ചിറക് വിടർത്താൻ ഒരവസരമേ ചിലപ്പോൾ ജീവിതത്തിൽ കിട്ടു, ആ അവസരം വളരെ ബുദ്ധിപൂർവ്വം ഉപയോഗിച്ചുകൊണ്ട് ഇല്ലത്ത് ഒതുങ്ങാതെ അമേരിക്കയിലേക്ക് പറക്കുകയാണ് ശാന്ത ചേച്ചി

61

Sajith M S

സ്വാമി ഗോകുലാനന്ദ ജീയുടെ ആത്മീയ പ്രസംഗം കേൾക്കാൻ സ്ഥിരമായി പോയിരുന്ന ശാന്ത ചേച്ചി ലാസ്റ്റ് ഡേ ഭർത്താവിനെക്കൂടി വിളിച്ചു. സംഗതി ആത്മീയമാണല്ലോ, തലയ്ക്കു പിടിച്ച ഭർത്താവ് ”ഞാൻ തിരിച്ചു വരും ” എന്നൊരു കുറിപ്പെഴുതി വച്ച് നാട് വിടുന്നു. പരമസാത്വികയായ ശാന്ത ചേച്ചി ഇല്ലത്ത് തനിച്ചു ജീവിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. മലയാളസിനിമയുടെ ഒരു ശീലം വച്ചാണെങ്കിൽ –

Where is my dabra ? — Learning Pranayama”ഇല്ലം വിട്ട് ഞാൻ ഏങ്ങടുംല്ല്യ കുട്ടീ.ഈ മണ്ണിൽ കിടന്ന് ന്റെ കണ്ണടയണം ” എന്ന ഡയലോഗ് ആണ് ശാന്തചേച്ചിയിൽ നിന്ന് മകൻ കുട്ടനും ബന്ധുക്കളും പ്രതീക്ഷിച്ചത്. ക്ഷീണസ്വരത്തിൽ ”കുട്ടാ…. ” എന്ന് വിളിച്ചു മുറിയിൽ കയറിയപ്പോൾ ആണ്. ഇല്ലം നോക്കിയും അടുക്കള ഭരിച്ചും ആത്മീയ പ്രസംഗം കെട്ടും നടന്നിരുന്ന അമ്മയ്ക്കുള്ളിലെ വേറൊരു അമ്മയെ കുട്ടൻ കണ്ടത്.

”ഞാൻ നിന്നെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആക്കിയത് നാട്ടിൽ വന്ന് കൃഷിപ്പണി ചെയ്യാനാണോ? പട്ടണത്തിൽ പഠിച്ച എഞ്ചിനീയർ ആണെന്ന് പറഞ്ഞിട്ടാ എന്റെ വീട്ടുകാർ നിന്റെ അച്ഛനെ കൊണ്ട് എന്നെ കെട്ടിച്ചത്. അങ്ങേര് കാരണം ഈ മുടിഞ്ഞ തറവാട്ടില് ജീവിതം തുലച്ചവളാ ഞാൻ. ഈ നരകത്തീന്ന് കര കയറാൻ കിട്ടിയ ഒരവസരം ആണ് മോനെ. നീയായിട്ട് അത് നശിപ്പിക്കരുത്.ഞാനും നിന്റെ കൂടെ ബാംഗ്ലൂർക്ക് വരുവാ. ഇതവര് പൂട്ടിയിടുവോ തുറന്നിടുവോ എന്ത് വേണേലും ചെയ്തോട്ടെ ” 😎

