ആപ് എമ്മെല്ലെമാരെ വിലക്ക് വാങ്ങാൻ കിട്ടുന്നില്ല, പിന്നെ അധികാര ദുർവിനിയോഗം തന്നെ വഴി
ഡൽഹിയിൽ വീണ്ടും അധികാര ദുർവിനിയോഗം നടത്താൻ ശ്രമിയ്ക്കുന്നു മോഡി സർക്കാർ, ഇനിമുതൽ ഡൽഹി സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുടെയും ഫയലുകൾക്ക് ലെഫ്റ്റനന്റ് ഗവർണറുടെ (LG) അനുമതി വേണമെന്ന് പാർലമെന്റ് തീരുമാനം.
152 total views, 1 views today

ഡൽഹിയിൽ വീണ്ടും അധികാര ദുർവിനിയോഗം നടത്താൻ ശ്രമിയ്ക്കുന്നു മോഡി സർക്കാർ, ഇനിമുതൽ ഡൽഹി സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുടെയും ഫയലുകൾക്ക് ലെഫ്റ്റനന്റ് ഗവർണറുടെ (LG) അനുമതി വേണമെന്ന് പാർലമെന്റ് തീരുമാനം.
ഇതുവരെ ഭരണഘടന പ്രകാരം വെറും മൂന്നു കാര്യത്തിലോ ഡൽഹിയിൽ LG യ്ക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നുള്ളു.
1. പോലീസ്
2. ലോ ആൻഡ് ഓർഡർ
3. ലാൻഡ് (ഭൂമി)
ഇതിൽ പോലീസും ലോ ആൻഡ് ഓർഡറും കെജ്രിവാളിന്റെ നിയന്ത്രണത്തിൽ ഇല്ലാത്തത് കാരണമാണ് ഡൽഹി കലാപ സമയത്ത്കെജ്രിവാൾ ഒന്നും ചെയ്തില്ല എന്നപേരിൽ പലരും അദ്ദേഹത്തെ ക്രൂശിക്കുന്നത്, എന്നിട്ടും അന്ന് ആർമിയെ വിട്ടുതരണം എന്ന ആവിശ്യം ഉന്നയിച്ചു കെജ്രിവാൾ അമിത് ഷായുടെ പടിക്കൽ പോയത് ഈ വിമർശകർ മനഃപ്പൂർവ്വം കാണുന്നില്ല.
ഇതു മൂന്നും ഒഴികെ ഡൽഹി സർക്കാരിന്റെ തീരുമാനം എടുക്കാനുള്ള ഫൈനൽ അതോറിറ്റി CM ആയിരിയ്ക്കെ, പല തവണ ഇതിന്റെ പേരിൽ കേന്ദ്രം ഇടപെട്ട് തടസ്സപ്പെടുത്താൻ നോക്കിയിട്ടും ഒരുവിൽ സുപ്രീംകോടതി കോടതി അനുവദിച്ച ഭരണഘടന അവകാശത്തെ തടഞ്ഞുകൊണ്ടു ഡൽഹിയിലെ മുഴുവൻ തീരുമാനങ്ങളേയും LG യുടെ കീഴിൽ ആക്കാൻ ശ്രമിയ്ക്കുകയാണ് മോഡി സർക്കാർ.
LG എന്നത് കേന്ദ്ര നിയമിത ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്, അതായത് ഡെമോക്രസി വീണ്ടും ബ്യൂറോക്രസി ആക്കി മാറ്റുന്നു.
ഇതു ഡല്ഹിയോട് മാത്രമല്ല രാജ്യത്തോട് തന്നെ ചെയ്യുന്ന ഒരു അധികാര ദുർവിനിയോഗമാണ്, 70 യിൽ 67 ഉം പിന്നീട് 70 യിൽ 62 ഉം സീറ്റ് നേടി വിജയിച്ച ഒരു സർക്കാരിനെ അട്ടിമറിയ്ക്കാൻ, ജനാധിപത്യത്തിന് പുല്ലുവില കൽപ്പിക്കുന്ന മോഡിയുടെ സ്വേച്ഛാധിപത്യ ഭരണരീതി. ഒരുപക്ഷേ MCD ബൈ ഇലക്ഷനിൽ ബിജെപിയെ പൂജ്യം ആക്കിയതിന്റെ പകവീട്ടൽ… അല്ലെങ്കിൽ ബിജെപി നിയന്ത്രണ MCD ഓരോ പാലം പണിയ്ക്കും അനുവധിയ്ക്കുന്നതിൽ 4-5 ഇരട്ടി തുകയും സമയവും മുടക്കുമ്പോൾ aap സർക്കാർ ബഡ്ജറ്റിൽ നിന്നും 50-60 കോടി മിച്ചം പിടിച്ചും സമയത്തിനു മുന്നേ പണി തീർക്കുന്നതിനാലും… ആർക്കും ചെയ്യാൻ കഴിയാത്തവിധം 5 വർഷം കൊണ്ട് ബഡ്ജറ്റ് ഇരട്ടി ആക്കിയ ഭരണരീതികളോടുള്ള കല്ലിപ്പൊ?
