Sak Saker

മൈ ഫോൺ നമ്പർ ഈസ്‌ 2255 മലയാളികൾ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഏക ഫോൺനമ്പർ.. റിലീസ് ചെയ്തു 35 വർഷം കഴിഞ്ഞിട്ടും മോഹൻലാൽ സിനിമകളെ പറ്റി ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യമായി ഓടിയെത്തുന്ന ഒരു സിനിമയാണ് 1986ൽ റിലീസ് ആയ ഈ സൂപ്പർഹിറ്റ് ചിത്രം. അതുവരെ ഒരു സഹനടൻ ആയി ഒതുങ്ങിനിന്നിരുന്ന മോഹൻലാൽ എന്ന നടനെ ഈ ഒറ്റച്ചിത്രം സൂപ്പർസ്റ്റാർ പദവിയിൽ എത്തിച്ചു പിന്നീട് ഇന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

വിൻസെന്റ് ഗോമസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല " | Rajavinte Makan  Mass Scene | Mohanlal - YouTubeഈ ചിത്രത്തിൽ മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലം കിട്ടിയത് ഈ ചിത്രത്തിലെ നായികയായിരുന്ന അംബികക്കായിരുന്നു എന്നറിയുമ്പോൾ ഈ ചിത്രം ഇറങ്ങുന്ന സമയത്ത് മോഹൻലാൽ എന്ന നടന്റെ മലയാളത്തിലെ താരമൂല്യം ഊഹിക്കാവുന്നതേയുള്ളൂ.

Kannanthanam's dream to remake 'Rajavinte Makan' remains unfulfilled:  Mohanlal recalls | The News Minuteഎന്നാൽ ഈ ചിത്രം ഇറങ്ങിയതോടെ മോഹൻലാൽ എന്ന നടൻ മലയാളസിനിമയുടെ ഏറ്റവും താരമൂല്യമുള്ള അഭിനേതാവ് ആയി മാറുകയായിരുന്നു. മലയാളികൾ ഇന്നും മറക്കാത്ത കഥാപാത്രം ആണ് രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസ് എന്ന അധോലോകരാജാവ്. അന്നത്തെ കാലത്ത് കേരളത്തിൽ എവിടെ നോക്കിയാലും പഴയഓഡിയോ കാസറ്റ് കടകൾ സജീവമായിരുന്നു.

Mohanlal - 35 years of a Superstar who is still not ready to bow outഈ ചിത്രം ഇറങ്ങിയ സമയത്ത് കാസറ്റ് കടകളുടെ മുൻപിൽ തങ്ങളുടെ കടകൾ ആൾക്കാർ ശ്രദ്ദിക്കാനായി കടയുടമകൾ രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗുകൾ പുറത്തുകൂടി പോകുന്ന ആൾക്കാർ കേൾക്കത്തക്കരീതിയിൽ കടയുടെ പുറത്തു സ്പീക്കർ വച്ചു ജനങ്ങളെ കേൾപ്പിച്ചു കടയിലേക്ക് ആൾക്കാരെ ആകർഷിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു .കോളേജ് പിള്ളേർ ആയിരുന്നു ഈ ഡയലോഗ് കേൾക്കാൻ കൂടുതലും കടയുടെ മുന്നിൽ തടിച്ചുകൂടുക.

Ambika talking about Thampi Kannanthanam - Malayalam Filmibeatടീവി വീടുകളിൽ സജീവമാകുന്നതിനു മുൻപ് ടീവി കടകളുടെ മുന്നിൽ ക്രിക്കറ്റ് കാണാൻ ആൾക്കാർ കൂടുന്നതുപോലുള്ള ഒരു ഫീലിംഗ് ആയിരുന്നു അത്. അന്നൊക്കെ ക്രിക്കറ്റ്കളി കേരളത്തിൽ ഇന്നത്തെപോലെ സജീവമായിട്ടില്ലാത്ത കാലമായിരുന്നു. തമ്പി കണ്ണന്താനം എന്ന സംവിധായകന്റെ ഏക ബ്ലോക്ബസ്റ്റർ മൂവിയുമായിരുന്നു ഇത്. പിന്നീട് രാജാവിന്റെ മകൻ പോലെ മറ്റൊരു സൂപ്പർ ഹിറ്റ് ഉണ്ടാക്കാൻ തമ്പിക്ക് സാധിച്ചുമില്ല. അന്നുവരെ നായകവേഷങ്ങളിൽ സജീവമായിരുന്ന രതീഷ് എന്ന സൂപ്പർ താരം ഈ ചിത്രത്തിലെ വില്ലൻ ആയ ആഭ്യന്തരമന്ത്രി കഥാപാത്രത്തിലൂടെ സ്ഥിരം വില്ലൻവേഷത്തിലേക് ഒതുങ്ങുകയും ചെയ്തു..

You May Also Like

Kl ആന്റണി -ചാച്ചനും (വിൻസെന്റ് ഭാവന -മഹേഷിന്റെ പ്രതികാരം )ലീന ചേച്ചിയും ഞാനും

ഒരിക്കൽ കാസർഗോഡ് യാത്രക്ക് ശേഷം വീട്ടിൽ വന്നു വിശ്രമിക്കുമ്പോൾ ആണ് msg വരുന്നത് ഒളവയ്‌പ്പ് എന്ന സ്ഥലത്തു അത്യാവശ്യമായി close ചെയ്യണ്ട കുറച്ചു വർക്ക്‌ ഉണ്ടന്ന്.(candidate വെരിഫിക്കേഷൻ

“പെണ്ണുങ്ങളെയൊക്കെ മനസിൽ ചേർത്ത് വെച്ചിട്ടുണ്ട്, എന്ത് ചന്തമുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ്” , കുറിപ്പ്

ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. സുമേഷ് മൂര്‍, പ്രശാന്ത്…

തിരിച്ചു വരവ്..

‘ഉണ്ണി, നീ ഇന്ന് ജോലിക്ക് പോവുന്നില്ലേ..?? എഴുന്നേല്‍ക്ക്..’ അമ്മയുടെ വിളി കേട്ടാണ് അവന്‍ ഉണര്‍ന്നത്.. തലേന്നത്തെ വമിഴീ്‌ലൃ ശരിക്ക് വിട്ടു മാറിയിട്ടില്ല. കണ്ണുകള്‍ക്ക് കനത്ത ഭാരം തോന്നി.. അവന്‍ എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി. ‘ഇത് ഞാന്‍ തന്നെ ആണോ..?’ അവന്‍ സ്വയം ചോദിച്ചു..,’ ഞാന്‍ എങ്ങനെ ഇങ്ങനെ മാറി..?’

കഴുതയുടെ തീപ്പന്തം

കഴുതയുടെ തീപ്പന്തം Rejeesh Palavila Lyricist/Content Writer മേയ് 8 ലോക കഴുതാദിനമാണ്. അജ്ഞാതമായ ഏതോ…