Connect with us

പിൻസീറ്റ് ഭരണം നടത്താമെന്ന ഭർത്താക്കന്മാരുടെ സ്വപ്നങ്ങളെ വനിതകൾ എന്നേ പിഴുതെറിഞ്ഞു സത്യേട്ടാ

സംവിധാനം സത്യൻ അന്തിക്കാട്. ഒരു വനിതാ മേയറിന്റെ ഭരണം ആണ് തമാശയ്ക്കുള്ള content. കൂട്ടത്തിൽ മധുരത്തിൽ പൊതിഞ്ഞ ഒരു വനിതാ സംവരണ വിരുദ്ധ ഡയലോഗും. സംഗതി പഴയ വീഞ്ഞ് തന്നെ, സംവരണം ക്വാളിറ്റി കുറയ്ക്കും

 82 total views

Published

on

Sajith M S

”ബ്രിജിത്താമ്മേ…. ഈ സീലിന്റടീലൊരൊപ്പിട്ടേ ”
”ഞാൻ വിരൽ പതിപ്പിച്ചാൽ പോരേ ”
”പോരാ.. ഒരൊപ്പ് ഞാൻ വരച്ചു പഠിപ്പിച്ചിട്ടില്ലേ. അതങ്ങിട്ടാ മതി ”
ശേഷം മേയർ ഒന്നാം ക്ലാസിലെ പിള്ളേരുടെ കൂട്ട് ഭർത്താവ് കാണിച്ചു കൊടുത്തിടത്ത് സ്വന്തം പേര് എഴുതി വരച്ചു ഒപ്പിടുന്നു.
ശേഷം നന്മ നിറഞ്ഞ ഒരു സാമൂഹ്യ പ്രസ്താവന കൂടി ഭർത്താവായ ഇന്നസെന്റ് നടത്തുന്നു അതിങ്ങനെ –
”മേയർ സ്ഥാനം വനിതാ സംവരണം ആയത് കൊണ്ടല്ലേ ഞാൻ ഈ back seat ൽ ഇരുന്നു ഭരിക്കുന്നത് ”
ജേക്കബിന്റെ സ്വർഗരാജ്യം ലൈറ്റ് എന്നറിയപ്പെടുന്ന ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലെ ഒരു തമാശ രംഗമാണിത്.

സംവിധാനം സത്യൻ അന്തിക്കാട്. ഒരു വനിതാ മേയറിന്റെ ഭരണം ആണ് തമാശയ്ക്കുള്ള content. കൂട്ടത്തിൽ മധുരത്തിൽ പൊതിഞ്ഞ ഒരു വനിതാ സംവരണ വിരുദ്ധ ഡയലോഗും. സംഗതി പഴയ വീഞ്ഞ് തന്നെ, സംവരണം ക്വാളിറ്റി കുറയ്ക്കും. ജാതി സംവരണം വഴി ബുദ്ധിയില്ലാത്തവർ സീറ്റ്‌ നേടും എന്ന് പറയുന്നതിന്റെ opposite – വനിതാ സംവരണം വന്നാൽ ഭരണത്തിന്റെ ക്വാളിറ്റി കുറയും.
1992 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം കൊണ്ട് വന്ന കാലത്തെ കൊണ്ടു പിടിച്ച ചർച്ചകളെക്കുറിച്ചും’ ആശങ്ക’കളെക്കുറിച്ചും എഴുത്തുകാരി കെ ആർ മീര ഒരു ലേഖനത്തിൽ എഴുതിയിട്ടുണ്ട് – ”സ്ത്രീകൾ എങ്ങനെ ഭരിക്കും. ഭർത്താക്കന്മാരുടെ പിൻസീറ്റ്‌ ഭരണം ആയിരിക്കും നടക്കുക. ഇതായിരുന്നു പ്രധാന ആശങ്കകൾ – ആദ്യം സ്ഥിതി ഇങ്ങനെയൊക്കെ തന്നെയായിരുന്നു.

