ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
245 VIEWS

Sajith M S

പൊന്നിയിൻ സെൽവൻ സിനിമയുടെ റിലീസ് ഡേറ്റിന് മുൻപ് പുറത്തുവിട്ട ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് Aspect നെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി Convey ചെയ്യുന്ന ഒന്നായിരുന്നു. മണിരത്നം തന്റെ ഡ്രീം പ്രൊജക്റ്റ്‌ എന്ന് ‘പൊന്നിയിൻ സെൽവൻ ‘ പ്രഖ്യാപിച്ച സമയത്തു തന്നെ ആ നോവലിന്റെ Kadhai Osai യിലെ മനോഹരമായ തമിഴ് ഓഡിയോ ബുക്ക്‌ കേട്ട് വിവർത്തനം ചെയ്യാൻ തുടങ്ങിയത് മുതൽ (അന്ന് ഡിസി ടെ വിവർത്തനം വന്നിട്ടില്ല) മണിരത്നം ഈ നോവലിനെ എങ്ങനെയാണ് കണ്ടത് എന്നറിയാനുള്ള ആകാക്ഷയായിരുന്നു.

രാജാധികാരം പ്രമേയമായ എല്ലാ ഹിസ്റ്ററിക്കൽ ഫിക്ഷൻ രചനകളിലെയും പോലെ അധികാര കൈമാറ്റത്തിന്റെ വേളയിൽ നിലവിലെ രാജാവിനെതിരെയുള്ള ഉപജാപവും ഗൂഡാലോചനയുമാണ് പൊന്നിയിൻ സെൽവവും മുന്നോട്ട് വയ്ക്കുന്ന തീം. “അരിയാസനത്ത്ക്ക് അടുത്ത് വര പോവത് യാർ?” “ഉരിമ (അവകാശം ) യാർക്ക് അധികം?” എന്ന രണ്ടു ചോദ്യങ്ങളാണ് നോവലിന്റെ ഏറ്റവും ആകാംക്ഷ നിറഞ്ഞ ഫാക്ടർ.

പൊന്നിയിൻ സെൽവനിൽ രാജാധികാരത്തെ അട്ടിമറിക്കാൻ തന്ത്രങ്ങൾ മെനയുന്നത് നന്ദിനി എന്ന സ്ത്രീയാണ്. അതിശക്തമായ ഒരു രാജവംശത്തെ അട്ടിമറിച്ചു അധികാരം കൈക്കലാക്കാൻ ഒരു സ്ത്രീ മെനയുന്ന ഗൂഢാലോചനകളിലൂടെയാണ് PS മുന്നോട്ട് പോകുന്നത്.അതിനവർക്ക് സാധിക്കുന്നത് രണ്ടു വജ്രായുധങ്ങൾ കൊണ്ടാണ്. ഒന്ന് ആരെയും മയക്കുന്ന അവരുടെ സർപ്പസൗന്ദര്യം മറ്റൊന്ന് തന്റെ മുന്നിൽ വരുന്ന എല്ലാവരെയും തന്റെ വരുതിയിൽ നിർത്താൻ പാകത്തിനുള്ള അവരുടെ Manipulation Power. നന്ദിനിയുടെ ഗൂഢാലോചനകൾക്ക് മറുതന്ത്രങ്ങൾ മെനയുന്നത് ഇളയ പിരാട്ടി കുന്ദവൈ ദേവിയാണ്.

അധികാരത്തിനായുള്ള ചതുരംഗത്തിൽ രണ്ടു ചേരികളിൽ നിന്ന് കുന്ദവയും നന്ദിനിയും നീക്കുന്ന കരുക്കളാണ് ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും (പോസ്റ്ററിലെ പോലെ ഇരുവശത്തും നിൽക്കുന്ന പെണ്ണുങ്ങൾ അണിനിരത്തി നിർത്തിയ കരുക്കൾ ആണ് എല്ലാവരും ).- പൊന്നിയിൻ സെൽവൻ നോവലിന്റെ ഈ അടരിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് രൂപപ്പെട്ട സിനിമയായി എനിക്ക് PS- 1 തോന്നി. നോവലിലെ ഒരുപാട് fanbase ഉള്ള റൊമാന്റിക് പ്ലോട്ടുകൾ ഒക്കെ പാടെ ഉപേക്ഷിച്ചു കൊണ്ട് അരുൾമൊഴിവർമ്മനെതിരെ നടക്കുന്ന ഗൂഢാലോചന, വധശ്രമങ്ങൾ.നന്ദിനി – കുന്ദവ നയതന്ത്ര ഇടപെടലുകൾ പാണ്ഡ്യപോരാളികളുടെ പ്രതികാരം തുടങ്ങിയ ഘടകങ്ങളാണ് മണിരത്നം മികച്ച സാങ്കേതികത്തികവിൽ ചലച്ചിത്രരൂപത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

ആദ്യ പകുതി നോവൽ വായിക്കാത്ത പ്രേക്ഷകർക്ക് എങ്ങനെ കണക്ട് ആവും എന്നൊരു സംശയം ഉണ്ടായിരുന്നു. സെക്കന്റ്‌ ഹാഫ് എന്നിലെ പ്രേക്ഷകനേ വളരെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു.ഒരു Adaptation എന്ന നിലയിൽ നോവലിനോട് നീതി പുലർത്താൻ മണിരത്നത്തിന് സാധിച്ചു. ജയം രവി ഒരു മിസ്സ്‌ കാസ്റ്റ് ആയി തോന്നി. കാർത്തിയുടെ സിനിമാജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും PS.ഐശ്വര്യറായിയുടെ നന്ദിനി നോവലിൽ എന്ന പോലെ തന്നെ പ്രത്യക്ഷപ്പെടുന്ന എല്ലാ സീനുകളിലും ആധിപത്യം പുലർത്തി നിറഞ്ഞു നിൽക്കുന്നുണ്ട്. മൊത്തത്തിൽ PS1 വളരെ മനോഹരമായ സിനിമാ അനുഭവം ആയിരുന്നു എനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.