ഒരു രൂപ പോലും മുടക്കുമുതൽ ആവശ്യമില്ല, ആകെ വേണ്ടത് ഒരു വെള്ള മുണ്ടും ഷർട്ടും പിന്നെ ഒരു സ്മാർട്ഫോണും മാത്രം

183

ഇവന്മാരുടെ വെട്ടുക്കിളി ഫാൻസുകാർ ചോദിക്കുന്നത് , നിങ്ങൾ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ ? നിങ്ങൾ ചോദിച്ചാൽ ആരെങ്കിലും പണം തരുമോ ? എന്നൊക്കെയാണ്. സംശയമെന്താ ? ഫ്രോഡ് പണികാണിച്ചു ജീവിക്കണം എങ്കിൽ ഇത്തരത്തിൽ ഉളുപ്പില്ലാതെ ഓരോരുത്തർക്കും ഇറങ്ങാവുന്നതേയുള്ളൂ. വീഡിയോ സഹിതം പോസ്റ്റ് ചെയ്തു ബിസിനസ് തുടങ്ങിയാൽ ഇവന്മാരെ പോലെ പതിയെപ്പതിയെ ക്ലച്ച് പിടിക്കും. പാവങ്ങളെ സഹിക്കുന്നു എന്ന പേര് അതിനുണ്ടാകുമ്പോൾ അത് പറഞ്ഞുതന്നെ ചോദ്യം ചെയ്യുന്നവരുടെ വായ അടപ്പിക്കാനും പറ്റും. എന്നിട്ടോ വരുന്ന കണക്കില്ലാത്ത പണത്തിന്റെ വലിയ കമ്മീഷനും പങ്കും പറ്റാനും സാധിക്കും. ശരീരം വിയർക്കാത്ത ലോകത്തെ ഏക ബിസിനസ്

Sak Junior എഴുതുന്നു 

ഈ കാലത്തു ഏറ്റവും വരുമാനമുള്ള ബിസിനസ്സ് ഏതാണെന്നു ചോദിച്ചാൽ ഓൺലൈൻ ചാരിറ്റി പ്രവർത്തനമാണെന്നു പറയേണ്ടി വരും. ഓൺലൈൻ നന്മമരം.. ഫിറോസിനെ പോലെ. സുശാന്തിനെ പോലെ .. സാജനെ പോലെ…! ഒരു രൂപ പോലും മുടക്കുമുതൽ ആവശ്യമില്ല. ആകെ വേണ്ടത് ഒരു വെള്ള മുണ്ടും ഷർട്ടും പിന്നെ ഒരു സ്മാർട്ഫോണും മാത്രം. ഇന്നോവയും ഇരുനില മാളികയുമൊക്കെ പിന്നാലെ വരും..! ആദ്യം ചെയ്യേണ്ടത്‌ : സഹായം ആവശ്യമായ ആരെയെങ്കിലും കൊണ്ട് ആവശ്യം അറിയിച്ചു പണത്തിന് അപേക്ഷിപ്പിക്കുക.. അത് അക്കൗണ്ട് നമ്പർ ഒക്കെ എഴുതി ഒരു വീഡിയോ ആക്കി പബ്ലിഷ് ചെയ്യുക. സഹായിക്കാൻ മുട്ടി നിൽക്കുന്ന സുമനസ്സുകളെ വല വീശി പിടിക്കൽ ആണ് പിന്നീട് ചെയ്യേണ്ടത്. തുച്ഛത്തിൽ നിന്നും മിച്ചം വെക്കുന്ന സാധാരണക്കാരൻ മുതൽ പണമെങ്ങനെയൊക്കെ ചിലവാക്കണമെന്നറിയാതെ കൺഫൂഷൻ അടിച്ചിരിക്കുന്ന മുതലാളിമാർ വരെ വലയിൽ കുടുങ്ങിയാൽ നിങ്ങൾ വിജയിച്ചു.പിന്നെ ഹവാലയും കള്ളപ്പണവും കള്ളക്കടത്തും തുടങ്ങി അത്യാവശ്യം മാസ്സ് ഇമേജ് ഉള്ള എല്ലാ പാർട്ടർഷിപ്പ് ബിസിനസ്സുകളിലും നിങ്ങള്ക്ക് ഒരു ഷെയർ കിട്ടും..!

സഹായം അഭ്യർത്ഥിച്ച ആളുടെ അക്കൗണ്ടിൽ പണമെത്തിയാൽ ഉടനെ അവരുമായി ബന്ധപെട്ട് അക്കൗണ്ടിന്റെ പകുതി അവകാശം കൈപ്പറ്റേണ്ടതാണ്. വിസമ്മതിച്ചാൽ ഭീഷണിയോ വ്യക്തിഹത്യയോ ദേഹോപദ്രമോ ചെയ്യാവുന്നതാണ്.ഇതൊന്നിനുമാകാത്തപക്ഷം അവരെക്കുറിച്ചു മോശമായി മറ്റൊരു വീഡിയോ ഇറക്കുകയെങ്കിലും ചെയ്യുക.കൂടാതെ നിങ്ങളുടെ പ്രിയപ്പെട്ട ആരാധകവെട്ടുകിളിക്കൂട്ടത്തെ ഉപയോഗിച്ച് ഓൺലൈൻ പൊങ്കാലയും അർപ്പിക്കാവുന്നതാണ്..!

ഇത്രയൊക്കെ ചെയ്‌താൽ ഇതൊന്നും അനുഭവിച്ചു ശീലമില്ലാത്ത മരുന്നും ചികിത്സയുമായി ആശുപത്രി വരാന്തകളിൽ സ്ഥിരതാമസമാക്കിയ ആ അത്താഴപട്ടിണിക്കാർ ഉടനെ തന്നെ നിങ്ങളുടെ മുഴുവന് വിഹിതവും തന്നു നിങ്ങളെ സെറ്റിൽ ചെയ്യുന്നതായിരിക്കും..!അതെ അത്ര വലിയ അധ്വാനമില്ലാത്ത പണിയാണ്.. ഇനി തീരെ അധ്വാനമില്ലെന്നു പറയാനും കഴിയില്ല. കാരണം അധ്വാനിക്കുന്നവന്റെ കയ്യിൽ നിന്നും അടിച്ചു മാറ്റുന്നതും ഒരു തരത്തിൽ ഒരു അധ്വാനമാണല്ലോ.കൊറോണക്കാലത്തു യൂറ്റൂബ് ചാനലും കുക്കറിഷോയുമായി വരുമാനമുണ്ടാക്കാമെന്നു കരുതുന്നവർക്കും ജോലി നഷ്ടമായി എന്ത്‌ ചെയ്യണമെന്നറിയാതെ ചിന്തിച്ചിരിക്കുന്നവർക്കും എളുപ്പത്തിൽ പരീക്ഷിക്കാവുന്ന വളരെ ഈസിയായതും ലളിതമായതും മാസ്സായതുമായ ബിസിനസ്സാണ് . ഓൺലൈൻ ചാരിറ്റി സർവീസ്..!