ആഴ്ചകളായി നാട്ടിൽ കഴിയുന്ന ആളെ ദുബായിലെന്നു കരുതി വിളിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നത് ഗൾഫിൽ ഇടപെടണം എന്നൊക്കെ

114
കോവിഡിന്റെ മറവില്‍ വ്യക്തി ...

Saleem Chelly

ശ്രീ രമേശ് ചെന്നിത്തല ഗൾഫ് രാജ്യങ്ങളിലെ സാംസ്ക്കാരിക – സാമൂഹ്യ പ്രവർത്തകരെ ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണം നടത്തുന്ന വീഡിയോ ഇതിനകം എല്ലാവരും കണ്ടു കാണുമല്ലൊ .അതിൽ അദ്ദേഹം വിളിച്ച് സംസാരിക്കുന്ന ഒരു പൊതു പ്രവർത്തകനായ ശ്രീ മഹാദേവൻ കഴിഞ്ഞ 21 ന് നാട്ടിലെത്തി സർക്കാർ നിർദ്ദേശപ്രകാരം ഹോം ക്വാറൻ്റയിനിലാണ് എന്ന് അദ്ദേഹം തന്നെ പറയുന്ന വീഡിയോ ശ്രീ മഹാദേവൻ്റെ ഫേസ് ബുക്ക് വാളിലുണ്ട് .

അങ്ങനെ ആഴ്ചകളായി നാട്ടിൽ കഴിയുന്ന മഹാദേവനെ ദുബായിൽ വിളിച്ചാണ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് 4500 കിറ്റ് കൊടുത്തില്ലേ എല്ലാം ഓക്കെയല്ലെ കൂടുതൽ ഇടപെടണം എന്നൊക്കെ പറയുന്നത് ! ഇത് രമേശ് ചെന്നിത്തലയ്ക്ക് എതിരെ കേവലമായ ഒരു ട്രോൾ ചെയ്യേണ്ട വിഷയമല്ല .അതീവ ഗൗരവവുള്ള വിഷയമാണ് .നാടണയാനാകാതെ, നാളെ എന്ത് എങ്ങനെ എന്നറിയാതെ ലോകമാകെ ഒരു മഹാവ്യാധി പടർന്ന് പിടിക്കുമ്പോൾ ആകെ ആശങ്കപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയുമാണ് ക്യാബിനറ്റ് റാങ്കുള്ള ഭരണഘടനാപരയായി ബാധ്യതയുള്ള ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് തെറ്റിദ്ധരിപ്പിക്കുന്നത് – പരിഹസിക്കുന്നത്

ഭരണഘടനാപരമായി ജനങ്ങളോട് ബാധ്യതയുള്ള പ്രതിപക്ഷ നേതാവ് തന്നെ 4500 കിറ്റുകൾ നൽകി എന്ന് ആധികാരികമായി സമർത്ഥിക്കുമ്പോൾ ദുരിതമനുഭവിക്കുന്നവരുടെ മറ്റ് സാധ്യതകളാണ് അടഞ്ഞ് പോകുന്നത് .ഇതൊരു ട്രോൾ പ്രശ്മല്ല ..
ഗുരുതരമായ വിഷയമാണ് .പ്രതിപക്ഷ നേതാവ് കേരളത്തോട് വിശധീകരണം നൽകേണ്ട വിഷയമാണ് .കൊറോണ ഭീതി ഒരു തമാശകളിയല്ല .