Saleel Bin Qasim

മൂന്ന് മണിക്കൂർ ഇന്ത്യയിൽ ചിലവഴിക്കാൻ വരുന്ന ട്രംപിന് വേണ്ടി ഗുജറാത്ത് ഖജനാവിൽ നിന്ന് മാത്രം ചെലവഴിക്കുന്നത് നൂറ് കോടി (ഓരോ മിനിറ്റിനും 55 ലക്ഷം വീതം )

*വികസനം കാണിക്കാൻ വേണ്ടി പുതിയ റോഡുകൾ
*ദാരിദ്ര്യം കാണാതിരിക്കാനുള്ള മതിൽ
*കോടികൾ മുടക്കിയുള്ള വിനോദപരിപാടികൾ
*അഴുക്കും മാലിന്യങ്ങളും കാണാതിരിക്കാനുള്ള “മോഡി” പിടിപ്പിക്കലുകൾ

ഇന്ത്യയുടെ യഥാർത്ഥ ഉടമകളായ പൗരന്മാർക്ക് വേണ്ടി

*നോട്ട് നിരോധനം കൊണ്ട് കുത്തുപാള എടുപ്പിക്കൽ
*പണക്കാർ തിരിച്ചടയ്ക്കാത്ത ലോണുകൾ മുതലാക്കാൻ ബാങ്കുകൾ മുഖാന്തിരമുള്ള ചൂഷണം (പിഴകൾ )
*ഇന്ധനവിലവർദ്ധനാവുകൊണ്ടുള്ള പകൽ കൊള്ള
*പാചകവാതക വിലവർദ്ധനവിലൂടെയുള്ള ഇരുട്ടടി
*കാർഷികോത്പന്നങ്ങളുടെ വില കുതിച്ചുയർന്നിട്ടും ഉല്പാദനച്ചിലവ് വർദ്ധിച്ചത് കാരണവും വിപണിമൂല്യം ലഭിക്കാത്തത് മൂലവും നടുവൊടിഞ്ഞിടത്ത് നിന്നും എഴുന്നേൽക്കാൻ പറ്റാതെ വീണിടത്ത് തന്നെ കിടക്കുന്ന കർഷകർക്ക് വേണ്ടി വിവിധയിനം ആത്മഹത്യാ പ്ലാനുകൾ..
*അഴിമതിയും കൊള്ളയും പക്ഷപാതവും മൂടിവെക്കാൻ വേണ്ടിയുള്ള വർഗീയതയും അക്രമങ്ങളും..
&പൊതുമുതൽ വിറ്റൊഴിച്ചുകൊണ്ട് പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങളുടെ മേൽ അമിത ബാധ്യത അടിച്ചേൽപ്പിച്ചു ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ പറ്റാത്ത രീതിയിൽ അധമവൽക്കരിക്കൽ…
*പൗരത്വം പോലും പറിച്ചെടുക്കാനുള്ള പുതിയ നിയമങ്ങൾ കൊണ്ടുവന്നു രാജ്യത്തെ സാഹോദര്യം തകർത്തു ഈ ഭൂമിയുടെ യഥാർത്ഥ അവകാശികളെ അന്യവൽക്കരിച്ചു അഭയാര്ഥികളാക്കി മാറ്റാനുള്ള ഗൂഢതന്ത്രങ്ങൾ…

ഇത്തരം ജനദ്രോഹികളെ അധികാരഭ്രഷ്ടരാക്കി പൊതുജനവിചാരണയ്ക്ക് വിദേയമാക്കാൻ കലാപം നയിക്കുന്നത് തീവ്രവാദവും രാജ്യദ്രോഹവുമായി നിലനിൽക്കുന്നിടത്തോളം കാലം.ജനങ്ങൾ അതിന് മുന്നിട്ടിറങ്ങാതെ യഥാർത്ഥ ജനാധിപത്യമെന്തെന്നു കാണിച്ചുകൊടുക്കാൻ തയ്യാറാവാതെ അവരുടെ തൊലിപ്പുറത്തു മാത്രം മാന്തുന്ന പ്രതിഷേധങ്ങൾ നയിക്കുന്നിടത്തോളം കാലം. പൊതുജനം കൂടുതൽ കൂടുതൽ ദുര്ബലരാവുകയും അവരുടെ അധികാരക്കസേരകളുടെ കാലുകൾ പൊതുജനത്തെക്കാൾ ബലമുള്ളതായിത്തീരുകയും ചെയ്യും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.