“താങ്കൾ എന്തുകൊണ്ടാണ് ബിജെപി സർക്കാരിനെ വിമർശിക്കുന്നത്, കോണ്‍ഗ്രസിനെ വിമർശിച്ചു കാണുന്നില്ല” ?
ഒരിയ്ക്കൽ ഒരു ഇന്റർവ്യൂവിൽ NDTV ഹിന്ദി റിപ്പോർട്ടർ ആയ രവിഷ് കുമാറിനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു, “താങ്കൾ എന്തുകൊണ്ടാണ് ബിജെപി സർക്കാരിനെ വിമർശിക്കുന്നത്,
143 total views

ഒരിയ്ക്കൽ ഒരു ഇന്റർവ്യൂവിൽ NDTV ഹിന്ദി റിപ്പോർട്ടർ ആയ രവിഷ് കുമാറിനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു, “താങ്കൾ എന്തുകൊണ്ടാണ് ബിജെപി സർക്കാരിനെ വിമർശിക്കുന്നത്, കോണ്‍ഗ്രസിനെ വിമർശിച്ചു കാണുന്നില്ല, താങ്കൾ കോണ്‍ഗ്രസ്സ് അനുഭാവിയാണോ?”
രവിഷ് :- ഞാൻ കോണ്‍ഗ്രസ്സിന്റെ ഉത്തരാവാദിത്വം എടുത്തിട്ടില്ല, അവർക്ക് അവരുടെ പോളിസി, 2014 നു മുമ്പുള്ള എന്റെ റിപ്പോർട്ടുകൾ നോക്കുക അതിൽ കോണ്‍ഗ്രസ്സ് സർക്കാർ വിരുദ്ധ ചോദ്യങ്ങൾ കാണാം, ഇന്ന് ബിജെപി ഭരിയ്ക്കുന്നു അതുകൊണ്ടു അവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നു, ഞാനൊരു റിപ്പോർട്ടർ ആണ് സർക്കാരിന്റെ തെറ്റായ നീതികളെ ചോദ്യം ചെയ്യുകയാണ് എന്റെ ജോലി, അല്ലാതെ പ്രതിപക്ഷത്തെ ചോദ്യം ചെയ്യലല്ല, പ്രതിപക്ഷത്തിന്റെ ഭാഗത്തു തെറ്റുകൾ ഉണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ, സർക്കാരിനെ ചോദ്യം ചെയ്യുകയും അവരുടെ ഭാഗത്തു നിന്നും വിശദീകരണം നേടുകയുമാണ് മാധ്യമപ്രവർത്തനം.
നിർഭാഗ്യവശാൽ ഇത്തരം ജേര്ണലിസ്റുകാർ ഇന്ത്യയിൽ വിരലിൽ എണ്ണാവുന്നവരെ കാണു, അഥവാ ഉണ്ടെങ്കിൽ അവർക്ക് മുഖ്യധാരയിലേക്ക് ഉയർന്നുവരാൻ കഴിയില്ല.ഇന്ന് നമ്മുടെ ദേശീയ മാധ്യമങ്ങൾ മുഴുവൻ ഡൽഹി നിസാമുദ്ധീനും, കോവിഡിന് കാരണം ഒരു മതവിഭാഗം ആണെന്ന് വരുത്തി തീർക്കാനുള്ള ചർച്ചകൾ നടത്തുമ്പോൾ ഇദ്ദേഹം ലോക്ഡൗൻ മൂലം രാജ്യത്തിന്റെ പല ഭാഗത്തും ഉള്ള യഥാർത്ഥ ജീവിതങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിൽ സ്വയം ഇന്റർവ്യൂ ചെയ്യപ്പെടുന്ന ചുരുക്കം ചില മാധ്യമപ്രവർത്തകരിൽ ഒരാളാണ് രവിഷ്, ബാക്കിയുള്ളവർ മറ്റുള്ളവരെ ഇന്റർവ്യൂ ചെയ്യുന്നു, ഒരു സ്ക്രിപ്റ്റിൽ നിന്നും മുകളിലേക്ക് ഉയരാൻ അവർക്ക് കഴിയാത്തത് കൊണ്ടാവാം അത് .രവീഷിന്റെ മാധ്യമ പ്രവർത്തനം ലോകം അംഗീകരിച്ചത് കൊണ്ടാവാം കഴിഞ്ഞ വർഷം രമൻ മഗ്സസേ ഇന്റർനാഷണൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്.
144 total views, 1 views today
