എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മഹാവീര്യർ .എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈൻ തന്നയാണ്. പോളി ജൂനിയർ ആൻഡ് ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമിക്കുക്കുന്നത്. കന്നഡ താരം ഷാൻവി ശ്രീവാസ്തവയാണ് നായിക. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ ചിത്രമാണിത്. ചിത്രം റിലീസ് ചെയുന്നത് ജൂലൈ 22 നാണ് . ഇപ്പോൾ ചിത്രത്തിന്റെ പ്രിവ്യു കണ്ട സംവിധായകൻ സജിൻ ബാബുവിന്റെ അഭിപ്രായത്തിൽ ഗംഭീര സനിമാനുഭവമാകും മഹാവീര്യർ എന്നുതന്നെയാണ്. സജിന്റെ കുറിപ്പ് വായിക്കാം
സജിൻ ബാബു
“സുഹൃത്തും, സംവിധായകനുമായ Abrid Shine കുറച്ച് മാസങ്ങൾക്ക് മുന്നേ ഒരു ദിവസം വിളിച്ചിട്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ തന്നു. ഒറ്റയിരുപ്പിന് അത് വായിച്ചു തീർത്തു. അതൊരു ഗംഭീര തിരക്കഥയായിരുന്നു.. പക്ഷെ എനിക്ക് മനസ്സിൽ തോന്നിയത് ഇത് എങ്ങനെ സിനിമയാക്കും, ഇദ്ദേഹത്തിന്റെ മുൻകാല സിനികളൊക്ക ഞാൻ കണ്ടിട്ടുള്ളതാണ്,അത് വച്ച് നോക്കുമ്പോൾ അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസമുള്ള ഒരു സ്ക്രിപ്റ്റ് ആണ്..കണ്ട് തന്നെ അറിയാം ഇത് എങ്ങനെ സിനിമയാകുമെന്ന്..ഇതൊന്നും ഞാൻ മൂപ്പരോട് പറഞ്ഞില്ല..നല്ല തിരക്കഥയാണ് എന്ന് പറഞ്ഞു അന്ന് പിരിഞ്ഞു.. സിനിമ പൂർത്തിയാക്കിയതിന് ശേഷം അത് കാണാനായി എന്നെ വീണ്ടും അദ്ദേഹം വിളിച്ചു.ഞാൻ ഒറ്റക്കിരുന്നു അത് കണ്ടു.. സത്യത്തിൽ സിനിമ എന്നെ ഞെട്ടിക്കുക മാത്രമല്ല ചെറിയ അസൂയയും അദ്ദേഹത്തിനോട് തോന്നി എന്നതാണ് സത്യം.. ആ തിരക്കഥ വായിച്ചതിനെക്കാൾ ഗംഭീരമായി ചെയ്തിരിക്കുന്ന ചിത്രം.. എപ്പോഴും വ്യത്യസ്തമായ സിനിമകൾ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇതൊരു അനുഭവം തന്നെയായിരിക്കും.. വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുന്ന “മഹാ വീര്യർ” തീർച്ചയായും OTT യിൽ കാണേണ്ടതല്ല, തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ഗംഭീര സിനിമ എന്ന് മാത്രം പറഞ്ഞ് നിർത്തുന്നു….”