fbpx
Connect with us

life story

ഒരു സിനിമകഥപോലുള്ള ജീവിതം, ‘നാട്ടിലെ സിനിമാതാരം’ ഫിലിപ്പോസിന്റെത്

ഓര്‍മ ശരിയാണെങ്കില്‍ ഒരു സിനിമാനടനെ എനിക്ക് സ്ഥിരമായി കാണാന്‍ കഴിഞ്ഞത് നിലമ്പൂരിലെ ജീവിതകാലത്താണ്. അതേതാ അമ്മാതിരി ഒരു സില്‍മാതാരം എന്ന് ചോദിക്കാന്‍ വരട്ടെ.. പറയാം.

 175 total views

Published

on

സാലിഹ് ഹംസ (ഏറനാടൻ)

നാട്ടിലെ സിനിമാതാരം

ഓര്‍മ ശരിയാണെങ്കില്‍ ഒരു സിനിമാനടനെ എനിക്ക് സ്ഥിരമായി കാണാന്‍ കഴിഞ്ഞത് നിലമ്പൂരിലെ ജീവിതകാലത്താണ്. അതേതാ അമ്മാതിരി ഒരു സില്‍മാതാരം എന്ന് ചോദിക്കാന്‍ വരട്ടെ.. പറയാം.

ആളിന് ഒരു ആറര അടി പൊക്കം കാണും. തലയില്‍ മുടി എന്ന് മാത്രം പറയാന്‍ പറ്റില്ല. അതൊരു കൊടുംകാടാണ്. ഇടതൂര്‍ന്ന ചെമ്പന്‍കാട് വളര്‍ന്നുപന്തലിച്ച ശിരസ്സ്. വീതിയേറിയ മോന്തയില്‍ ഒരു ബുള്‍ഗാന്‍ താടി. ആ ചെമ്പോത്തിന്‍ കണ്ണുകള്‍ കാണാന്‍ കിട്ടുന്നത്, ജന്മനാ ഫിറ്റ്‌ ചെയ്തപോലെയുള്ള കൂളിംഗ് ഗ്ലാസ്സ് വിയര്‍പ്പ് ഒപ്പാന്‍ വേണ്ടി കക്ഷി ഊരുമ്പോള്‍ മാത്രം. കഴുത്ത്‌ മുതല്‍ അരഭാഗം വരെ അധികം ഏരിയ ഇല്ല. അര തൊട്ട് പാദം വരെ മൊത്തം ഉയരത്തിലെ മുക്കാല്‍ ഭാഗം കവര്‍ന്ന ഒരു കോലം. ഒരു കുഞ്ഞുടീഷര്‍ട്ടും ബെല്‍ബോട്ടം പാന്‍റ്സും ഹൈഹീല്‍ഡ് കുളമ്പ്‌ ഷൂസും പിറന്ന നാള്‍തൊട്ട് ഉള്ളത് മാതിരി പുള്ളിക്കാരന്‍ എന്നും അണിയുന്നു. വളച്ചുപിടിച്ച അമ്പ്‌ മാതിരി നിലമ്പൂര്‍ അങ്ങാടിയിലൂടെ നാട്ടിലെ താരം ചവിട്ടിമെതിച്ച് പോകുന്നത് കാണാം. ആ പോക്കിന് ഒരു താളമുണ്ട്. സ്വരലയം ഉണ്ട്. “ടം-ഡം-ടം” എന്ന പോലെ ഒരു ഇത്. അകലെ നിന്ന് കേട്ടാല്‍ അമ്പലകാളയുടെ സ്ലോമോഷന്‍ കുളമ്പടി ആണോന്ന് തോന്നിപ്പോകും. ചെറിയ ദേഹം, കുരുതായ കൈകള്‍, നീണ്ട കാലുകള്‍,ഓട്ടോറിക്ഷയുടെ പിറകില്‍ ഘടിപ്പിച്ച എഞ്ചിന്‍ പോലെത്തെ മുഴച്ച് തള്ളിനില്‍ക്കുന്ന ചന്തി ഇളക്കിയുള്ള അയാളുടെ വരവ് ഒരു ദിനോസറിനെ ഓര്‍മ്മിപ്പിച്ചു.

