സ്പോയിലർ അലേർട്ട് ..
Saketh Ram
‘ ചുരുളി ‘ യിലെ ക്ലൈമാക്സിൽ മുകളിൽ നിന്ന് വെളിച്ചം വരികയും അത് ചന്ദ്ര രൂപത്തിലാവുകയും കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന ജീപ്പ് ചന്ദ്രനുമായി മെർജ് ആവുന്നതുമാണ് കാണിക്കുന്നത്… സന്ദർഭങ്ങൾ ആവർത്തിക്കപ്പെടുന്നു , പക്ഷേ ആളുകൾ മാറുന്നു എന്ന് സൂചിപ്പിക്കുകയാണ് ക്ലൈമാക്സ് …
‘ നൻപകൽ നേരത്ത് ‘ ൽ സുന്ദരത്തിന്റെ ആത്മാവ് ജെയിംസിനെ ആവേശിച്ചതു മുതൽ പിന്നീട് വിട്ടു പോവുന്നതു വരെയുള്ള സീനുകളിൽ ഒരു ഭാഗം ബ്ലേർ ആയിട്ടാണ് കാണിക്കുന്നത്… ഷോട്ടുകളിൽ എന്തെങ്കിലുമൊക്കെ പുതുമ കൊണ്ടുവന്ന് പ്രേക്ഷകരെ ഞെട്ടിക്കുക എന്നതാണ് ഉദ്ദേശം… ചെയ്യുന്ന കാര്യത്തെ കുറിച്ച് സംവിധായകന് കൃത്യമായ അവബോധമില്ലാത്തതു കൊണ്ടാണ് ഇത്തരം ഗിമ്മിക്കുകളെ ആശ്രയിക്കേണ്ടി വരുന്നത്…
സിനിമയിൽ ഒരെണ്ണമൊഴികെ എല്ലാ ഷോട്ടുകളിലും ക്യാമറ ചലിക്കുന്നതേയില്ല… ക്യാമറ ഒരിടത്ത് ഉറപ്പിച്ചു നിർത്തുകയും കഥാപാത്രങ്ങൾ ഫ്രെയിമിലേക്ക് വരികയും പോവുകയും ചെയ്യുന്ന പ്രതീതിയാണുളവാക്കുന്നത്… ക്യാമറ കഥാപാത്രത്തോടൊപ്പം ചലിച്ച ഷോട്ടിനെ മറ്റു ഷോട്ടുകളിൽ നിന്ന് വ്യതിരിക്തമായി കാണാൻ മാത്രം പ്രത്യേകതയില്ലതാനും…
വീട്ടിനകത്തു നിന്നു പുറത്തേയ്ക്ക് വാതിലുകളുടെയും ജനലുകളുടെയും ഇടയിലൂടെ കഥാപാത്രങ്ങളെ മാർക്ക് ചെയ്ത ഫ്രെയിമുകൾക്ക് ഭംഗിയുണ്ട്… പക്ഷേ അത് ലൊക്കേഷനുകളുടെ പ്രത്യേകതയാണ്.. തമിഴക ഗ്രാമങ്ങളിലെ വീടുകളുടെ സാധ്യത ഉപയോഗപ്പെടുത്തി എന്നു പറയാം.വയലൻസ് ചിത്രീകരികരിക്കുന്നതിൽ ലിജോയ്ക്കുള്ള അമിത താല്പര്യം ട്രൂപ്പംഗങ്ങൾ തമ്മിലുണ്ടാവുന്ന വഴക്കിൽ തികട്ടി വരുന്നുണ്ട്…അയാളുടെ മുൻകാല ചിത്രങ്ങളുടെ ബാധ ആ രംഗത്ത് കാണാം..ഭാഗ്യത്തിന് അത് നീണ്ടു നിന്നില്ല… ആ ഭാഗങ്ങളുടെ ചിത്രണം പലപ്പോഴും അമച്ചറിഷ് ആവുന്നുണ്ട്… അതുപോലെ താൻ ഈ നാട്ടുകാരൻ തന്നെയാണെന്ന് സുന്ദരം വൈകാരികമായ വാദിക്കുന്നിടത്ത് അൽപ്പം മെലോഡ്രാമ കയറി വരികയും ചെയ്തു…
വ്യത്യസ്തമായ പ്രമേയങ്ങൾ കണ്ടെത്തിയാൽ മാത്രം പോരാ, ആ പ്രമേയങ്ങളിൽ ആഴത്തിലുള്ള അവബോധവും ചലച്ചിത്രകാരന് ഉണ്ടായാലേ ക്ലാസിക്കുകൾ സൃഷ്ടിക്കാൻ കഴിയുള്ളൂ.. ലിജോ ജോസിന്റെ സിനിമകൾക്കുള്ള പ്രശ്നം അതാണെന്നു തോന്നുന്നു…
NB : സിനിമയുടെ കഥ നടക്കുന്നത് 2011 കാലത്താണ് … എന്നാൽ 90 കളിലെ പോപ്പുലർ ആയ വാഷിംഗ് പൗഡർ നിർമയുടെ പരസ്യത്തിന്റെ ശബ്ദശകലങ്ങൾ ടിവിയിൽ നിന്ന് കേൾക്കുകയും ചെയ്യുന്നു… ഇത്തരം ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ വിട്ടത് ശരിയായില്ല..