മുസ്ലിംകളെയും അറബികളെയും കണ്ണിന് നേരെ കണ്ടുകൂടെങ്കിലും അറബികളുടെ പെട്രോൾ വേണം, അവിടെ ജോലിയും വേണം

1229

Saleel Bin Qasim

ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷ ഹിന്ദുക്കളുടെ ഉപബോധമനസ്സിൽ ഭയമോ വെറുപ്പോ ഉടലെടുക്കുന്നത് വരെയേ സംഘപരിവാർ പ്രത്യയശാസ്ത്രത്തിനു നിലനിൽപ്പുള്ളൂ. അതിനാൽ തന്നെയാണ് പാർലിമെന്റ് അംഗങ്ങൾ എന്നോ മന്ത്രിമാർ എന്നോ വ്യത്യാസമില്ലാതെ സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകർ എന്ന് അവകാശപ്പെടുന്നവരെല്ലാം പുട്ടിനു പീര ഇടുന്നതുപോലെ ഇസ്ലാമോഫോബിയ തുപ്പിക്കൊണ്ടിരിക്കുന്നത്. മുസ്ലിംകളെയും അറബികളെയും കണ്ണിന് നേരെ കണ്ടുകൂടെങ്കിലും അറബികളുടെ പെട്രോൾ വേണം അറബ് രാഷ്ട്രങ്ങളിൽ പോയി മുസ്ലിങ്ങൾ അടക്കം അധ്വാനിച്ചു കൊണ്ടുവരുന്ന സമ്പാദ്യം വേണം.അറബികൾ നൽകുന്ന ജോലി വേണം. അറബ് നാട്ടിലേക്ക് ഗോമാതാവിനെ കയറ്റി അയച്ചതിന്റെ വരുമാനം വേണം.

ഇതൊക്കെ അനുഭവിക്കുന്നതിനിടക്കും തിന്നത് എല്ലിനിടയിൽ കുത്തിത്തുടങ്ങുമ്പോൾ അറബികളെ നാല് തെറി വിളിക്കണം കഅബ പൊളിക്കാൻ ആഹ്വാനം ചെയ്യണം അറബ് സ്ത്രീകളെ അപമാനിക്കണം ഇന്ത്യയിലുള്ള മുസ്ലിംങൾക്കെതിരെയും വാളെടുക്കണം ബലാൽസംഘവും കൊല്ലും കൊലയും നടത്തണം.ഈ ഒരു ഇരട്ടത്താപ്പിനാണ് താൽക്കാലികമായി പൂട്ട് വീണിരിക്കുന്നത്.ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ നാവിൽ നിന്നും മതേതരത്വം ഒത്തൊരുമ തുടങ്ങിയ വാക്കുകൾ പുറത്ത് വന്നിരിക്കുന്നു.വാക്കുകൾ സൂക്ഷിച്ചുപയോഗിക്കാൻ സംഘപരിവാർ വക്താക്കളോട് ആഹ്വാനം ചെയ്യേണ്ടി വന്നിരിക്കുന്നു.സന്ദീപ് വാര്യർ അടക്കമുള്ളവരും പറയാതെ പറഞ്ഞു വെക്കുന്നത് അത് തന്നെയാണ് .ഇനിയും വിഡ്ഢിത്തം വിളമ്പിയാൽ പണി കിട്ടും പിന്നെ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല എന്നാണ് വിദേശരാജ്യത്ത് ജോലി ചെയ്യുന്ന മിത്രങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

അറബ് രാഷ്ട്രങ്ങളും അവിടുത്തെ ജനതയും ഭരണാധികാരികളും സംഘപരിവാർ എന്താണെന്നും ഇന്ത്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നത് എന്തൊക്കെ ആണെന്നും പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന മാത്രമാണിത്.ഇനിയും സംഘികൾ പഠിച്ചതേ പാടൂ എന്ന് ഭാവിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പണി കിട്ടുക നിങ്ങൾക്ക് മാത്രമല്ല.കുടുംബം പുലർത്താൻ വേണ്ടി അറബ് രാജ്യത്ത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പ്രവാസികൾ ഒന്നടങ്കം നിങ്ങളുടെ വിദ്വേഷപ്രചാരണത്തിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കേണ്ടി വരും.ഒരുകാലത്ത് മതേതരത്വത്തിന്റെയും വൈവിധ്യത്തിന്റെയും പേരിലും നാനാത്വത്തിൽ ഏകത്വം എന്ന സിദ്ധാന്തത്തിലൂടെയും ലോകത്തിനു തന്നെ മാതൃകയായി തലയുയർത്തി നിന്ന ഒരു രാജ്യത്തിന്റെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണക്കാർ നിങ്ങൾ മാത്രമാണ്.നിങ്ങളല്ലാതെ സ്വന്തം രാജ്യത്തെ ഇത്രയേറെ അപമാനിച്ച മറ്റൊരു ജനവിഭാഗം ലോകത്തെവിടെയും കാണില്ല.