കഴിഞ്ഞ ഒരാഴ്ചയായി ട്രെയിലറിനായി കാത്തിരിക്കുകയായിരുന്നു പ്രഭാസ് ആരാധകർ. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

ആദ്യ ട്രെയിലറിന് സമ്മിശ്ര പ്രതികരണം ലഭിച്ചതിനാൽ, നിരവധി ആരാധകരും ഈ ട്രെയിലറിൽ വലിയ പ്രതീക്ഷകളായിരുന്നു അർപ്പിച്ചിരുന്നത് , മാത്രമല്ല ഇത് അവരുടെ പ്രതീക്ഷകളിൽ നിന്ന് വീണുപോയില്ല. KGF പോലെ ഔട്ട് ആന്റ് ഔട്ട് ആക്ഷൻ പാക്ക് ചെയ്ത് തുടക്കം മുതൽ അവസാനം വരെ പ്രഭാസിനെ മാത്രം ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് ട്രെയിലർ കട്ട് ചെയ്തത്.

‘ചെറുപ്പത്തിൽ നിന്നോട് ഒരു കഥ പറയുകയും പേർഷ്യൻ രാജാവിനെ കുറിച്ച് പറയുകയും ചെയ്യുമായിരുന്നു’ എന്ന് വോയിസ് ഓവറിൽ തുടങ്ങുന്ന ട്രെയിലറിലുടനീളം ആരാധകരെയാണ് പ്രഭാസ് ലക്ഷ്യം വച്ചിരിക്കുന്നതെന്നാണ് മനസ്സിലാകുന്നത്.

പ്രശാന്ത് നീൽ സംവിധാനം ചെയുന്ന സലാറിൽ ശ്രുതി ഹാസൻ, പൃഥ്വിരാജ് സുകുമാരൻ, ബോബി സിംഹ, ജഗപതി ബാബു, ടിന്നു ആനന്ദ്, ശ്രിയ റെഡ്ഡി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ഈ ചിത്രം ഡിസംബർ 22 ന് റിലീസ് ചെയ്യും.ഹോംബാലെ ഫിലിം ആണ് നിർമ്മാണം .രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്. പ്രഭാസ് ആരാധകർ ഈ ട്രെയിലർ ആഘോഷിക്കുമെന്ന് ഉറപ്പാണ്.

You May Also Like

ഒരു രക്ഷയും ഇല്ലാത്ത പൂജ ഭലേകറിൻ്റെ ആക്ഷൻ രംഗങ്ങൾ നിങ്ങൾക്ക് ഈ സിനിമയിൽ കാണാം

ലഡ്കി ( പെണ്ണ് ) ???? ????️ തീയേറ്റർ : തളിപ്പറമ്പ് ക്ലാസിക് Status :…

ആമിർഖാൻ തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും മനസികരോഗിയായി ചിത്രീകരിച്ചു പൂട്ടിയിട്ടെന്നും സഹോദരൻ

ബോളിവുഡ് താരം ആമിർ ഖാന്‍ തന്നെ ഏറെക്കാലം വീട്ടിൽ പൂട്ടിയിട്ടെന്നും മാനസികരോഗിയായി ചിത്രീകരിച്ചെന്നും സഹോദരനും നടനുമായ…

തെന്നിന്ത്യയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻതാരയെ മലർത്തിയടിച്ചു ദീപിക പദുക്കോൺ !

പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻതാരയെ മലർത്തിയടിച്ചു ദീപിക പദുക്കോൺ ! ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ഇത്രയും…

ഓവർ ആക്ടിങ് എന്ന സങ്കേതത്തിൽപ്പെടുന്നതാണോ ശിവാജിഗണേശൻ എന്ന മഹാനടന്റെ അഭിനയരീതികൾ… ?

ഓവർആക്ടിങ് എന്ന സങ്കേതത്തിൽപ്പെടുന്നതാണോ ശിവാജിഗണേശൻ എന്ന മഹാനടന്റെ അഭിനയരീതികൾ.. Sunil Kumar വ്യക്തിപരമായി ഏറ്റവുമിഷ്ടമുള്ള നടന്മാരിലൊരാളാണ്…