ഇതൊരു കമ്മ്യൂണിസ്റ്റ് ചിത്രമോ കോൺഗ്രസ് ചിത്രമോ അല്ല, വെറുതെ കുപ്രചരണം നടത്തരുത്

0
103

Saketh Sree

ഇന്ന് രാവിലെ മമ്മൂക്ക – സന്തോഷ്‌ വിശ്വനാഥ് ചിത്രമായ ONE ന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റ്‌ മമ്മൂക്ക ഇട്ടിരുന്നു.അതിന്റെ കമന്റ്‌ ബോക്സിൽ അധികവും ഇതൊരു കമ്മ്യൂണിസ്റ്റ്‌ ചിത്രമെന്നും കോൺഗ്രസിനെ തരംതാഴ്ത്തികൊണ്ടുള്ള ചിത്രമെന്നും എല്ലാം കമന്റ്‌ കണ്ടു… അതാണ് ഇങ്ങനെ എഴുതാൻ തോന്നിയത്.

ONE… ബോബി & സഞ്ജയ്‌ രചനയിൽ സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്ത് മമ്മൂക്ക നായകനായി എത്തുന്ന പൊളിറ്റിക്കൽ ത്രില്ലെർ പടമാണ് ONE ഒട്ടനവധി പ്രമുഖതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആയി കടയ്ക്കൽ ചന്ദ്രൻ എന്ന പേരിൽ മമ്മൂക്കയും പ്രതിപക്ഷനേതാവായി മറമ്പള്ളി ജയാനന്ദൻ എന്ന പേരിൽ മുരളിഗോപിയും ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം .ഇത് ഒരു കമ്മ്യൂണിസ്റ്റ്‌ ചിത്രമോ കോൺഗ്രസ്‌ ചിത്രമോ.. ഏതേലും ഒരു രാഷ്ട്രീയപാർട്ടിയെ തരംതാഴ്ത്തികൊണ്ടുള്ള ചിത്രമോ അല്ല… ഇത് കേരളത്തിലെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന് കാണിച്ചുതരുന്ന ചിത്രമാവും. ഇങ്ങനെ ഉള്ള ഒരു ചിത്രത്തെ ഏതേലും ഒരു രാഷ്ട്രീയപാർട്ടിയുടെ ചിത്രം എന്ന രീതിയിലുള്ള പ്രചരണം ഒഴിവാക്കുക.