കോഴിക്കോട് സ്ഫോടക ശേഖരം കടത്താൻ ശ്രമിച്ച സ്ത്രീക്ക് പർദ്ദ ഇല്ലാത്തതിനാലാണ് ചിലർക്ക് അസ്വസ്ഥത

754

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്ഫോടക ശേഖരം പിടികൂടി, യാത്രക്കാരി അറസ്റ്റിൽ എന്ന വാർത്ത വലിയ അങ്കലാപ്പും ഭീതിയുമാണ് പടർത്തിയത്. സോഷ്യൽ മീഡിയയിൽ പലരും ഞെട്ടിത്തരിച്ചു, പൊട്ടിത്തെറിച്ചു. കോഴിക്കോട് നഗരത്തെ ഒരു വൻ സ്ഫോടനപരമ്പരയിൽ നിന്ന് രക്ഷിച്ചത് ഒരിക്കലും സംസ്ഥാന പോലീസ് ആയിരിക്കില്ല, ഏതെങ്കിലും കേന്ദ്ര ഏജൻസി തന്നെ ആയിരിക്കും വിവരം നൽകിയിട്ടുണ്ടാവുക എന്ന കാര്യം എന്തായാലും ഉറപ്പ്.

May be an image of 1 personസ്ഫോടന ശേഖരം ആണെങ്കിൽ പിന്നിൽ ആരായിരിക്കും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ടല്ലോ. അതുകൊണ്ട് അതേക്കുറിച്ചൊന്നും ചർച്ചകൾ ഇല്ല. അറസ്റ്റിലായ വനിതാ തീവ്രവാദി മുഖം മൂടുന്ന പർദ്ദയാണോ മുഖം മൂടാത്ത പർദ്ദ ആയിരിക്കുമോ ധരിച്ചിട്ടുണ്ടാവുക എന്ന കാര്യത്തിൽ ആയിരുന്നു ചാനൽ ക്യാമറാമാൻ മാർക്ക് ഉണ്ടായിരുന്നു ആശങ്ക.

ഏതായാലും അറസ്റ്റിലായ യാത്രക്കാരിയുടെ ഫോട്ടോയും പേരും കണ്ടതോടെയാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. റസീനയോ ഫൗസിയായോ അല്ല രമണിയാണ് രമണി. അതുകൊണ്ടുതന്നെ പ്രശ്നം തീവ്രവാദവും ഭീകരവാദവും ഒന്നുമല്ല, ഏതോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കരിങ്കൽ കോറിക്കാർ ഒരു പാവം സ്ത്രീയെ ഉപയോഗിച്ച് ഖനനത്തിന് വേണ്ട സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ചതാണ് എന്ന് യാത്രക്കാരിയെ കണ്ടപ്പോഴേ ഉറപ്പായി.

അല്ലെങ്കിൽ പിന്നെ മനോരോഗി തന്നെ, അതുമല്ലെങ്കിൽ തിന്മയ്‌ക്കെതിരെ നന്മ വിജയം നേടിയ ദീപാവലിക്ക് അമ്മാവന്റെ മകളുടെ നാത്തൂന്റെ ചേച്ചിയുടെ മക്കൾക്ക് പൊട്ടിക്കാൻ കൊണ്ട് കൊടുക്കാൻ പോയ പാവം സ്ത്രീ. വനിത ഭീകരവാദി നടത്തിയ മാലേഗാവ് സ്ഫോടവും പ്രഖ്യാസിംഗ് ടാക്കൂറും ഒന്നും ആരുടെയും ഓർമ്മയുടെ അങ്ങേതലക്കൽ പോലുമില്ല, സംഘി അപസർപ്പക കഥകളിൽ മാത്രം കണ്ട പർദ്ദ ധാരിണിയായ ബോംബർ ആണല്ലോ ഇപ്പോഴും നമ്മുടെ ഉറക്കം കളയുന്നത്.