Rorschach (റോഷാക്ക്)
“Spoiler Alert”
Sajith Vasudevan (ഉണ്ണി)
സമീർ അബ്‌ദുളിന്റെ കഥയിൽ നിസാം നസീറിന്റെ സംവിധാനത്തിൽ മമ്മുട്ടി നായകനായ റോഷാക്ക് ഇന്നലെ കണ്ടൂ. ചില കൊറിയൻ , സ്പാനിഷ് ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഉള്ള മേക്കിംഗ് പല ഷോട്ടുകളിലും ഫീൽ ചെയ്തു..ലുക്ക് ആന്റണി എന്ന കഥാപാത്രത്തിലൂടെ പ്രതികാരത്തിൻ്റെ ഒരു ഭയാനക വേർഷൻ വളരെ മികച്ച രീതിയിൽ തന്നെ മമ്മുക്ക അഭിനയിച്ചു ഫലിപ്പിച്ചു… എല്ലാം കൊണ്ടും മലയാള സിനിമയിലെ മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്ന് തന്നെയാണ് റോഷാക്ക്… ബിന്ദു പണിക്കരുടെ റോളും അവർ ഗംഭീരമാക്കി ..
പക്ഷെ ഈ സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിൽ തോന്നിയ കാര്യമാണ് ഇവിടെ പങ്കു വെക്കുന്നത്… കേരള പോലീസിൻ്റെ കഴിവിനെ എവിടെയൊക്കെയോ അണ്ടറെസ്റ്റിമേറ്റ് ചെയ്യുന്നത് പോലെയാണ് ഈ സിനിമ മൂവ് ചെയ്യുന്നത്.. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഒഴിച്ചു വേറെ ഏത് കൊലപാതകങ്ങളും ദിവസങ്ങൾക്കുള്ളിൽ കേരളാ പോലീസ് കണ്ടുപിടിക്കും ,അത്രക്കും എഫിഷ്യൻസി ഉള്ള ഓഫീസേഴ്‌സ് ഉണ്ട് കേരള പൊലീസിൽ..
എന്നാൽ റോഷാക്കിൽ ബാലന്റെ കൊലപാതകം നടന്ന് ദിവസങ്ങൾ ആയിട്ടും കൊലപാതകി ആരാണെന്ന് കണ്ടു പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.. മരിച്ച ആൾ അവസാനമായി കണ്ടു പിരിഞ്ഞത് ലൂക്കിനെയും (മമ്മുട്ടിയെയും) ബാലൻ്റെ മരുമകൻ ആയ ശശാങ്കനെയും (കോട്ടയം നസീർ) ആണ്..പോലീസ് ലൂക്കിനെ നല്ല രീതിയിൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.. ബാലൻ ക്യാഷ് വാങ്ങി പോകുന്നതിനു പുറകെ തന്നെ ശശാങ്കനും പോകുന്നുമുണ്ട് എന്നാൽ ശശാങ്കനെ കാര്യമായൊന്നും ചോദ്യം ചെയ്യുന്നില്ല.. ചോദ്യം ചെയ്താൽ പിടിച്ചു നിൽക്കാനുള്ള ഗട്ട്‌സ് ഒന്നും ആ കഥാപാത്രത്തിന് ഇല്ല എന്ന് ബാലൻ്റെ കൊലപാതകത്തിനു ശേഷം ലൂക്ക് വന്ന് ശശാങ്കനുമായി സംസാരിക്കുന്ന സീനിൽ നിന്ന് തന്നെ അത് വ്യക്തമാകുന്നുമുണ്ട്..
പിന്നെ കൊലപാതകത്തിനു ഉപയോഗിച്ച കല്ല്, അത് കൊലപാതകി ഡിസ്‌പോസ് ചെയ്തു എന്ന് തന്നെ വെക്കാം … പക്ഷേ കൊലപാതക സ്ഥലത്തുനിന്ന് കൊലയാളിയുടെ ഫുട്ട് പ്രിൻ്റോ, ആ മണ്ണിൽ കിടന്ന് കില്ലറും ബാലനും കെട്ടി മറിഞ്ഞിട്ടു പോലും ഫോറൻസിക്ക് ടീമിനോ പൊലീസിനോ ആ പ്രദേശത്ത് നിന്നും ഒരു തുമ്പും കിട്ടിയില്ല എന്നതുമോക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്….