എന്നാൽ ആദ്യ term ന്റെ അന്ത്യപാദത്തിൽ തന്നെ സ്ഥിതി മാറി. തപ്പിപ്പെറുക്കി മാത്രം സംസാരിച്ചിരുന്ന പഞ്ചായത്ത് അംഗങ്ങളും പ്രസിഡന്റുമാരും ഏത് ചോദ്യത്തിനും ആത്മവിശ്വാസത്തോടെ കൃത്യമായി ഉത്തരം നല്കുമാറായി. സ്ത്രീകൾ ഭരിച്ച പല പഞ്ചായത്തുകളും ഭരണനേട്ടങ്ങളിൽ ഒന്നാമതെത്തി. കർണാടകയിലെ ഷിമോഗ ജില്ലയിലെ മൈദോലാൽ എന്ന പഞ്ചായത്തിൽ 33% സ്ത്രീ സംവരണത്തിൽ പ്രതിഷേധിച്ചു പുരുഷന്മാർ വോട്ട് ബഹിഷ്കരിച്ചു. സ്ത്രീകൾ മാത്രം മത്സരിച്ചു ജയിച്ച പഞ്ചായത്തിനെ സ്ത്രീകൾ ഒറ്റയ്ക്ക് ഭരിക്കുകയും കർണാടകയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു ”

ഭരണശേഷി എന്നത് ഒരു സ്‌കിൽ ആണ്. അവസരങ്ങൾ കിട്ടുമ്പോൾ മാത്രം പരിശീലിച്ചു നേടിയെടുക്കാൻ പറ്റുന്ന ഒരു സ്‌കിൽ. സത്യേട്ടന്റെ നന്മ പടത്തിലെ മേയർ പക്ഷേ ഒരു കാലത്തും ഈ സ്‌കിൽ നേടാൻ പറ്റാത്ത കഥാപാത്രം ആണ്. എങ്ങനെ ഈ സ്ത്രീ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു എന്ന് സിനിമ കാണുന്ന ആർക്കും സംശയം തോന്നുന്ന നിലയ്ക്കാണ് ആ കഥാപാത്ര സൃഷ്ടി. വാ തുറക്കുന്നത് മണ്ടത്തരം പറയാൻ മാത്രം. അന്തിക്കാടിന്റെ സങ്കല്പത്തിലെ വനിതാ ഭരണാധികാരികളെക്കുറിച്ചുള്ള ചിത്രം ആവണം ആ കഥാപാത്രം. അല്ലെങ്കിൽ സ്ത്രീകളുടെ ഭരണം എല്ലാം ഭർത്താക്കന്മാരുടെ പിൻ സീറ്റ്‌ ഭരണം എന്ന പൊതുബോധം തൃപ്തിപ്പെടുത്തൽ. അത് വഴി വനിതാ സംവരണം തന്നെ സമൂഹത്തിനു വേണ്ടാത്ത സംഗതിയാണ് എന്ന പുരുഷ ‘നന്മ’യുടെ വിളംബരം.

കുറച്ചു ദിവസങ്ങളായി സത്യേട്ടനെ പോലുള്ളവരുടെ സാമൂഹ്യബോധവും പ്രതിബദ്ധതയും ഒരുപാട് കൂടി. അതിന്റെ പൊട്ടിത്തെറിയാണ് ഇന്ന് 21 വയസുള്ള ഒരു പെൺകുട്ടി സത്യപ്രതിജ്ഞ ചെയ്തതോടെ നടന്നത്. ഏത് വനിതാ മേയർ ആണ് ‘ബ്രിജിത്താമ്മ ‘ എന്ന കഥാപാത്രസൃഷ്ടിക്ക് പ്രചോദനം ആയത് എന്നൊന്നും ചോദിക്കരുത്. അതൊക്കെ സത്യേട്ടൻ യൂണിവേഴ്‌സ് ആണ്. ഐക്യരാഷ്ട്രസഭയുടെ University World Institute For Development Economic Research ന്റെ ഒരു പഠനത്തിൽ തങ്ങളുടെ മണ്ഡലങ്ങളിൽ വനിതാ നിയമസഭാ സാമാജികർ പുരുഷന്മാരെക്കാൾ 1.8% മികച്ച പ്രവർത്തനം കാഴ്ച്ച വയ്ക്കുന്നു എന്ന് കണ്ടെത്തുന്നുണ്ട്.

സത്യൻ അന്തിക്കാടിന്റെ ഈ സിനിമ വർഷങ്ങൾക്ക് ശേഷം കാണുന്നവർ ഇങ്ങനെ ആയിരുന്നോ വനിതാ മേയർമാർ എന്ന് തെറ്റിദ്ധരിക്കുമോ എന്നതാണ് ആശങ്ക. അതിന്റെ ആവശ്യം ഇല്ലെന്നു തോന്നുന്നു. പത്ത് കൊല്ലത്തിനു ശേഷം ഈ പടം ഒക്കെ ആര് കാണാൻ.

 83 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement