‘കെജിഎഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ‘സലാർ’ ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ വലിയ കാത്തിരിപ്പിലാണ്. . ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ഏറ്റവും വലിയ സിനിമ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുമ്പോൾ ഒരു തകർപ്പൻ സിനിമയിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.

സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ മലയാളികൾക്കും ഒരു പ്രതേക കാരണമുണ്ട്. മലയാളികളുടെ അഭിമാനമായ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിൽ പ്രഭാസിന്റെ വില്ലനായി എത്തുന്നത്. ഫഹദ് ഫാസിൽ തെലുങ്കിൽ വില്ലനായി അഭിനയിച്ച കൈയടി നേടിയപ്പോൾ പൃഥ്വിരാജ് കന്നഡയിൽ വില്ലനായി അഭിനയിച്ച് കൈയടി നേടാൻ ഒരുങ്ങുകയാണ്. വർധരാജ മാന്നാർ എന്ന റോളിലാണ് പൃഥ്വി അഭിനയിക്കുന്നത്.പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു സലാർ ടീം അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്.

ഇപ്പോഴിതാ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോൻ സിനിമയുടെ ലൊക്കേഷനിൽ എത്തിയ കാര്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “സലാറിന്റെ സെറ്റിൽ ജോലി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും സർഗ്ഗാത്മക മനസ്സുകളിലൊന്നിനെ കാണാനും ഒപ്പം ചുറ്റിക്കറങ്ങാനും എനിക്ക് അവസരം ലഭിച്ചു! പ്രശാന്ത് നീൽ സർ, നിങ്ങൾ നിങ്ങളുടേതായ ഒരു ലീഗിലാണ്, നിങ്ങൾ നിർമ്മിക്കുന്ന ഈ സിനിമ എല്ലാ റെക്കോർഡുകളും തകർക്കുമെന്ന് തോന്നുന്നു! നിങ്ങളുടെ സെറ്റുകൾ സന്ദർശിക്കുകയും നിങ്ങളുടെ എലമെന്റിൽ നിങ്ങളെ കാണുകയും, നിങ്ങളുടെ കാഴ്ച സ്‌ക്രീനിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്നത് എന്തൊരു സന്തോഷമായിരുന്നു അത്..”, സുപ്രിയ പ്രശാന്തിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

Leave a Reply
You May Also Like

ഒരു ഫാൻസ് ഷോ വരുത്തി വച്ച വിന

ഒരു ഫാൻ ഷോ വരുത്തി വച്ച വിന Ajith PV പോയ വാരം ഞാൻ മലൈകോട്ടയ്…

നായാട്ടിലും ജോസഫിലും നിരപരാധി ബലി നല്കപ്പെട്ടെങ്കിൽ ഇലവീഴാപൂഞ്ചിറയിൽ തെറ്റ് ചെയ്തവൻ തന്നെയായിരുന്നു

ജാത വേദൻ ഇലവീഴാപൂഞ്ചിറ, നായാട്ട്, ജോസഫ് സിനിമകൾ ഷാഹി കബീറിന്റെ പോലീസ് ട്രിയോളജി ആയി പരിഗണിക്കപ്പെടാവുന്ന…

കൈവിട്ടു പോയ തന്റെ പേര് തിരികെ പിടിച്ച മാമന്നന്റെ കഥ

Faisal K Abu “അപ്പാ ഉക്കാറമാട്ടെ തമ്പി …. എവളോ സൊന്നാലും ഉക്കാറമാട്ടെ… റൊമ്പ നാളാവെ…

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്ക് ഒഫീഷ്യൽ ട്രെയിലർ

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്ക് ഒഫീഷ്യൽ ട്രെയിലർ. ആർ. കണ്ണൻ സംവിധാനം ചെയ്ത…