Sakuran (2007)
Country :Japan 🇯🇵

Raghu Balan

ചുവന്ന വർണാഭത്തിൽ പൊതിഞ്ഞ ” യോഷിവാര “ഡിസ്ട്രിക്റ്റിലെ ഒരു വേശ്യാലയം.. സുന്ദരിമാരായ ഒരുപാട് Geisha-കളും courtesans-നുമൊക്കെ അവിടെ ഉണ്ടെങ്കിലും എല്ലാവരുടെയും കണ്ണ് വന്ന പതിയുന്നത് അവരിൽ ഒരാളായ “Kiyoha”-യുടെ മേൽ ആയിരുന്നു…ആ വേശ്യാലയത്തിലെ തന്നെ ഏറ്റവും ഖ്യാതിയുള്ളവൾ. ആളൊരു റിബൽ ആണെങ്കിലും ചിന്തയിൽ സ്വന്തമായി ഒരു ജീവിതവീക്ഷണം അവൾക്കുണ്ട്..ആ വേശ്യാലയത്തിൽ നിന്നുള്ള ഒരു മോചനം അവൾ ആഗ്രഹിക്കുന്നുണ്ട്.. സിനിമയുടെ പേരുപോലെ തന്നെ Cherry പൂക്കൾ പൂത്തുലയുന്ന വസന്തകാലത്തിലെ ആ ദിനത്തിൽ ആയിരിക്കണം അവളുടെ മോചനം.  വസന്തകാലവും ചെറി ബ്ലോസം ഒക്കെ ജാപ്പനീസ് സാംസ്കാരിക വിശ്വാസപ്രകാരം പുതിയ തുടക്കത്തിന്‍റേയും പ്രതീക്ഷയുടെയും പ്രതീകമാണ്.. അതുകൊണ്ടായിരിക്കാം അങ്ങനെയൊരു തീരുമാനം അവൾ എടുത്തിട്ടുണ്ടാവുക.

കുട്ടികാലത്തെ ഇവിടെ വന്നുപെട്ടതിനുശേഷം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഒരുപാട് അവൾ നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമായിരുന്നു ഫലം.. തുടർന്ന് വേശ്യാലയത്തിലെ “Oiran”(most prestigious category of courtesans) റാങ്കിലുള്ള ഒരു സ്ത്രീ ആയിരുന്നു അവളുടെ ജീവിതം മാറ്റിമറിക്കുന്നത്… ഉയർച്ചയിലേക്കുള്ള അവളുടെ യാത്ര അവിടെ നിന്ന് ആരംഭിക്കുന്നു…

ചുരുക്കിപ്പറഞ്ഞാൽ,Sakuran എന്ന ഈ ചിത്രം പ്രധാനമായും കേന്ദ്രീകരിക്കുന്നത് kiyoha- യുടെ ജീവിതത്തെ തന്നെയാണ്.. വേശ്യാലയത്തിലെ അവളുടെ തടവ് , ഉയർച്ച, പ്രണയം, ഫ്രീഡം എന്നീ തലങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്….Moyoco Anno-യുടെ manga series-നെ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രം പതിനെട്ടാം നൂറ്റാണ്ടിലെ late Edo Era -യുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്..

കഥയുടെ സന്ദർഭത്തേക്കാളും ഉപരി ചിത്രം ഏറെ ആകർഷണീയമാകുന്നത് അതിന്റെ ഇമേജിലാണ്.. തീവ്രമായ നിറങ്ങളും ആകർഷകമായ സെറ്റ് ഡിസൈനുകളും മികച്ച വസ്ത്രലങ്കാരവും മേക്കപ്പുംമൊക്കെ ഒരു ആർട്ടിസ്റ്റിക് എക്സ്പ്രഷൻ ആണ് ചിത്രത്തിന് സമ്മാനിക്കുന്നത്.. ചുരുക്കിപറഞ്ഞാൽ aesthetic ഷോട്ടിൽ തീർത്തിരിക്കുന്ന ഒരു ദൃശ്യവിസ്മയം തന്നെയാണ് ഈ ചിത്രം.

ഒരു പീരിയഡ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണെങ്കിലും കൂടിയും ഇതിൽ നൽകിയിരിക്കുന്ന സൗണ്ട്ട്രാക്കും സോങ്‌സുമൊക്ക മോഡേൺ റോക് മ്യൂസിക്കിന്റേതാണ് എന്നുള്ളതും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട് . ജാപ്പനീസ് ഗായകൻ ആയ Shiina Ringo യാണ് ചിത്രത്തിന്റെ സോങ്‌സ് ഒരുക്കിയിരിക്കുന്നത്…. എന്തായാലും ഒരു വേറിട്ട ശൈലിയിലാണ് സംവിധായകയും ഫോട്ടോഗ്രാഫറുമായ Mika Ninagawa ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.ആയതിനാൽ ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം തീർച്ചയായും ഡൗൺലോഡ് ചെയ്യാവുന്നതാണ്.ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ വേഷമിട്ടിരിക്കുന്നത് Anna Tsuchiya- യാണ്.

You May Also Like

അതിഗംഭീര അഭിപ്രായങ്ങളുമായി സമാറ വിജയത്തിലേക്ക്, മലയാളത്തിലേക്കുള്ള റഹ്മാന്റെ ഉജ്ജ്വല തിരിച്ചുവരവ്

റഹ്മാൻ നായകനായ “സമാറ “ ആഗസ്റ്റ് 11ന് മാജിക് ഫ്രെയിംസ് തീയറ്ററുകളിൽ എത്തിച്ചു. . പുതുമുഖ…

“ഓപ്പറേഷൻ ജാവ’യുടെ സംവിധായകൻ തന്നെയല്ലേ ഇത് ചെയ്തതെന്ന് ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു” കുറിപ്പ്

Sajan Ramanandan   തരുൺ മൂർത്തിയുടെ ആദ്യ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഇത് തിയേറ്ററിൽ കാണാൻ…

സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിർ കഴിയുന്ന സംവിധായകൻ സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.…

ആടുതോമയും ലൈലയും, ‘ഏഴിമലപൂഞ്ചോല’ റീക്രിയേറ്റഡ്‌, വീഡിയോ കാണാം

ഫോട്ടോ ഷൂട്ടുകളും സേവ് ദി ഡേറ്റുകളും എങ്ങനെ വെറൈറ്റി ആക്കാം എന്നാണു പലരും ആലോചിക്കുന്നത്. നടനും…