ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും മൂന്നുഭാഷകൾ അറിയാം

103

Sak Saker

ഇസ്രായേൽ എന്നും എന്നെ വിസ്മയിപ്പിച്ച ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ് ഏറ്റവും അധികം എന്നെ കോള്മയിർക്കൊള്ളിച്ച സംഭവം 1967ലെ ആറുദിനയുദ്ദം തന്നെയാണ് അമേരിക്കയെ പോലും വിറപ്പിച്ച ഈജിപ്ത്യൻ പ്രസിഡന്റ് കേണൽ നാസറിന്റെ സർവ്വായുധസജ്ജമായ അന്നത്തെ ഏഷ്യയിലെ തന്നെ മികച്ച സൈന്യങ്ങളിൽ ഒന്നും മിഡിൽ ഈസ്റ്റിലെ നമ്പർ വണ്ണും ആയിരുന്ന ഈജിപ്ത്യൻ സേനയുടെ നേതൃത്വത്തിൽ ഒമ്പതോളം അറബിരാജ്യങ്ങളെ വെറും ആറുദിവസം കൊണ്ട് കണ്ടംവഴി ഓടിച്ച ഇസ്രാഈലിന്റെ ആ പോരാട്ടവീര്യത്തെക്കുറിച്ചു കേൾക്കുമ്പോൾ അതിശയം തോന്നാറുണ്ട്.

മറ്റൊന്ന് ഇറാൻ ഇറാക്ക് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് സദ്ദാമിന്റെ ആണവറിയാക്റ്റർ മൊസാദ് കണ്ടുപിടിക്കുകയും ഇസ്രായേൽ പ്രതിരോധമന്ത്രാലയത്തിനു അറിവ് കൊടുക്കുകയും ചെയ്തു ഒരുപക്ഷെ ഈ യുദ്ധത്തിനിടയിൽ സദ്ദാം ചിലപ്പോൾ തങ്ങൾക്കെതിരെ ആണവായുധം പ്രയോഗിച്ചേക്കാം എന്നു ഇസ്രായേൽ സംശയിച്ചു പിന്നെ ഒട്ടും മടിച്ചില്ല ഇസ്രായേലിലെ ബെംഗുറിയോൺ വ്യോമതാവളത്തിൽ നിന്നും എട്ടോളം വിമാനങ്ങൾ ഒരു സുപ്രഭാതത്തിൽ ഒന്നിച്ചു പറന്നുയർന്നു ജോർദ്ദാൻ നദിയിൽ പ്രഭാതസ്നാനം നടത്തിക്കൊണ്ടിരുന്ന ജോർദാന്റെ പ്രസിഡന്റ് ഹുസൈൻ രാജാവ് ഇസ്രായേൽ വിമാനങ്ങൾ ഒന്നിനുപുറകെ ഒന്നായി തന്റെ തലയ്ക്കുമുകളിലൂടെ ഇറാക്ക് ലക്‌ഷ്യം വച്ചു വളരെ താഴ്ന്നു പറന്നുപോകുന്നത് കാണുകയും അതിൽ സംശയം തോന്നിയ ഹുസൈൻ രാജാവ് തന്റെ ഡിഫെൻസ് മേധാവിയെ വിളിച്ചു ജൂതപ്പടയുടെ വിമാനങ്ങൾ ഇറാക്ക് ലക്‌ഷ്യം വച്ചു പറന്നിട്ടുണ്ട് എന്ന വിവരം ധരിപ്പിച്ചു ഉടൻ തന്നെ ജോർദ്ദാന്റെ ഡിഫെൻസ് മന്ത്രാലയത്തിൽ നിന്നും ഇറാക്കിന്റെ പ്രതിരോധആസ്ഥാനത്തേക്ക് ഈ വിവരം അയച്ചു പക്ഷെ അതിനുമുമ്പേ തന്നെ മൊസാദിന്റെ ചാരന്മാർ ഇറാഖിന്റെ വയർലസ് സംവിധാനം കേടു വരുത്തിയിരുന്നു അതുകൊണ്ട് ഈ സന്ദേശം അവർക്ക് ലഭിച്ചില്ല കൂടാതെ ജൂതവിമാനങ്ങൾ വളരെ താഴ്ന്നു പറന്നതുകൊണ്ട് ഇറാക്കിന്റെ റഡാറിൽ ഈ വിമാനങ്ങൾ പതിഞ്ഞുമില്ല ഏതായാലും വെറും രണ്ടുമണിക്കൂറിനുള്ളിൽ ഇസ്രായേൽ വിമാനങ്ങൾ ഇറാക്കിന്റെ വ്യോമാതിർത്തിക്കുള്ളിൽ കടന്ന് അവരുടെ ആണവകേന്ദ്രം ബോംബിട്ടു തകർത്തു തരിപ്പണമാക്കിയതിനു ശേഷം തിരിച്ചു സുരക്ഷിതമായി ഇസ്രായേലിലെ ബെംഗുറിയോൺ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയും ചെയ്തു.