ഡൽഹി അധികാരം LG യുടെ കൈയ്യിൽ ഇല്ലാത്തതിനാൽ മറ്റു സ്റ്റേറ്റുകളിൽ നിന്നും വ്യത്യസ്തമായി aap സർക്കാർ നടപ്പിലാക്കിയ ചില പദ്ധതികൾ…
വൈദ്യുതി ഫ്രീ, വെള്ളം ഫ്രീ, മോഹല്ലാ/പോളി ക്ലിനിക്, pvt ആശുപത്രികളിൽ വരെ ഫ്രീ ചികിത്സ, റോഡ് ആക്സിഡന്റ/ആസിഡ് രോഗികളെ ഹോസ്പിറ്റലിൽ എത്തിയ്ക്കുന്നവർക്കും 2000 രൂപയുടെ പാരിതോഷികം, 50ലധികം സർട്ടിഫിക്കറ്റുകൾ/റേഷൻ തുടങ്ങിയവ ഹോം ഡെലിവറി, മലിനീകരണ നിയന്ത്രണം, യമുന ക്ലീനിംഗ്, അന്താരാഷ്ട്ര നിലവാരമുള്ള പുതിയ govt സ്കൂൾ കെട്ടിടങ്ങൾ, govt. അധ്യാപകർക്ക് വിദേശ/ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്കളിൽ കോച്ചിങ്, ഡ്യൂട്ടിയിൽ മരിച്ച സൈനികർ/ കോവിഡ് വാര്യർസ് കുടുംബങ്ങൾക്ക് 1 കോടി രൂപാ വീതം, ഡോക്ടർസ്/നേഴ്സ് മാർക്ക് ഫൈവ് സ്റ്റാർ സൗകര്യം, വനിതാ/സ്റ്റുഡന്റ്സ് ഫ്രീ ബസ് സർവീസ്, വൈദ്യുതി നിരക്ക് വര്ധിപ്പിക്കാതിരിയ്ക്കൽ, ഡീസൽ tax കുറയ്ക്കൽ, ഇലക്ട്രിക് വാഹനങ്ങൾക്കു ലക്ഷങ്ങളുടെ സബ്സിഡി, EV ചർജ്ജിങ് പോയിന്റസ്, കോളനികളിൽ പൈപ്പ് ലൈൻ, പാവപ്പെട്ടവർക്ക് ഫ്ലാറ്റ്, ഹാപ്പിനസ് കാരിക്കുളം, ഭരണഘടന/ദേശഭക്തി പാഠ്യക്രമം…. തുടങ്ങി രാജ്യത്തു ഒരു സർക്കാരും നടപ്പിലാക്കാൻ പറ്റാത്ത പദ്ധതികൾ.
കൂടാതെ കർഷർക്ക് വേണ്ടി സ്റ്റേഡിയം ജയിൽ ആക്കാൻ ശ്രമിച്ചത് തടഞ്ഞതും, വനിതാ ദിനത്തിൽ രാജ്യമെമ്പാടുമുള്ള വനിതാ കർഷക സമര നേതൃത്വത്തെ ആദരിച്ചത്..കൂടാതെ ഇന്ന് UP, ഗുജറാത്ത്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ അസ്സെംബ്ലി തിരഞ്ഞെടുപ്പും ഈ വികസന പദ്ധതികളുടെ പേരിലാണ് aap ഇലക്ഷന് തയ്യാറെടുക്കുന്നത്.
വിഷയത്തെ കുറിച്ചു ഡൽഹി ഉപ മുഖ്യമന്ത്രി Manish Sisodia നടത്തിയ പ്രസ് കോൺഫറൻസ്
153 total views, 2 views today
