നമിച്ചു നിങ്ങളുടെ ചങ്കുറപ്പ്, രാഘവ് ഛദ്ദ

92

Sajith Mohandas

നമിച്ചു നിങ്ങളുടെ ചങ്കുറപ്പ് രാഘവ് ഛദ്ദ

ഡൽഹി ജൽ ബോർഡ് ചെയർമാൻ രാഘവ് ഛദ്ദയുടെ പ്രസ് കോണ്ഫറന്സ്.
ഡൽഹി ഒരു ലാൻഡ് ലോക്കിഡ് സ്റ്റേറ്റ് ആണ്, ആകെ 4 വാട്ടർ സോഴ്സ് ആണ് ഡല്ഹിയിലുള്ളത്,

  1. യമുന നദി, അതു ഹരിയാനയിൽ നിന്നും വരുന്നു.
  2. ഗംഗ നദി, അതു UP യിൽ നിന്നും വരുന്നു.
  3. രവി ബിയസ് നദി, പഞ്ചാബിൽ നിന്നും വരുന്നു.
  4. ഗ്രൗണ്ട് വാട്ടർ.

എന്നാൽ കേന്ദ്രസർക്കാർ രവി ബിയാസിൽ ഒരു പ്രോജക്ട് തുടങ്ങാൻ ഡല്ഹിയിലേക്കുള്ള സപ്ലൈ മാർച്ച് ലാസ്റ്റിൽ ഒരു മാസത്തേക്ക് അടയ്ക്കുമെന്ന നോട്ടീസ് നൽകി, ഡൽഹിയുടെ മൊത്തം വെള്ളത്തിന്റെ 25% ആകുമിത്.

ആ സമയത്തിൽ 45℃ നു മുകളിൽ ചൂട് ഉള്ളതിനാൽ വേറെ എപ്പോഴെങ്കിലും പദ്ധതി മാറ്റാനും, ഡൽഹിയിൽ വെള്ളത്തിന്റെ ദുര്ലഭ്യം ഉണ്ടായാൽ അതു രാഷ്ട്രപതി ഭവനം, PM ഭവനം, പാർലമെന്റ്, വിദേശ കാര്യ മന്ത്രാലയങ്ങൾ മുഴുവൻ ബാധിയ്ക്കും എന്നാണ് രാഘവിന്റെ തുറന്നു പറച്ചിൽ, അല്ലാതെ പൊതുജനങ്ങൾക്ക് മാത്രമാവില്ല ബുദ്ധിമുട്ട്.

ഇതിനു മുൻപും ഡല്ഹിയിലേക്കുള്ള വെള്ളം ഹരിയാന തടഞ്ഞപ്പോൾ VVIP കൾക്കുള്ള വെള്ളം കിട്ടില്ല എന്നു കെജ്‌രിവാൾ പറഞ്ഞതിനെ തുടർന്ന് ആർമിയെ ഉപയോഗിച്ചു കേന്ദ്രം വെള്ളം ഹരിയാന തടയുന്നത് പ്രതിരോധിച്ചിരുന്നു.

വീഡിയോ