ഹൈന്ദവരുടെ ജീവിതമെങ്കിലും നന്നാക്കിയിട്ടു പോരെ ആചാരകലാപങ്ങൾ ഉണ്ടാക്കുന്നത് ?

523

Sajith Mohandas എഴുതുന്നു 

13 പേരെ കൊല്ലുകയും 50 വയസ്സിലേറെ പ്രായവുമുള്ള ഒരു ആനയെ ലക്ഷക്കണക്കിന് ജനങ്ങൾ ഒത്തുകൂടുന്നിടത്തു എഴുന്നള്ളിപ്പിന് നിർത്തിയില്ലെങ്കിൽ ഹിന്ദുവിന്റെ സംസ്കാരവും ആത്മാഭിമാനവും ഇടിഞ്ഞുവീഴും എന്നു കേരളാ ബിജെപി നേതാവിന്റെ fb പോസ്റ്റ് കണ്ടിരുന്നു,

അദ്ദേഹത്തിനോടും, മാന്യ ദേഹത്തിന്റെ മണ്ടൻ വർഗ്ഗീയ ചിന്താഗതിയോട് യോജിക്കുന്നവരോടും അൽപ്പം വർഗ്ഗീയതയുടെ തന്നെ ഒന്നു പറഞ്ഞോട്ടെ…

Sajith Mohandas
Sajith Mohandas

നിങ്ങളെ കൂടാതെ വേറെയും ഹിന്ദുമത വിശ്വാസികൾ ജീവിയ്ക്കുന്ന നാടാണിത് അവർക്കുമുണ്ട് ആത്മാഭിമാനത്തെ ബാധിയ്ക്കുന്ന ചില കാര്യങ്ങൾ അതു എന്തൊക്കെയെന്നുവെച്ചാൽ….

ലോകത്തിൽ ഏറ്റവും കൂടുതൽ അസുരക്ഷിതർ ആയ ഹൈന്ദവ സ്ത്രീകൾ വസിയ്ക്കുന്ന നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ കർഷകർ ആത്മഹത്യ ചെയ്യുന്ന നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരായ ഹൈന്ദവർ താമസിയ്ക്കുന്ന നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ വൃത്തിഹീനമായ ചുറ്റുപാടിൽ ഹൈന്ദവർ താമസിയ്ക്കുന്ന നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസമുള്ള ഹൈന്ദവർ കൂടുതലായുള്ള നാടാണ് ഇന്ത്യ.

ലോകത്തേറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ഹൈന്ദവർ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ അഴിമതിയെ ഫേസ് ചെയ്യുന്ന ഹൈന്ദവർ താമസിയ്ക്കുന്ന നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണവില നൽകുന്ന ഹൈന്ദവർ കൂടുതലുള്ള നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ കുട്ടികൾ ബാലവേല ചെയ്യുന്ന നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ പേരുള്ള മലിനമായ നദികൾ ഒഴുകുന്ന നാടാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ മൃഗത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതും ഹൈന്ദവർ ഭൂരിപക്ഷമുള്ള ഇന്ത്യയിലാണ്.

ലോകത്തിൽ ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് സ്പീഡ് കിട്ടുന്ന ഹൈന്ദവർ ഇന്ത്യയിൽ താമസിക്കുന്നവരാണ്.

ലോകത്തിൽ ഏറ്റവും കുറഞ്ഞ സമാധാനത്തോടെ ജീവിയ്ക്കുന്ന ഹൈന്ദവർ ഇന്ത്യയിലാണുള്ളത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ കള്ളപ്പണ നിക്ഷേപമുള്ളത് ഇന്ത്യയിൽ നിന്നാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ സ്ത്രീകൾ വേശ്യാവൃത്തി ചെയ്തു ജീവിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ രാഷ്ട്രീയ അഴിമതിക്കാരുള്ളത് ഇന്ത്യയിലാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ കള്ളനോട്ട് അച്ചടിയ്ക്കുന്ന ഹൈന്ദവർ ഇന്ത്യയിലാണുള്ളത്.

ലോകത്തിൽ ഏറ്റവും കൂടുതൽ മോശം റോഡുകളിലൂടെ സഞ്ചരിയ്ക്കേണ്ടി വരുന്ന ഹൈന്ദവർ ഇന്ത്യയിലാണുള്ളത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ ഭൂരിപക്ഷമുള്ള സൈനിക ആയുധ കച്ചവടത്തിൽ അഴിമതി കാട്ടുന്നതും ഇന്ത്യയിലാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യയിലാണ്.

ഏതാനും വർഷങൾക്കുള്ളിൽ ഏറ്റവും കൂടുതൽ ഹൈന്ദവ സൈനികർ കൊല്ലപ്പെട്ട രാജ്യവും ഇന്ത്യയാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ വിലയിൽ ഗ്യാസ് ഉപയോഗിക്കുന്ന ഹൈന്ദവർ താമസിയ്ക്കുന്നതും ഇന്ത്യയിലാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ഹൈന്ദവ സ്ത്രീകൾ ചാണകം ഉപയോഗിച്ചു പാചകം ചെയ്യുന്നത് ഇന്ത്യയിലാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശ മാധ്യമങ്ങൾ മോശം രീതിയിൽ ചിത്രീകരിയ്ക്കേണ്ടിവന്ന PM ഉം ഹൈന്ദവർ കൂടുതലുള്ള ഇന്ത്യയുടേതാണ്.

ഡോളറിനെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ വിനിമയമൂല്യമുള്ള ഹൈന്ദവർ കൂടുതൽ ഉപയോഗിക്കുന്ന നാണയം ഇന്ത്യയുടേതാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ കള്ളം പറയുന്ന ഭരണാധികാരി ഹൈന്ദവർ ഭൂരിപക്ഷമുള്ള ഇന്ത്യയുടേതാണ്.

ഒരിയ്ക്കൽ പോലും ഓപ്പൻ ഇന്റർവ്യൂ നടത്താൻ ഭയപ്പെടുന്ന ഭരണാധികാരിയുള്ള രാജ്യവും ഹൈന്ദവർ കൂടുതലുള്ള ഇന്ത്യയിലാണ്.

ഇനിയുമുണ്ട് ഹൈന്ദവ വിശ്വാസികളുടെ ആത്മാഭിമാനം വൃണപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ…. ഇവയൊക്കെ പരിഹരിച്ചിട്ട് പോരെ ആനയുടെയും ദൈവങ്ങളുടെയും പേരിൽ നാട് കുട്ടിച്ചോറാക്കാൻ?