May be an image of one or more people, beard, sunglasses, motorcycle and outdoors

ഇതാണ് ഞാന്‍ പറഞ്ഞുവന്ന നാട്ടിലെ സില്‍മാതാരം മിസ്റ്റര്‍ ഫിലിപോസ്. കോട്ടയം അംശം വിട്ട് നിലമ്പൂര്‍ ദേശത്ത്‌ വന്നെത്തിയ ഫിലിപോസ് ഏതൊരു പുരുഷനും അസൂയ വരുത്തുന്ന തരത്തില്‍ ഒരു നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു. ഫിലിപോസിന്‍റെ കുടുംബം നാട്ടുകാര്‍ക്ക്‌ അജ്ഞാതമാണ് .ഒരു സുപ്രഭാതത്തില്‍ ഷോര്‍ണൂര്‍-നിലമ്പൂര്‍ തീവണ്ടിയില്‍ വന്നിറങ്ങിയ കക്ഷി പഴയൊരു മാളികവീട് വാടകയ്ക്ക് എടുത്ത് ആരംഭിച്ചതാണ് ഇത്. ‘ഡോ. ഫിലിപോസ് BSc. MBBS’ എന്ന ബോര്‍ഡ്‌ തൂക്കിയ മാളികവീട് അതുവരെ കാട് പിടിച്ച് കിടന്നതില്‍ നിന്നും മോചനം ലഭിച്ച് വെള്ളപൂശിയ ഭവനമായി മാറി. നാട്ടിലെ മതിലുകളില്‍ എല്ലാം നഴ്സിംഗ് കോഴ്സിലേക്ക് കുട്ടികളെ ചേര്‍ക്കാനുള്ള പരസ്യം പതിഞ്ഞു. ഇത് കണ്ട് ഇവിടെ വന്നെത്തിയ പെണ്‍കുട്ടികള്‍ തൂവെള്ള സാരിയും കറുത്ത ബ്ലൌസും അണിഞ്ഞ പറവകള്‍ പോലെ പ്രദേശത്ത്‌ പരന്നു. ദൂരെ ദിക്കില്‍ നിന്നുപോലും പെണ്ണുങ്ങള്‍ ഫിലിപോസ് നഴ്സിംഗ് ഹോമിന്‍റെ സമീപമുള്ള ഹോസ്റ്റലില്‍ താമസിച്ച് നഴ്സുമാരാവാന്‍ പ്രയക്നിച്ചു. അവരെ കൊണ്ട് ഇരിക്കപ്പൊറുതി നഷ്ടമായ നാട്ടിലെ പണിയില്ലാ ചെറുപ്പക്കാര്‍ എരിപിരി കൊണ്ട് വട്ടം കറങ്ങി. അവര്‍ക്ക്‌ ഡോ. ഫിലിപോസ് ഒരു പേടിസ്വപ്നവും സര്‍വോപരി അസൂയ ഉണ്ടാക്കിയ താരവും ആയിരുന്നു.
രാത്രികളില്‍ ലേഡീസ്‌ ഹോസ്റ്റലിനു പിറകിലെ കുറ്റിക്കാടുകളില്‍ പമ്മിയിരുന്ന് മുകളിലെ പാതിതുറന്ന ജനാലയിലൂടെ മിന്നിമറയുന്ന പെണ്‍കുട്ടികളുടെ രൂപം നോക്കി വെള്ളമിറക്കി ഇരുന്ന നാട്ടിലെ കേഡികളെ ഒരിക്കല്‍ നഴ്സ്മാരുടെ രക്ഷകനായ ആജാനുഭാഹുവായ ഫിലിപോസ് ചേസ് ചെയ്തു ചാലിയാര്‍ പുഴയില്‍ കൊണ്ട് ചാടിച്ചു. തന്‍റെ ബെല്‍ബോട്ടം പാന്‍റ്സും പോളിഷ് ചെയ്ത ഹൈഹീല്‍ഡ് ഷൂസ് വെള്ളം കയറി പണിയാകും എന്ന് അയാള്‍ വിചാരിച്ചതിനാലും വേനല്‍കാലമായതിനാല്‍ പുഴയിലധികം വെള്ളം ഇല്ലാത്തതിനാലും അന്ന് കേഡികള്‍ രക്ഷപ്പെട്ടു എന്നാണു കേള്‍വി. ഇവര്‍ മിസ്റ്റര്‍ ഫിലിപോസിനേയും നഴ്സിംഗ് പെമ്പിള്ളേരേയും ചേര്‍ത്ത് മസാലകഥകള്‍ നാട്ടില്‍ പരത്തി രസിച്ചു.

