ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി ചെയുന്ന ചിത്രം കൂടിയായത് കൊണ്ടു അതിന്റെ പ്രഖ്യാപനം മുതൽ തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. ഈ മെഗാ പ്രോജക്റ്റിനെക്കുറിച്ചുള്ള ചില അപ്‌ഡേറ്റുകൾ കേൾക്കാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ് .

ഏറ്റവും ഏറ്റവും വലിയ ആക്ഷൻ ചിത്രമായ കെജിഎഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലും ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബാഹുബലി എന്ന ചിത്രത്തിലെ നായകനായ സൂപ്പർസ്റ്റാർ പ്രഭാസും ആദ്യമായി ഒരുമിച്ച് വരുന്ന ഈ വർഷത്തെ ഏറ്റവും വലിയ പാൻ ഇന്ത്യൻ ചിത്രമാണ് സലാർ.വരധരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. പ്രഭാസ് സലാർ എന്ന കഥാപാത്രമാകുന്നു. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം ഭരിച്ചതിന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് പ്രഭാസ് നായകനായ സലാർ.

മെഗാ-ആക്ഷൻ പായ്ക്ക് ചെയ്ത ചിത്രത്തിന്റെ ഒരു മാസ്സ് കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശ കൊടുമുടിയിലാണ് പ്രേക്ഷകർ.സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ കെജിഫ് കാന്താര ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് ആണ് സെപ്റ്റംബർ 28 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്

 

You May Also Like

ഈ പോളണ്ട് ഗ്രാമത്തിൽ ടൂറിനു വരുന്നവർ പെട്ടന്ന് അപ്രത്യക്ഷർ ആകുന്നു

The Shrine(2010) Country :Canada 🇨🇦🇨🇦🇨🇦 നിഗൂഢതകൾ പേറുന്ന പോളണ്ടിലെ ഒരു വില്ലേജ് ആണ് Alvainia.…

ജയ്‌ലറിലെ വില്ലനായി മമ്മൂട്ടിയെ തന്നെയായിരുന്നു രജനിസാർ മനസ്സിൽ കണ്ടതെന്നു നടൻ വസന്ത് രവി

ജയിലറിൽ രജനിയുടെ മകന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടൻ വസന്ത് ആണ് ഈ തുറന്നു പറച്ചിൽ നടത്തിയത്.…

‘ശിവോഹം’, ആദിപുരുഷിൽ ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന വീഡിയോ ഗാനം

പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ…

വിഷയം ‘ആണും പെണ്ണും’ തന്നെ, റിലേഷൻഷിപ്പുകളുടെ കോൺഫ്ലിക്റ്റുകളും യാത്രയും അൺപ്രെഡിക്റ്റബിലിറ്റിയും

ലൂക്കയുടെ സംവിധായകൻ Arun Bose ന്റെ കുറിപ്പ് അദ്ദേഹം ഉണ്ണി മുകുന്ദനെയും അപർണ്ണ ബലമുരളിയേയും കേന്ദ്രകഥാപാത്രമാക്കി…