ലൈംഗിക പീഡനങ്ങൾ ഇല്ലാതാക്കാൻ ഒരു മതങ്ങളെക്കൊണ്ടും മതവിദ്യാഭ്യാസം കൊണ്ടും സാധിക്കില്ല, കൂടുകയേ ഉള്ളൂ

3013

Sak Saker

ഇന്നും പിതാവ് മാത്രം ആണ് വീട്ടിലെങ്കിൽ പ്രായപൂർത്തി ആയ മകളെ പിതാവിനൊപ്പം വീട്ടിൽ നിർതിയിട്ട് പുറത്തു പോകാൻ ഭയമുള്ള അമ്മമാർ ഉള്ള നാടാണ് കേരളം പിതാവിന്റെ മനോവേദന കാണാത്ത സമൂഹം അത്തരം ഒരവസ്ഥയിലേക്ക് ഈ കേരളത്തെ എത്തിച്ചതിൽ ഇവിടുത്തെ ഇസ്ലാം അടക്കമുള്ള നാറിയ മതങ്ങൾക് മുഖ്യപങ്കുണ്ട്…. ഒരു പൊളിച്ചെഴുതിലൂടെ മാത്രമേ ഇത്തരം നാറിയ സദാചാരങ്ങൾ ഇല്ലാതാക്കാൻ സാധിക്കൂ. ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്ര്യം ഉള്ള നാട് പാകിസ്ഥാൻ കഴിഞ്ഞാൽ കേരളം ആണെന്ന് പണ്ടൊരു പത്രത്തിൽ വായിച്ചിരുന്നു. കുളിമുറിയിൽ ഒളിഞ്ഞുനോക്കിയതിനും, മദ്രസയിൽ പിഞ്ചുകുട്ടികളെ പീഡിപ്പിച്ചതിനും, ബസിലും ട്രെയിനിലും വച്ചു സ്ത്രീകളോട് അശ്ലീലപരാമർശങ്ങൾ നടത്തിയതിനും ഒക്കെ പുരുഷന്മാർ നിരന്തരം അറസ്റ്റിലായിക്കൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം.

എന്തിനേറെപ്പറയുന്നു ഒരു പെൺകുട്ടി ഒരു ലൈവ് വീഡിയോ ചെയ്താൽ അതിനടിയിൽ പോലും അശ്ലീലകമന്റുകളുമായി കൂട്ടത്തോടെ ചെല്ലുന്ന പുരുഷന്മാർ സത്യത്തിൽ നമ്മുടെ കേരളത്തിൽ മാത്രമേ ഉള്ളൂ. ഇത്തരംകാര്യങ്ങൾ വിളിച്ചോതുന്നത് കേരളീയരുടെ ലൈംഗിക ദാരിദ്ര്യം എത്രയോ മൂർദ്ധന്യത്തിലാണ് എന്ന സത്യത്തിലേക്ക് തന്നെയാണ് അതുകൊണ്ട് തന്നെ സ്ത്രീശരീരം വെറും ലൈംഗികവസ്തു മാത്രമാണ് എന്ന പൊതുബോധത്തെ സമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതിൽ ഇസ്ലാം അടക്കമുള്ള മതങ്ങൾക് പ്രഥമസ്ഥാനം ആണുള്ളത്. അതിനാൽ ഈ നാറിയ സദാചാരവ്യവസ്ഥിതിയിൽ നിന്നും കേരളീയർ പുറത്തുവരേണ്ടതുണ്ട് അതുകൊണ്ട്തന്നെ രഹനാഫാത്തിമയുടെ എല്ലാ നിലപാടുകളെയും അംഗീകരിക്കുന്നില്ലങ്കിലും സ്ത്രീശരീരത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളോട് സ്വന്തം കുടുംബത്തിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളത് തന്നെയാണ് ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും ശരീരത്തിൽ ഉള്ളത് എന്ന അവരുടെ തുറന്നു പറച്ചിലുകൾക് ഇന്നത്തെ കേരളത്തിലെ നാറിയലൈംഗിക സദാചാരവ്യവസ്ഥിതിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാദിക്കും…മതവിശ്വാസങ്ങൾക്കു ഇത്രയധികം വേരോട്ടമുള്ള നാടായിട്ടും സ്ത്രീകളുടെലൈംഗിക പീഢനക്കേസുകൾ നിരന്തരം വർദ്ദിക്കുന്നതുകൊണ്ടുതന്നെ ഒരുകാര്യം ഉറപ്പിക്കാം ലൈംഗിക പീഡനങ്ങൾ ഇല്ലാതാക്കാൻ ഒരു മതങ്ങളെക്കൊണ്ടും മതവിദ്യാഭ്യാസം കൊണ്ടും സാധിക്കില്ല മറിച് സ്ത്രീശരീരത്തെക്കുറിച്ചുള്ള പാരമ്പര്യമായി കരുതിവച്ചിരിക്കുന്ന പൊതുബോധം മാറണം സ്ത്രീശരീരം പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്കു ശാസ്ത്രീയമായി പഠിക്കാനുള്ള സിലബസുകൾ ഉണ്ടാകണം…..അങ്ങനെ നമ്മുടെ കുട്ടികൾ മതങ്ങൾപറയുന്നതുപോലെ സ്ത്രീശരീരം എന്തോ മൂടിവയ്ക്കപ്പെടേണ്ട അല്ലങ്കിൽ ലൈംഗികശമനത്തിനുവേണ്ടിമാത്രം തുറന്നു കാട്ടപ്പെടേണ്ട ഒരപൂർവവസ്തുവാണ് എന്ന വികലമായ കാഴ്ചപ്പാടുകളിൽ നിന്നും പുറത്തുവരട്ടെ, ആരോഗ്യപരമായ ലൈംഗികനിലപാടുകൾ സ്വീകരിച്ചു സന്തോഷത്തോടെ അവർ വളരട്ടെ…