മോദിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ യുപി മുസൽമാൻ, കാരണമായി പറഞ്ഞത് എന്തെന്നറിയാമോ ?

253

Sak Saker

കുവൈറ്റിൽ വച്ച് എന്റെ അടുത്തുള്ള അറബിവീട്ടിൽ ഹൗസ് ബോയ് ആയി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിലെ ഗോരക്പൂർ സ്വദേശി ആയിരുന്ന അലി എന്ന മുസ്ലിം യുവാവിനോട് കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുൻപ് ഞാൻ വെറുതെ ചോദിച്ചു “അലി നിന്റെ വീട്ടുകാർ ആർക്കാണ് ഇത്തവണ വോട്ടു ചെയ്യുക “ഒരുമിനിറ്റ് പോലും ആലോചിക്കാതെ അവൻ മറുപടി പറഞ്ഞു ബിജെപി ക്ക്. ഞാൻ അത്ഭുതപ്പെട്ടുപോയി കോൺഗ്രസിനെന്നോ, മായാവതിയെന്നോ, മുലായംസിംഗിന്റ പാർടിക്കെന്നോ ഒക്കെ ആയിരിക്കും അവൻ മറുപടി പറയുക എന്ന് ആണ് ഞാൻ വിചാരിച്ചത്. പക്ഷെ അവന്റ മറുപടി എന്നെ സ്തബ്ധനാക്കി പിന്നീട് ഞാൻ അവനോട് ബിജെപി മുസ്ലിംവിരുദ്ധ പാർടി എന്നൊക്കെയാണല്ലോ പറയുന്നത് up യിൽ മുസ്ലിംകളൊക്കെ ബിജെപി വിരുദ്ധരാണ് എന്നൊക്കെ ആണല്ലോ കേട്ടിരിക്കുന്നത് എന്ന് ഞാൻ അവനോട് ചോദിച്ചു.

അപ്പോൾ അവൻ പറഞ്ഞു പാർട്ടി എങ്ങനെയുള്ളതാണ് എന്നല്ല അവിടുള്ള മുസ്ലിങ്ങൾ ചിന്തിക്കുന്നത് മറിച് മുസ്ലിങ്ങൾക്ക് പ്രയോജനം കിട്ടിയ പാർട്ടി ഏതാണ് എന്നാണ്, അങ്ങനെ നോക്കുമ്പോൾ മോദിസർക്കാർ up യിലെ പാവപെട്ട മുസ്ലിങ്ങൾക്ക് ചെയ്തതിന്റെ നൂറിൽ ഒരംശം സഹായങ്ങൾ പോലും ഇത്രയും കാലം കേന്ദ്രം ഭരിച്ച കോൺഗ്രസ് ചെയ്തിട്ടില്ല. ഞങ്ങൾക്ക് മോദി ചെയ്ത ഏറ്റവും വലിയ ഉപകാരം ആയിരുന്നു റെയിൽവേ ട്രാക്കുകളിലും, വെളിയിടങ്ങളിലും മലമൂത്രവിസർജനം ചെയ്തുകൊണ്ടിരുന്ന ഞങ്ങൾക്ക് വീടിനോട് ചേർന്ന് ഒരുപൈസ പോലും മുടക്കില്ലാതെ കക്കൂസ് പണിത് തന്നത്. വെളിയിടങ്ങളിൽ വിസർജനത്തിനു പോയ ഞങ്ങളുടെ പെൺകുട്ടികളെ സാമൂഹ്യവിരുദ്ധർ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കുകളിൽ വലിച്ചെറിയുകയും വരെയുള്ള സംഭവങ്ങൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇതിനു മുൻപ് നടന്നിട്ടുണ്ട്. വീടിനോട് ചേർന്ന് കക്കൂസ് കിട്ടിയത് ഞങ്ങളുടെ പെൺകുട്ടികളിൽ ഒരുപാട് സുരക്ഷിതത്വബോധം ഇപ്പോൾ ജനിപ്പിച്ചിട്ടുണ്ട്, വീണ്ടും ബിജെപി സർക്കാർ ചെയ്തുകൊടുത്ത ഒരുപാട് ജനോപകാരപ്രവർത്തനങ്ങളെ കുറിച്ചും അവൻ എന്നോട് പറഞ്ഞു.

അതുവരെ അഭിപ്രായ സർവേകളിലെ മോദിവിരുദ്ധവികാരം കണ്ടു മിക്കവാറും അടുത്ത ഇലക്ഷനിൽ മോദി താഴെപ്പോകും എന്ന് കരുതിയിരുന്ന ഞാൻ അവന്റെ ഈ വാക്കുകൾ കേട്ടതിനു ശേഷം ആണ് ഞാൻ മോദി വീണ്ടും വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടത്. അന്ന് ആ പോസ്റ്റിന്റെ അടിയിൽ മോദി വീണ്ടുംവരും എന്ന് പറയണമെങ്കിൽ തനിക്ക് സ്ഥിരബുദ്ധി നഷ്ടമായി എന്ന് വരെ കമന്റ് ഇട്ട ആൾക്കാരുണ്ട്. വടക്കേ ഇന്ത്യയിലെ മുസ്ലിങ്ങൾ നമ്മൾ കേരളീയർ കരുതുന്നതുപോലെയല്ല മോദിയെ കാണുന്നത് അവർ മോദിയിൽ ഒരു രക്ഷകനെ കാണുന്നുണ്ട്, കേരളത്തിലും എന്റെ വിശ്വാസം ശരിയാണെങ്കിൽ യൂ ഡി എഫിന്റെ മതപ്രീണനം ഇങ്ങനെ തന്നെ മുന്പോട്ട് പോകുകയാണെങ്കിൽ അതായത് ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും വലത്തും ഇടതും ഇരുത്തികൊണ്ടുള്ള ഈ രാക്ഷ്ട്രീയകളി തുടരുക ആണെങ്കിൽ അടുത്ത നിയമസഭതെരഞ്ഞെടുപ്പോടെ കോൺഗ്രസിനെ ഇവിടുത്തെ മതേതരവാദികളായ മുസ്ലിങ്ങളും പിന്നെ ക്രിസ്ത്യൻസും ഹിന്ദുക്കളും കയ്യൊഴിയും അവർ ഒന്നുകിൽ ബിജെപി യിൽ ചേക്കേറും അല്ലങ്കിൽ സിപിഎം ൽ ഇടം കണ്ടെത്തും… ഈ പോസ്റ്റ് കണ്ടിട്ട് ഞാൻ മോദിയെ പൊക്കുന്നു, സങ്കികളെ വാഴ്ത്തുന്നു എന്നൊന്നും തെറ്റിദ്ധരിക്കണ്ട സംഭവിച്ച കുറച്ചു സത്യങ്ങളും ഇനി സംഭവിക്കാൻ പോകുന്ന ഒരു സത്യവും തുറന്നു പറഞ്ഞു എന്ന് മാത്രം.