ആധുനിക ലോകത്തെ എല്ലാവിധ ഇസ്ലാമിക തീവ്രവാദങ്ങളുടെയും മാസ്റ്റർ ബ്രെയിൻ ആണ് മൗലാനാ അബുൽ ആല മൗദൂദി

236
Sak Saker
ആധുനിക ലോകത്തെ എല്ലാവിധ ഇസ്ലാമിക തീവ്രവാദങ്ങളുടെയും മാസ്റ്റർ ബ്രെയിൻ ആണ് മൗലാനാ അബുൽ ആല മൗദൂദി എന്ന ജമാഅത്തെ ഇസ്ലാമിയുടെ ഈ സ്ഥാപകനേതാവ് ഇദ്ദേഹം രചിച്ച ഖുതുബാത് എന്ന ഒരു പുസ്തകം ആണ് ജമാഅത്തെ ഇസ്ലാമിക്കാരുടെ ആപ്തവാക്യം ഇദ്ദേഹം എഴുതിയ മറ്റൊരു പ്രസിദ്ധഗ്രന്ധമാണ് ഖുർആൻ വ്യാഖ്യാനഗ്രന്ധമായ തഫ്ഹീമുൽ ഖുർആൻ
അഭിഭക്തഇന്ത്യയിൽ ജനിച്ച ഇദ്ദേഹം ഇന്ത്യ ദാറുൽ കുഫർ (അവിശ്വാസികളുടെ ഭൂമി )ആണെന്നാണ് അനുയായികളോട് പറഞ്ഞത് അതുകൊണ്ട് തന്നെ ഇന്ത്യയിലെ സർക്കാർ ജോലികൾ സ്വീകരിക്കുന്നതോ ഇന്ത്യൻ കോടതികളിൽ വ്യവഹാരങ്ങളുമായി പോകുന്നതോ ശിർക് (ദൈവത്തിനു പങ്കാളികളെ കല്പിക്കൽ )പോലുള്ള കൊടിയ പാപമാണ് എന്ന് അനുയായികളോട് പറഞ്ഞു അങ്ങനെ അന്നത്തെ കാലത്ത് ഒരുപാടു കോയമാരുടെ സർക്കാർ ജോലികൾ ഇദ്ദേഹം തെറിപ്പിച്ചിട്ടുണ്ട് അതേപോലെ ഇന്ത്യൻ ഭരണകർത്താക്കൾക്ക് വേണ്ടി വോട്ട് ചെയ്യുന്നത് ഹറാമാണ് എന്നും ഉൽബോധനം നടത്തി
ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാൻ തെരെഞ്ഞെടുത്ത മൗദൂദിയാണ് പാകിസ്താന്റെ പേര് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ എന്ന് നാമകരണം ചെയ്യണമെന്ന് വാശി പിടിച്ചത് അത്രയും കാലം മുസ്ലിങ്ങളിലെ ഷിയാക്കളെപോലെ മറ്റൊരു അവാന്തര വിഭാഗമായി തുടർന്നിരുന്ന അഹമ്മദിയാക്കളെ (ഖാദിയാനികൾ )ഇസ്ലാമിൽ നിന്നും പുറത്തു ചാടിച്ചു അമുസ്ലിം ന്യൂനപക്ഷം എന്ന് പേരിട്ടു മാറ്റി നിർത്തിയതിനും കാരണക്കാരൻ മൗദൂദിയാണ്… ഇനി ഇന്നത്തെ ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ അവസ്ഥ നിങ്ങൾതന്നെ ഇതോടൊപ്പം കൂട്ടിവായിച്ചുനോക്കൂ അവർ സർക്കാർ ജോലി സ്വീകരിക്കുന്നു, വോട്ട് ചെയ്യുന്നു, ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ നിരോധിക്കപെട്ടപ്പോൾ ഇന്ത്യൻ കോടതികളിൽ പലതവണ കയറിയിറങ്ങി നിരോധനം നീക്കിയെടുത്തു ഒടുവിൽ അവർ വെൽഫയർ പാർട്ടി എന്നപേരിൽ രാഷ്ട്രീയപാർട്ടി വരെ തുടങ്ങി.
ഇനി വീണ്ടും മൗദൂദിയിലേക്കു വരാം സൗദി പോലുള്ള മുസ്ലിംഭൂരിപക്ഷരാജ്യങ്ങൾ മാത്രമാണ് ദാറുൽ ഇസ്ലാം (അല്ലാഹുവിന്റെ ഭൂമി )എന്നും ഇന്ത്യയും അമേരിക്കയും ചൈനയും പോലുള്ള രാജ്യങ്ങൾ ദാറുൽ കുഫർ (അവിശ്വാസികളുടെ രാജ്യം )ആണെന്നും പറയുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത മൗദൂദി ഒടുവിൽ ജീവിതസായാഹ്നത്തിൽ അസുഖബാദിദനായപ്പോൾ ദാറുൽ ഇസ്ലാമായ പാകിസ്താനിലെയോ സൗദിയിലെയോ ഹോസ്പിറ്റലുകളിൽ ഒന്നും പരീക്ഷിക്കാതെ നേരെ പോയത് ദാറുൽ കുഫർ (അവിശ്വാസികളുടെ ഭൂമി )ആയ അമേരിക്കയിലേക്കായിരുന്നു എന്നത് ആണ് ഏറ്റവും വലിയ വിരോദാഭാസം… പ്രകൃതിയുടെ അല്ലെങ്കിൽ ദൈവത്തിന്റെ കാവ്യനീതി അല്ലങ്കിൽ മധുരപ്രതികാരം എന്നുപറയട്ടെ ഇദ്ദേഹത്തിന് അമേരിക്കയിൽ നിന്നും തിരിച്ചു വരാൻ സാധിച്ചില്ല ആ ദാറുൽ കുഫിറിൽ കിടന്നു മരിക്കുകയും ചെയ്തു.