‘ഉത്തമകുടുംബ’ബന്ധം നയിക്കുന്ന പല ദാമ്പത്യങ്ങളും വാസ്തവത്തിൽ പാമ്പും കീരിയും പുറത്താകാൻ പറ്റാത്ത വിധം ഒരേ കൂട്ടിൽ കുടുങ്ങിപ്പോകുന്നതിന് സമാനം ആണ് എന്ന് ലളിതമായി പറയുന്ന ഒരു ഡയലോഗ് ആണ് ഇത്. അത് വരെ സിനിമയിൽ ശല്യക്കാരിയായ ഭാര്യയെക്കൊണ്ട് പൊറുതിമുട്ടുന്ന ഭർത്താവിനെയാണ് പ്രേക്ഷകർ കാണുന്നത്.ഡാൻസ് കളിക്കുന്ന മോനേ അടക്കിയിരുത്താൻ ശ്രമിക്കുന്ന , ഭർത്താവിന് സ്വൈര്യം കൊടുക്കാത്ത ശാന്ത ചേച്ചിയുടെ ഭാഗം നമ്മൾ കേൾക്കുന്നത് ആ ഡയലോഗിലാണ്. എന്ത് കൊണ്ട് ശാന്ത ചേച്ചി അങ്ങനെയൊരു അരസികയായി എന്നതിന്റെ ഉത്തരം ആണ് അവരുടെ ‘നാലുകെട്ട് ജീവിതം ‘.

Kalpana: An actress for all seasons!എത്രമാത്രം അസംതൃപ്‌ത ദാമ്പത്യം നിറഞ്ഞ ജീവിതം ആയിരുന്നു ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഒരു ഭാര്യയും ഭർത്താവും ജീവിച്ചത് എന്ന് മനസിലാകുന്നത് കുടുംബ സെറ്റപ്പിൽ നിന്ന് പുറത്ത് വന്ന ശേഷമുള്ള ഇരുവരുടെയും ആഹ്ലാദങ്ങളിൽ നിന്നാണ്. ശാന്ത ചേച്ചിയും ഭർത്താവും ജീവിതം ജീവിക്കാൻ തുടങ്ങുന്നത് തന്നെ അവരുടെ ദാമ്പത്യത്തിൽ നിന്നും ‘തറവാട്ടിൽ ‘ നിന്നും പുറത്ത് കടക്കുമ്പോൾ ആണ്.

ബാംഗ്ലൂർ ൽ വരുന്ന ശാന്ത ചേച്ചി ”മറ്റെ അടുപ്പില്ലേ മോനേ ” എന്ന് ചോദിക്കുമ്പോൾ ഉദ്ദേശിച്ചത് induction അടുപ്പാണ്. അവർ അവിടെ കൂട്ടുകാരെ നേടുന്നു. അവർക്കൊപ്പം തമാശ പറഞ്ഞും റമ്മി കളിച്ചും ഇല്ലത്ത് തുലച്ചു കളഞ്ഞ നല്ല കാലം തിരിച്ചു പിടിക്കുമ്പോൾ ഭർത്താവും ആത്മീയ അന്വേഷണം ഒക്കെ കഴിഞ്ഞു ഗോവയിൽ ജീവിതത്തിന്റെ പുതിയ ആനന്ദങ്ങൾ തേടുന്നു. സിനിമയുടെ അവസാനം മത്തങ്ങയുടെ അത്ര ഉള്ള തക്കാളികൾ കിട്ടുന്ന അമേരിക്കയിൽ തന്റെ മകൾക്കൊപ്പം കഴിയാൻ ശാന്ത ചേച്ചി പോകുന്നു.

ചിറക് വിടർത്താൻ ഒരവസരമേ ചിലപ്പോൾ ജീവിതത്തിൽ കിട്ടു. ആ അവസരം വളരെ ബുദ്ധിപൂർവ്വം ഉപയോഗിക്കുന്ന മിടുക്കിയായ ഒരു കഥാപാത്രം ആണ് ബാംഗ്ലൂർ ഡേയ്‌സ് ലെ ശാന്ത ചേച്ചി. വർഷങ്ങൾ നീണ്ട അസംതൃപ്‌ത ജീവിതം അവരുടെ ഉള്ളിലെ കുസൃതിയും ആഹ്ലാദങ്ങളും ഒന്നും അവസാനിപ്പിച്ചില്ല എന്ന് ആ കഥാപാത്രത്തിന്റെ വളർച്ച കാണുമ്പോൾ മനസിലാവും. ഇല്ലത്ത് ഒതുങ്ങാതെ അമേരിക്കയിലേക്ക് പറക്കുകയാണ് സിനിമയുടെ ഒടുവിൽ ശാന്ത ചേച്ചി.
കല്പന ❤️