ഇനി മറ്റൊന്ന് മ്യൂണിക് ഒളിമ്പിക്സിൽ തങ്ങളുടെ അത്‌ലറ്റുകളെ കൊന്നൊടുക്കിയ യാസർ അറഫാത്തിന്റെ പി എൽ ഓ യിൽപെട്ട പന്ത്രണ്ടോളം തീവ്രവാദികളെ ആറുകൊല്ലം കൊണ്ട് ഓരോരുത്തരായി അവരൊളിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളിലെ വസതികളിൽ പോയി പഴയ ചില മലയാളത്തിലെ പ്രതികാരചിത്രങ്ങളിൽ കാണുന്നതുപോലെ നീ ഇന്ന സമയത്ത് കൊല്ലപ്പെടും എന്നെഴുതിയ കടലാസ് കൊടുത്തിട്ട് അതേസമയത് അവരെ കൊല്ലുന്നതുപോലെ “ഞങ്ങൾ മറക്കുകയില്ല പൊറുക്കുകയുമില്ല “എന്ന് എഴുതിയ ലെറ്റർപാഡ് ഈ പ്രതികളിൽ ഓരോരുത്തരുടെയും വസതികളിൽ എത്തിച്ചിട്ട് അതെ വസതികളിൽ വച്ചു തന്നെ അവരെ കൊലപ്പെടുത്തുകയും ചെയ്ത മൊസാദിന്റെ ധൈര്യം എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

അടുത്തത് ഇസ്രയേലിന്റെ അടുത്തുകിടക്കുന്ന എല്ലാ ഗൾഫ് രാജ്യങ്ങളും തങ്ങൾക്കാവശ്യമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ഇറക്കുമതി ചെയ്യുമ്പോൾ ഇസ്രായേൽ തങ്ങളുടെ നാട്ടിലെ കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന ഒരു ചെടിപോലും മുളക്കാത്ത മരുഭൂമിയിൽ ജൂതന്മാർക്ക് മാത്രം അറിയാവുന്ന അത്യാധുനിക നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിച്ചു തങ്ങളുടെ രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഏഷ്യൻരാജ്യങ്ങളിലേക്കും വരെ കയറ്റുമതിയും ചെയ്യുന്നു ഇന്ന് ലോകത്ത് ആളോഹരി വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ എന്നതും മറക്കാതിരിക്കുക ഇസ്രേലികൾക്കു മാത്രം ആയിട്ടുള്ള ഒരു പ്രത്യേകത കൂടി ഞാൻ പറയാം ഇസ്രയേലിലുള്ള ഓരോ ജൂതനും മൂന്നുഭാഷ സംസാരിക്കാൻ അറിയാം ഹീബ്രു, അറബി, ഇംഗ്ലീഷ് ഇങ്ങനെ ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒന്നിലധികം ഭാഷ അറിയാവുന്ന ലോകത്തെ ഏക രാഷ്ട്രവും ഇസ്രായേൽ ആണ്.

ഇനി അവരുടെ കഠിനാദ്വാനത്തിന്റെ മറ്റൊരു മികച്ച ഉദാഹരണം ആണ് ഏകദേശം 500കൊല്ലത്തോളം മരിച്ചുകിടന്ന ഹീബ്രു ഭാഷയെ 1948ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചതിനു ശേഷം ലോകത്ത് ഇന്ത്യയും എത്യോപ്യയും അമേരിക്കയും സഹിതം എല്ലാ രാജ്യങ്ങളിലുമായി ചിതറിക്കിടന്ന പല ഭാഷയും പല സംസ്കാരങ്ങളുമായി ഇഴുകിജീവിച്ച ജൂതന്മാരെ അവരുടെ രാജ്യത്തിൽ ഒരുമിച്ചു കൂട്ടുകയും അന്നവിടെ ഉണ്ടായിരുന്ന ബഹുഭൂരിഭാഗം ജൂതന്മാർക്കും കേട്ടുകേൾവി പോലുമില്ലാതിരുന്ന അവരുടെ പൗരാണിക ഭാഷയായ ഹീബ്രുവിനെ ഒന്നോ രണ്ടോ കൊല്ലങ്ങൾക്കകം ഇസ്രാഈലിന്റെ സംസാരവ്യവഹാരഭാഷയാക്കി അവർ മാറ്റിയെടുത്തു ഇന്ന് അവരുടെ ഒന്നാംഭാഷയാണ് ഹീബ്രു ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഇന്ന് ജൂതന്മാരെ തോല്പിക്കാൻ ആരുമില്ല അമേരിക്കയും റഷ്യയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആയുധകയറ്റുമതി ചെയ്യുന്ന രാജ്യവും ഇസ്രായേൽ ആണ് മക്കത്തെ പള്ളിയെ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്ന അയൺഡാം ഇസ്രയേലിന്റേതാണ് ലോകത്ത് ഏറ്റവും കൂടുതൽ മെഡിസിൻ ഉത്പാദിപ്പിക്കുന്ന രാജ്യവും ഇസ്രായേൽ ആണ് ക്രിസ്ത്യൻസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം നൊബൽസമ്മാനം നേടിയിരിക്കുന്നതും ജൂതന്മാർ ആണ് ഇന്ന് ലോകത്തെ ഏഴാമത്തെ വൻശക്തിയെന്നു ആണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അമേരിക്കക്ക പോലും ഇസ്രയേലിന്റെ ആയുധശക്തിയെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത് എന്നതാണ് അണിയറരഹസ്യം.

Previous articleവന്ദേ ഭാരത് പെയ്ഡ് മിഷൻ
Next articleഒടുവിൽ നിഷാ പുരുഷോത്തമൻ സത്യം ഏറ്റുപറഞ്ഞു
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.