ഒക്കെ പോട്ടെ, മരണം നടന്ന വീട്ടിൽ ലൂക്ക് വന്നപ്പോൾ കൊലപാതകിയുടെ ഷൂവിൽ കാണിച്ച മണ്ണിൽ നിന്നും ലൂക്കിനും നമുക്കും വരെ കൊലപാതകിയെ മനസിലാക്കി തന്നു.. ഇതൊന്നും പൊലീസ് കണ്ടില്ലേ ??
ഇതെല്ലാം പോട്ടെ.. കൊലപാതകം നടന്ന സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയും, ആ സമയത്തു ആ പ്രദേശത്തു കൂടി കടന്നു പോയ വാഹനങ്ങളെ കേന്ദ്രികരിച്ചു അന്വേഷണം നടത്തിയാലും കൊലപാതകം സിമ്പിളായി തെളിയിക്കാമയിരുന്നു.. കൊലപാതകം നടക്കുന്ന സമയത്ത് ശശാങ്കന്റെ വണ്ടി റോഡിൽ പാർക്ക് ചെയ്തതായി കാണിക്കുന്നുണ്ട് എന്നാൽ അവർ ബോഡി ഡിസ്‌പോസ് ചെയ്യുന്ന സമയത്ത് ആ വഴി പോയ ഒരു ട്രാവലർ ശശാങ്കന്റെ വണ്ടിയുടെ പുറകിൽ വന്ന് ഹോൺ അടിക്കുന്നതും, ശശാങ്കൻ അതിനിടയിൽ വന്ന് വണ്ടി സൈഡാക്കി അവർക്ക് വഴി കൊടുക്കുന്നതും കാണിക്കുന്നുണ്ട് ..
ഒക്കെ പോട്ടെ ആ നാട്ടിൻ പ്രദേശത്ത് cctv ഇല്ല അല്ലേൽ ആ വിജനമായ പ്രദേശത്ത് വണ്ടി ആരും കണ്ടില്ല ട്രാവല്ലറിനെ പറ്റി ഒരു വിവരവും കിട്ടിയില്ല എന്നെല്ലാം നമുക്ക് കരുതാം..എന്നാൽ ശശാങ്കനെ ചോദ്യം ചെയ്ത് എവിടെ ആയിരുന്നു എന്ന് ചോദിച്ചിരുന്നേൽ ശശാങ്കന്റെ മൊബൈൽ ഫോണിൻ്റെ ടവർ ലോക്കേഷൻ വച്ചു സുഖമായി കേസ് തെളിഞ്ഞേനെ.. മൊബൈൽ എടുക്കാതെ ആണ് ശശാങ്കൻ പോയത് എന്ന് മുട്ട്‌ന്യായം പറയാനും കഴിയില്ല…കാരണം 45 ലക്ഷം ബാലന് കിട്ടിയ വിവരം ശശാങ്കൻ പ്രതിയെ വിളിച്ചു പറയുന്ന സീനും കാണിക്കുന്നുണ്ട്.. പ്രതിയുടെയും ശശാങ്കന്റെയും മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നേൽ നിമിഷങ്ങൾക്കുള്ളിൽ ഈ കൊലപാതകം തെളിയുമായിരുന്നു.
പൊലീസുകാരിൽ അഷ്റഫ് (ജഗദീഷ്) ലുക്കിനെ പറ്റി അന്വേഷിച്ചു കാര്യങ്ങൾ അറിയുന്നുണ്ടെലും കൊലപാതകി ആരാണെന്ന് അദ്ദേഹത്തിനും അറിയില്ല.ഇതെല്ലാം കൂടി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ സിനിമ ഒരു പെർഫെക്ട് മൂവി ആക്കാമായിരുന്നു..സിനിമയിൽ കഥാകൃത്തിന്റെ ഭാവനയിൽ പോലീസ് ചലിച്ചത് കൊണ്ട് ഇത് ഇങ്ങനെ ആയി ..മറിച്ച് റിയൽ ലൈഫിൽ ആണേൽ ജോസഫിലെ ജോജു ജോർജിനെ പോലെ നിമിഷ നേരത്തിൽ കേസ് തെളിയിച്ചു മാസ് BGM ഇട്ട് നടന്നു പോകുമായിരുന്നു കേരളാ പോലീസ്…