പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ എന്ന ചിത്രത്തിന്റെ ടീസർ ജൂലൈ ആറിന് ഹോംബാലെ ഫിലിംസ് പുറത്തിറക്കും.

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി ചെയുന്ന ചിത്രം കൂടിയായത് കൊണ്ടു അതിന്റെ പ്രഖ്യാപനം മുതൽ തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മെഗാ പ്രോജക്റ്റിനെക്കുറിച്ചുള്ള ചില അപ്‌ഡേറ്റുകൾ കേൾക്കാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ടീസർ തീയതിയും സമയവും വെളിപ്പെടുത്തി, കൊണ്ടു ഇപ്പോൾ ഹോംബാലെ ഫിലിംസ് രംഗത്തു വന്നിരിക്കുന്നത്. ജൂലൈ 6, രാവിലെ 5:12 ന് ടീസർ പുറത്തിറക്കും എന്നാണ് ഹോംബാലെ ഫിലിംസ് പറഞ്ഞിരിക്കുന്നത്.

ഏറ്റവും ഏറ്റവും വലിയ ആക്ഷൻ ചിത്രമായ കെജിഎഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലും ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബാഹുബലി എന്ന ചിത്രത്തിലെ നായകനായ സൂപ്പർസ്റ്റാർ പ്രഭാസും ആദ്യമായി ഒരുമിച്ച് വരുന്ന ഈ വർഷത്തെ ഏറ്റവും വലിയ പാൻ ഇന്ത്യൻ ചിത്രമാണ് സലാർ. നീണ്ട കാത്തിരിപ്പിനൊടുവിൽ, ‘സലാർ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ, അത് എല്ലാ ഭാഷകൾക്കും ഒരു ടീസറായിരിക്കും. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം ഭരിച്ചതിന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് പ്രഭാസ് നായകനായ സലാർ.

ടീസർ അതിന്റെ റിലീസിന് തയ്യാറെടുക്കുമ്പോൾ മെഗാ-ആക്ഷൻ പായ്ക്ക് ചെയ്ത ചിത്രത്തിന്റെ ഒരു മാസ്സ് കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശ കൊടുമുടിയിലാണ് പ്രേക്ഷകർ.സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ കെജിഫ് കാന്താര ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് ആണ് സെപ്റ്റംബർ 28 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്…

Leave a Reply
You May Also Like

അടുത്ത ജന്മത്തിൽ തനിക്ക് ഷംനാ കാസിമിന്റെ മകനായി ജനിക്കണമെന്ന് സംവിധായകൻ മിഷ്കിൻ

തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകരില്‍ ഒരാളാണ് മിഷ്‌കിന്‍. ചിത്തിരം പേശുതെടീ, അഞ്ജാതെ, നന്ദലാല, യുത്തം സെയ്, ഓനായും…

മോഹൻലാലിൻറെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

പാർവതി നായർ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന മോഡലും നടിയുമാണ് . അബുദാബിയിലെ ഒരു മലയാളി കുടുംബത്തിൽ…

സിനിമയിൽ എത്താതെ താരമായ താരാ ജോർജ്ജ്

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് കെജി ജോർജ്ജ്. മാത്രമല്ല മലയാളത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് പ്രതിഭാധനന്മാരായ സംവിധായകരുടെ എണ്ണമെടുത്താൽ…

ജഗൻ ഷാജി കൈലാസ് ചിത്രം ആരംഭിച്ചു

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൻ്റെ…