പാമ്പുപിടിച്ചുകഴിഞ്ഞാൽ ഹീറോയാകാൻ വേണ്ടി പാമ്പിനെ കൈകളിലിട്ട് കളിപ്പിക്കുന്ന ക്രൂരമായ കലാപരിപാടിക്ക് കേരളത്തിൽ തുടക്കമിട്ടത് വാവാസുരേഷ് തന്നെയാണ്

91

Sak Saker

പാമ്പും ഒരു ജീവിയാണ് പാമ്പുപിടുത്തക്കാർ അവറ്റകളെ മറ്റുള്ളവരെ കാണിക്കാൻ പിടിച്ചതിനുശേഷം കൈകളിലിട്ട് അമ്മാനമാടുമ്പോൾ ആ ജീവികളെ യഥാർത്ഥത്തിൽ നിങ്ങൾ പീഡിപ്പിക്കുകയാണ് അത്തരം സന്ദർഭങ്ങളിലാണ് പാമ്പുപിടുത്തക്കാർക്ക് കടിയേൽക്കുന്നതും സക്കീർ ഹുസൈൻ എന്ന ഈ പാവപെട്ട ചെറുപ്പക്കാരനും അത്തരം ഒരു വരുത്തിക്കൂട്ടിയ സന്ദർഭത്തിന്റെ ഇരയാണ്. 200 രൂപ ഒരു കൂട്ടുകാരനോട് കടം വാങ്ങി മരണത്തിലേക്ക് എത്തുകയായിരുന്നു ഈ പാവപെട്ട ചെറുപ്പക്കാരൻ.

വാവസുരേഷ് ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഈ ചെറുപ്പക്കാരൻ പാമ്പിനെ കയ്യിലിട്ട് അധികസമയം കളിപ്പിച്ചതിനെ കുറിച്ച് പരാമർശിക്കുകയുണ്ടായി, മിസ്റ്റർ സുരേഷ് താങ്കളോടുള്ള എല്ലാ ആദരവുകളും വച്ചുകൊണ്ടു തന്നെ പറയട്ടെ ഈ ചെറുപ്പക്കാരന്റെ മരണത്തിലും ഒരു ചെറിയ പങ്ക് താങ്കൾക്കുമില്ലേ ?  പാമ്പുപിടിച്ചുകഴിഞ്ഞാൽ ആൾക്കൂട്ടത്തിനുമുന്പിൽ ഹീറോയാകാൻ വേണ്ടി പാമ്പിനെ കൈകളിലിട്ട് കളിപ്പിക്കുന്ന ക്രൂരമായ കലാപരിപാടിക്ക് കേരളത്തിൽ തുടക്കമിട്ടത് വാവാസുരേഷ് തന്നെയാണ് ഇപ്പോഴും താങ്കളത് തുടരുന്നു താങ്കൾക് പലപ്രാവശ്യം കടിയേറ്റതും ഇത്തരം കലാപരിപാടിയുടെ ഇടയിലാണ് താനും, താങ്കൾ തുടങ്ങിവച്ച ആ കലാപരിപാടി താങ്കളെ അനുകരിച്ചു ഈ മേഖലയിലേക്ക് വന്ന ചെറുപ്പക്കാരും തുടരുന്നു അതല്ലേ സത്യം…

പാമ്പുകളുടെ തലതൊട്ടപ്പനായിരുന്ന പാമ്പ് വേലായുധന്റെ ഒന്നിലധികം സർപ്പയജ്ഞങ്ങൾ ചെറുപ്പത്തിൽ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സുരേഷിന്റെ നൂറിരട്ടി ലാഘവത്തോടെ ഉഗ്രവിഷമുള്ള പാമ്പുകളെ കൈകാര്യം ചെയ്യുമായിരുന്ന പാമ്പ് വേലായുധൻ പോലും പാമ്പുകളെ ഇങ്ങനെ കൈകളിലിട്ട് ആള്കാരെ കാണിക്കാനായിട്ട് അമ്മാനമാടി പീഡിപ്പിക്കുകയില്ലായിരുന്നു…. ഇനിയെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന പാമ്പ് പിടിത്തക്കാരോട് ഒരപേക്ഷയേയുള്ളൂ പാമ്പുകളും നമ്മെപ്പോലെ വികാരങ്ങളും വേദനകളും ഉള്ള ഒരു ജീവിയാണെന്നു എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കണം അവയെ പ്രകോപിപ്പിച്ചു കടിവാങ്ങി മരണത്തിലേക്ക് പോകുമ്പോൾ നിങ്ങൾ സ്വയം വരുത്തിവെക്കുന്ന ഒരു വിനയിലൂടെ നിങ്ങൾ അനാഥമാക്കുന്നത് നിങ്ങളുടെ കുടുംബത്തെക്കൂടിയാണ് എന്നും ഓർമ്മ വേണം…

Nb- ഉഗ്രവിഷമുള്ള നൂറുകണക്കിന് മൂർക്കന്മാരെയും മറ്റ് വിഷപാമ്പുകളെയും വളരെ ലാഘവത്തോടെ ശരീരത്തിൽ അണിഞ്ഞു കുഴിയിൽ ദിവസങ്ങളോളം കിടക്കുമായിരുന്ന പാമ്പ് വേലായുധനോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു വലിയ അപകടം പിടിച്ച ഈ പണിയിൽ നിന്നും പിന്മാറുന്നതല്ലേ താങ്കളുടെ ജീവന് നല്ലത്? അപ്പോൾ വേലായുധൻ പറഞ്ഞു പാമ്പുകളെ മറ്റെന്തിനേക്കാളും നന്നായിട്ട് എനിക്കറിയാം അതേപോലെ പാമ്പുകൾക് എന്നെയും…. എന്നാൽ ഒരു സർപ്പയഞ്ജത്തിനിടയിൽ ഒരു മൂർഖൻപാമ്പിന്റെ കടിയേറ്റു മരണപെടാനായിരുന്നു പാമ്പുവേലായുധന്റെയും വിധി…