Saketh Ram
സ്പാനിഷ് മാർക്കറ്റ് മാറ്റി നിർത്തിയാൽ ഹോളിവുഡ് മാർക്കറ്റിന്റെ അത്രത്തോളം വരും ബോളിവുഡിന്റെ മാർക്കറ്റ് … ഇന്ത്യയ്ക്ക് പുറത്ത് പാകിസ്ഥാൻ, അഫ്ഗാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, എന്നിവിടങ്ങളിൽ ഒക്കെ ബോളിവുഡിന് നല്ല മാർക്കറ്റുണ്ട്… സായിപ്പൻമാർക്കിടയിൽ വരെ ബോളിവുഡിന് നല്ല സ്വാധീനമുണ്ട്…
ഹിന്ദി സിനിമയിലൂടെ ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും എത്തുന്നു എന്നൊക്കെ പറയുന്നത് അതിഭാവുകത്വമാണെങ്കിലും ഇന്ത്യയുടെ അംബാസിഡർ പണിയാണ് ബോളിവുഡ് ചെയ്യുന്നത് എന്നു പറയാം..കഴിഞ്ഞ 3 പതിറ്റാണ്ടായി ഈ വ്യവസായത്തിന്റെ നട്ടെല്ല് ഖാൻ ത്രയമാണ്… ജനസംഖ്യയുടെ 13 ശതമാനം മാത്രം വരുന്ന ഒരു ന്യൂനപക്ഷ സമുദായത്തിലെ ആളുകൾ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ നട്ടെല്ല് ആവുകയും അതുവഴി രാജ്യത്തിന്റെ ഐക്കണുകൾ ആയി മാറുകയും ചെയ്യുന്നത് ലോകത്തിൽ തന്നെ അപൂർവ്വമാണ്… മറ്റേതെങ്കിലും രാജ്യത്ത് ഇങ്ങിനെ സംഭവിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.. എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ സംഗതിയാണത്…
” പത്താൻ ” സിനിമയ്ക്കെതിരേ വാളോങ്ങുന്ന അതി തീവ്ര ഹൈന്ദവരെ സംബന്ധിച്ചിടത്തോളം അലോസരപ്പെടുത്തുന്ന സംഗതിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഐക്കണായി ഒരു മുസ്ലീം, അതും പാകിസ്ഥാൻ ആൻസെസ്ട്രിയുള്ള ഒരാൾ , വരിക എന്നത് … അതിന്റെ അസഹിഷ്ണുതയാണിപ്പോ കാണുന്നത്…
ഷാരൂഖ് ഖാന്റെ അച്ഛൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യാ വിഭജനത്തിനെതിരായി നിലകൊണ്ട ആളുമാണ്… ഒടുവിൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ അദ്ദേഹം ജൻമനാടായ പെഷവാർ ഉപേക്ഷിച്ച് ഡൽഹിയിൽ വന്നു… അങ്ങിനെയൊരാളിന്റെ മകൻ അയാളുടെ പാക് ആൻസസ്ട്രിയുടെ പേരിൽ ആക്ഷേപിക്കപ്പെടുന്നു എന്നത് വലിയൊരു ഐറണിയാണ്…
ഒരു മുസ്ളീം പേരുകാരൻ പ്രധാന നടൻ ആയതു കൊണ്ടു മാത്രമാണ് ഈ വിവാദം ഉണ്ടാക്കിയത്… ഷാരൂഖിന് പകരം അക്ഷയ് കുമാറോ മറ്റോ ആയിരുന്നുവെങ്കിൽ ഈ പുകിലൊന്നും ഉണ്ടാവുമായിരുന്നില്ല..എനിക്ക് ഷാരൂഖിന്റെ അഭിനയത്തോട് താല്പര്യമൊന്നുമില്ല… ശരാശരിക്കപ്പുറമുള്ള അഭിനയമികവ് അയാൾ പ്രകടിപ്പിച്ചിട്ടില്ല എന്നാണ് എന്റെ പക്ഷം… പക്ഷേ പത്താൻ ഞാൻ കാണും .