സിബിഐ ഡയറിക്കുറിപ്പിൽ മമ്മൂട്ടിയുടെ പേരായി ഉദ്ദേശിച്ച അലി ഇമ്രാൻ മൂന്നാംമുറയിൽ ലാലിന് കിട്ടിയതെങ്ങനെ ?

0
282

Sak Saker

1988ൽ പുറത്തിറങ്ങിയ എസ് ൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്തു മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രം ആണ് മൂന്നാംമുറ. ഒരുപക്ഷെ അന്നുവരെയുള്ള സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ റിലീസിംഗ് ദിവസം നേടിയ ആദ്യത്തെ മലയാളചിത്രം കൂടിയായിരുന്നു മൂന്നാംമുറ. പാലാ യൂണിവേഴ്സലിൽ വച്ചു റിലീസിന്റെ അന്ന് ആണ് ഞാൻ ഈ ചിത്രം കാണാൻ പോയത്

Moonnam Mura Full Movie Online In HD on Hotstar UKസെക്കന്റ്‌ ക്ലാസിനു മാറ്റിനിക്ക് ക്യൂവിൽ നിൽകുമ്പോൾ മുന്നിൽ നിന്നും ഒരു വലിയ അലർച്ച കേട്ട് ജനങ്ങളും ക്യൂ നിയന്ത്രിക്കാൻ ഉണ്ടായിരുന്ന പോലീസുകാരും ടിക്കറ്റ് കൗണ്ടറിന്റെ മുന്നിലേക്കോടിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു അവിടെ ടിക്കറ്റ് എടുക്കുന്നത് ഭിത്തിയുടെ ഒരു കൈകടക്കാൻ മാത്രം വിസ്താരമുള്ള ഹോളിലൂടെ കൈ അകത്തേക്കിട്ട് ടിക്കറ്റ് മേടിക്കുന്ന രീതിയായിരുന്നു ആ കൗണ്ടറിനു അങ്ങനെ അകത്തേക് കൈ ഇട്ട് ടിക്കറ്റിനു കാത്തുനിന്ന യുവാവിന്റെ മുകളിലേക്കു ക്യൂവിൽ അനിയന്ത്രിതമായി ഇടിച്ചുകയറിയ ആൾക്കാരുടെ പുറകിൽ നിന്നുമുള്ള തള്ളലിൽ യുവാവിന്റെ കൈ ഹോളിനകത്തു വച്ചു മുട്ടിനു താഴെയായിട്ട് ഒടിഞ്ഞുപോയിരിക്കുന്നു, വേദനകൊണ്ടുപുളയുന്ന യുവാവിനെ പോലീസ് ഒരുവിധത്തിൽ ആണ് ജനക്കൂട്ടത്തിനിടയിൽ നിന്നും പൊക്കിയെടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. പിറ്റേന്നത്തെ പത്രത്തിൽ യുവാവിന്റെ ഫോട്ടോ സഹിതം ഈ വാർത്ത ഉണ്ടായിരുന്നു അതോടൊപ്പം ഈ ചിത്രത്തിന്റെ ടിക്കറ്റുമായി ബന്തപെട്ടു അന്നേദിവസം തന്നെ കൊല്ലത്തുണ്ടായ ഒരു കത്തിക്കുത്തിൽ ഒരാൾ മരിച്ചതിന്റെയും.

Download Plain Meme of Mohanlal In Moonnam Mura Movie With Tags police, sweekaranam, maalayum bokkayum, nadatham, success, ali imranകേരളത്തിൽ പലയിടങ്ങളിലും തീയേറ്ററുകളിൽ ഈ ചിത്രത്തിന്റെ റിലീസിംഗ് ദിവസം ഉണ്ടായ ലാത്തിചാർജിന്റെയും വാർത്തകൾ കൊണ്ട് മുഖരിതമായിരുന്നു അന്നത്തെ പത്രങ്ങൾ. ഒരു സി ബി ഐ ഡയറികുറിപ്പിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് എസ് ൻ സ്വാമി ഇട്ട പേര് അലിഇമ്രാൻ എന്നായിരുന്നു എന്നാൽ മമ്മൂട്ടിയാണ് ഈ പേര് മാറ്റി സേതുരാമയ്യർ എന്നാക്കിയത്.

എന്നാൽ എസ് ൻ സ്വാമിക്ക് ഈ പേരിനോട് എന്തോ ഒരടുപ്പം അന്നേ ഉണ്ടായിരുന്നു അങ്ങനെ ആണ് മൂന്നാംമുറയിലെ മോഹൻലാൽ കഥാപാത്രത്തിന് അലിഇമ്രാൻ എന്ന പേര് കിട്ടിയത്. എന്നാൽ റിലീസ് ചെയ്തു ഒരാഴ്ചക്കകം തന്നെ മൂന്നാംമുറ തീയേറ്ററുകളിൽ താഴോട്ടുപോകുന്ന കാഴ്ച ആണ് കണ്ടത്. സൂപ്പർഹിറ്റിലേക്കൊന്നും ചിത്രം പോയില്ലെങ്കിലും റിലീസിംഗ് കാലയളവിലെ റിക്കാർഡ് കളക്ഷൻ നിർമ്മാതാവിന് വമ്പൻ ലാഭം നേടിക്കൊടുത്തു.

ഒരു ഡയലോഗ് പോലുമില്ലാത്ത ബാബുആന്റണിയുടെ ഈ ചിത്രത്തിലെ അടിപൊളി വില്ലൻവേഷം അന്ന് വളരെയധികം ശ്രദ്ദിക്കപ്പെട്ടിരുന്നു എന്നത്‌ മാത്രമേ ഈ ചിത്രത്തിന്റെ ഒരു പ്ലസ്പോയിന്റ് ആയിട്ട് എടുത്തു പറയാൻ ഉള്ളൂ. ഏതായാലും മലയാളസിനിമയുടെ ചരിത്രത്തിൽ ഇന്നുവരെ റിലീസിംഗ് ദിവസം തീയേറ്റർപരിസരങ്ങൾ തൃശൂർപൂരത്തിനു സമാനമായ സംഭവവികാസങ്ങൾക്കും ജാനബാഹുല്യത്തിനും സാക്ഷിയാകേണ്ടിവന്ന മറ്റൊരു സിനിമറിലീസിംഗ് മാമാങ്കം കേരളത്തിൽ പിന്നീടുണ്ടായിട്ടില്ല…