ന ലൈംഗിക വൈകൃതവും അത് ഉണ്ടാക്കുന്ന മാനസികവും സാമൂഹിക പ്രശ്നങ്ങളും എല്ലാം ഒരു പ്ലോട്ടായി കൊണ്ടുവന്ന ഈ ചിത്രത്തിൽ Kate Winslet, Patrick Wilson, Jackie Earle Haley എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മറ്റു അഭിനേതാക്കളും നമ്മളെ അതിശയിപ്പിക്കുന്നതിൽ കുറവല്ല. ഓരോ ആളുകളുടെ പ്രകടനവും അതിന്റേതായ രീതിയിൽ മികച്ചതാണ്.

എങ്കിലും കേറ്റ് വിൻസ്‌ലെറ്റും പാട്രിക് വിൽസണും തമ്മിലുള്ള കെമിസ്ട്രി എടുത്ത് പറയേണ്ടതാണ്. ഒപ്പം മാനസിക വൈകല്യം കാരണം സമൂഹത്തിൽ നിന്നും ഭയന്ന് മാറ്റി നിർത്തപ്പെടുന്ന യുവാവും ലൈംഗിക കുറ്റവാളിയുമായ ജാക്കി ഏൾ ഹേലിയും അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും Todd field കഥ കെട്ടിപ്പടുക്കുന്ന രീതി എനിക്ക് ഇഷ്‌ടപ്പെട്ടു. പല വിവാഹ ജീവിതങ്ങളെയും അലട്ടുന്ന ആന്തരിക സംഘർഷം ഉയർത്തിക്കാട്ടുന്ന ഈ ചിത്രം തീർച്ചയായും ഒരു തവണ കണ്ട് നോക്കാവുന്നതാണ്.

movie review

Leave a Reply
You May Also Like

പാഠപുസ്തകവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും..

വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലിട്ട് കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റേയോ, നിലപാട് ഭരണപക്ഷ വിദ്യാര്‍ത്ഥി പാര്‍ട്ടിക്ക് പോലും സ്വീകാര്യമല്ലെന്നത് (പൊതുജന സമക്ഷമെങ്കിലും) കൂടി ചേര്‍ത്ത് വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു

ജ്വല്ലറിയിലേക്ക് അത്ഭുതത്തോടെ നോക്കി നിന്ന തൊഴിലാളിയെ കളിയാക്കി; ഒടുവില്‍ അദ്ദേഹത്തിന് ലഭിച്ചത് നോക്കൂ

ഒരു ട്വിറ്റെര്‍ യൂസറാണ് ഈയടുത്ത് ഒരു സൗദി ക്ലീനിംഗ് തൊഴിലാളിയുടെ ഫോട്ടോ ട്വിറ്റെറില്‍ പോസ്റ്റ്‌ ചെയ്തു കൊണ്ട് അയാളെ കളിയാക്കിയത്.

ബിഗ് ബാംഗ് തിയറിയെ കുറിച്ചുള്ള ചില തെറ്റിദ്ധരണകൾ

ബിഗ് ബാംഗ് തിയറിയെ കുറിച്ചുള്ള ചില തെറ്റിദ്ധരണകൾ 1. “ബിഗ് ബാംഗ് തിയറി പ്രപഞ്ച ഉല്പത്തിയെ…

സര്‍ക്കാര്‍ ജീവനക്കാരെ നമ്മള്‍ ചുമക്കേണ്ടതുണ്ടോ? പൗരന്‍ അറിയേണ്ട വസ്തുതകള്‍

നമ്മുടെ നാടിനു ചില എഴുതപ്പെടാത്ത നിയമങ്ങളുണ്ട്. റോഡ് വേണം – ടോള്‍ പാടില്ല. സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത് – എല്ലാം സര്ക്കാര്‍ ചെയ്യണം. നികുതി കൂട്ടരുത് – ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം. റോഡ് വീതി കൂട്ടണം – എന്‍റെ സ്ഥലം എടുക്കാന്‍ പാടില്ല.