ഇതില്‍ ഖിന്നനായ ഡോ. ഫിലിപോസ് തന്‍റെ മാനേജറായ കിളവന്‍ കുര്യാക്കോസിനെ തല്‍ക്കാലം നഴ്സിംഗ് സ്ഥാപനവും അതിലെ വിലപിടിപ്പുള്ള പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ ഏല്പിച്ച് ഒരു ബ്രീഫ്കേസില്‍ തന്‍റെ കുറുകിയ ടീഷര്‍ട്ടും ബെല്‍ബോട്ടം പാന്‍സും ജട്ടിയും നിക്കറും ഇട്ട് പുലര്‍ച്ചെ ആരാരും കാണാതെ സ്ഥലം വിട്ടു.നാട്ടിലെ ക്ലിനിക്കിലെ നഴ്സ് അമ്മിണിചേച്ചി എന്നും പിള്ളേര്‍ക്ക്‌ ക്ലാസ്സ്‌ എടുത്തു. ഫിലിപോസിന്‍റെ ഹിപ്പിത്തല കാണാഞ്ഞ് ഉഷാറായ നാടന്‍ കേഡികള്‍ കുര്യാക്കോസിനെ കുപ്പിയില്‍ ആക്കി പരിസരത്ത് പാട്ടും കൂത്തും ആയി വിലസി. ഇതെല്ലാം നേരമ്പോക്ക് ആയി കണ്ട് ഹോസ്റ്റലിലെ ചില പെണ്ണുങ്ങള്‍ കൈയും മെയ്യും കാണിച്ചു അവരുടെ നിദ്രകളെ ഇല്ലാതാക്കി.

Advertisement

“ടം-ഡം-ടം” താളം നിലച്ച നാട്ടുപാതയില്‍ ചിലര്‍ ചോദിച്ചു. ഈ ഫിലിപോസ് എവിടെപോയെന്ന്? കുര്യാക്കോസിന് വെളിവ് ഇല്ലാതായി. നല്ല കോലത്തില്‍ അയാളെ കാണാന്‍ കിട്ടാതായി. അങ്ങിനെ ഒരു മാസം കഴിഞ്ഞു. നാട്ടില്‍ ഒരു കോളിളക്കവാര്‍ത്തയെത്തി!
ഡോക്ടര്‍ ഫിലിപോസ് സിനിമയില്‍! നിലമ്പൂര്‍ ജ്യോതിയില്‍ ദിവസേന 3 കളികള്‍ ഉള്ള ‘മൂന്നാംമുറ’ എന്ന മോഹന്‍ലാല്‍-കെ.മധു-എസ്.എന്‍.സ്വാമി സിനിമയില്‍ ലാലേട്ടന്റെ ഇടികിട്ടുവാന്‍ വേണ്ടി മാത്രം അവിടേയും ഇവിടേയും സൈഡിലും മൂലയിലും ഒക്കെയായി ഡോ. ഫിലിപോസ് വിലസുന്നു എന്ന ചൂടുവാര്‍ത്ത നാട്ടില്‍ പറന്നു.

നാട്ടിലെ കേഡികള്‍ ടിക്കറ്റ് ഇല്ലാതെ ജ്യോതിയുടെ മതില്‍ ചാടിക്കേറി ‘മൂന്നാംമുറ’ പലമുറ കണ്ടു ഇല്ലാത്ത ഒരു ആരാധനയുമായി ഫിലിപോസിനെ ഒരു നോക്ക് കാണുവാന്‍ കൊതിച്ചു. പക്ഷെ ഫിലിപോസ് ഉടനെയൊന്നും നാട്ടില്‍ പ്രത്ര്യക്ഷപ്പെട്ടില്ല. കേഡികള്‍ നഴ്സിംഗ് ഇന്‍സ്റ്റിട്യൂട്ടിലെ മാനേജര്‍ കുര്യാക്കോസിന് നാടന്‍ കൊടുക്കല്‍ നിറുത്തിയിട്ട് പകരം മുന്തിയ കുപ്പിയിലേക്ക്‌ ആക്കി സല്‍ക്കരിച്ചു നിര്‍വൃതികൊണ്ടു.

മൂന്നാംമുറ നന്നായി ഓടിമാറി. ഉടനെ അടുത്ത പടം രാജേശ്വരി ടാക്കീസില്‍ എത്തി. ‘ഊഹക്കച്ചവടം’ എന്ന ത്യാഗരാജന്‍ പടത്തില്‍ ശിങ്കിടിഗുണ്ടയായി ഇടിമേടിക്കാന്‍ വേണ്ടിമാത്രം നാട്ടിലെ താരമായ ഡോ. ഫിലിപോസ് മിന്നിമറയുന്നത് വാര്‍ത്തയായി. എന്നിട്ടും ഫിലിപോസ് നാട്ടില്‍ കാലുകുത്തുന്നില്ല. ഒന്ന് കാണാന്‍ കൊതിയോടെ പുള്ളിയുടെ പെണ്‍ശിഷ്യര്‍ പോലും അതിയായി ആഗ്രഹിച്ചു.
‘ഊഹക്കച്ചവടം’ പോയി പിന്നെ വെള്ളിത്തിരയില്‍ ഫിലിപോസ് ഇടിമേടിക്കാന്‍ എത്തിയത് ‘കാലാള്‍പ്പട’ എന്ന ജയറാം-റഹ്മാന്‍-തിലകന്‍ സിനിമയായിരുന്നു. അപ്പോഴേക്കും മാസങ്ങള്‍ ആറെണ്ണം കൊഴിഞ്ഞുപോയിരുന്നു. അതിനിടയില്‍ ബക്രീദ് വന്നു. അവധിയില്‍ നിലമ്പൂര്‍ കേഡികളായ മത്തായ്‌ മുനീബ്‌, ചെള്ളിനാസര്‍, ചുണ്ടിമന്‍സൂര്‍, ഉണ്ടക്കണ്ണന്‍ മന്‍സൂര്‍, നായര്‍ബാബു, ഡിസ്കോമുജീബ്‌, കഞ്ചാറഷീദ്‌, പുകിലന്‍ സുനില്‍ എന്നിവര്‍ കോഴിക്കോട്‌ ഒന്ന് വിലസാന്‍ ഇറങ്ങി. പകല്‍ പട്ടമോന്തിയ ഇവരില്‍ ചിലര്‍ ചലപില പറഞ്ഞ് കടാപ്പുറത്ത് കറങ്ങി. ഉച്ചപ്പടം കാണാന്‍ പുഷ്പയില്‍ കയറി കൂര്‍ക്കം വലിച്ചുറങ്ങി. നേരം രാത്രിയായപ്പോള്‍ ഒരു ഫുട്പാത്തില്‍ മനോരമ മാതൃഭൂമി താളുകള്‍ വിരിച്ചു, നിരനിരയായി കേഡികള്‍ ഉറക്കത്തെ കാത്തു മാനത്ത്‌ നോക്കി കിടന്നു.
നഗരം തിരക്കൊഴിഞ്ഞു ആലസ്യത്തിലായി. ഇടയ്ക്കിടെ പാഞ്ഞുപോകുന്ന ഒന്നോ രണ്ടോ വാഹനങ്ങളുടെ ഒച്ചമാത്രം. പിന്നെ ഓടയില്‍ നിന്നും പൊങ്ങിവന്ന് കിടക്കുന്ന കേഡികളുടെ കാലുകള്‍ മണത്തുനോക്കി തിരിഞ്ഞുനോക്കാതെ പായുന്ന ഗുണ്ടുഎലികളുടെ ച്ലിം ച്ലിം സ്വരം.. കൊതുകുകളുടെ മൂളിപ്പാട്ടും മാത്രം.

അങ്ങേയറ്റത്ത് കിടക്കുന്ന ചുണ്ടിമന്‍സൂര്‍ മയങ്ങിക്കിടക്കുന്ന കൂട്ടാളികളെ ‘ശ് ശ്’ ഒച്ചയുണ്ടാക്കി വിളിക്കാന്‍ തുടങ്ങി. ദൂരെ നിന്നും നല്ല പരിചിത താളസ്വരം അരികിലേക്ക്‌ വരുന്നു. ‘ടം-ഡം-ടം’.. ടം-ഡം-ടം’..
‘ങേ! ഈ ഒച്ച നല്ല പരിചയമുണ്ടല്ലോ.. ഇത് ഇവിടെ എങ്ങനെ?’ – ഉണ്ടക്കണ്ണന്‍ മന്‍സൂര്‍ തലപൊക്കി ചോദിച്ചു.
അവര്‍ കൂര്‍ക്കംവലി തുടങ്ങിയ കൂട്ടുകാരെ തട്ടിവിളിച്ചു.
‘ഡാ ഡാ നീക്കെടാ.. ദിനോസര്‍ വരുന്നൂ..” – ചുണ്ടിമന്‍സൂര്‍ മന്ത്രിച്ചു.
‘ദിനോസറിനോട്‌ ഉള്ള ഗ്യാപ്പില്‍ കിടക്കാന്‍ പറ. ങ്ങുര്‍..ര്‍ര്‍..’ – ഉറക്കച്ചടവില്‍ നായര്‍ബാബു പറഞ്ഞ് തിരിഞ്ഞുകിടന്നു.
ഡിസ്കോമുജീബ്‌ ഒരു ചവിട്ടുവെച്ച് കൊടുത്തു. എല്ലാവരും അരികെ വരുന്ന ‘ടം-ഡം-ടം’ താളം ശ്രദ്ധിച്ചു. ഉറക്കം വിട്ടെഴുന്നേറ്റു നോക്കി. അപ്പോള്‍ ഇരുളില്‍ ഒരു പരിചിത ആകാരരൂപം കൈയില്‍ ഒരു ബ്രീഫ്കേസ് പിടിച്ചു മൂഡ്‌ ഇളക്കി നടന്നുവരുന്നു. അവര്‍ കണ്ണുകള്‍ തിരുമ്മി സൂക്ഷിച്ചുനോക്കി.

Advertisement

ബുള്‍ഗാന്‍ താടി തടവികൊണ്ട് ഒരു കൈയില്‍ ബ്രീഫ്കേസ് പിടിച്ച് ബെല്‍ബോട്ടം കാറ്റില്‍ ആട്ടിക്കൊണ്ട് അയാള്‍ നടന്നടുത്തു. തെരുവ്-വിളക്കിന്‍റെ മഞ്ഞവെളിച്ചത്തിനു ചോട്ടില്‍ ആ രൂപം എത്തി. ഫിലിപോസ്!! കേഡിസംഘം പതുക്കെ സൈഡ് പിടിച്ച് നിരനിരയായി കിടന്നു ആ വരവ് കണ്ടു. അവരില്‍ ചിലര്‍ക്ക് ചെറിയ ഭയം. ഫിലിപോസ് പകരം ചോദിക്കാനുള്ള വരവാണോ?
നിരനിരയായി കിടക്കുന്ന കേഡികളെ ശ്രദ്ധിക്കാതെ നീങ്ങിയ സിനിമയിലെ തല്ലുകൊള്ളി താരം ഡോ. ഫിലിപോസ് ‘ടം-ഡം-ടം’ താളത്തില്‍ നടന്നു അങ്ങേയറ്റം എത്തി. പിന്നെ താളം നിന്ന് നേരെ റിവേഴ്സ് ആയി. അവരുടെ ചെവികളില്‍ താളം മുഴങ്ങി. കേഡികള്‍ ഉറക്കം നടിച്ചു പാതിനോട്ടമിട്ടു കിടന്നു. ഇയാള്‍ എന്തിനുള്ള പുറപ്പാടാവോ..

ഫിലിപോസിന്‍റെ ബെല്‍ബോട്ടം ഇളകിയാടി കഞ്ചാറഷീദിന്റെ കാലില്‍ ഇക്കിളിയുണ്ടാക്കി. അവന്‍ കാലുവലിച്ചു കിടന്നു വിറച്ചു. പുകിലന്‍സുനില്‍ ആഞ്ഞുചുമച്ചു. എല്ലാവരും എന്തും സംഭവിച്ചേക്കാം എന്ന ഭയത്തില്‍ കിടന്നു. ഫിലിപോസ് ഇല്ലാത്ത നഴ്സിംഗ് ഹോസ്റ്റലിലെ അവരുടെ പേക്കൂത്തുകള്‍ പുള്ളിക്കാരന്‍ എങ്ങനെയോ അറിഞ്ഞിട്ടുണ്ടാവും. അയാള്‍ പണ്ട് ചാലിയാര്‍ പുഴയില്‍ കൊണ്ട് ചാടിച്ച സംഭവം അവര്‍ കിടിലമോടെ ഓര്‍ത്തു. നിരനിരയായി കിടന്നവരില്‍ ചിലര്‍ പതിയെ ഞരങ്ങി നീങ്ങി രക്ഷപ്പെടാന്‍ ആവതും ശ്രമിച്ചുതുടങ്ങിയിരുന്നു.

ഒരു സിഗരറ്റ് ചുണ്ടില്‍ വെച്ച് ഫിലിപോസ് അത് കത്തിക്കുവാന്‍ വേണ്ടി കൈയിലെ ലൈറ്റര്‍ കുറെ ഞെക്കിനോക്കി. കത്തുന്നില്ല. ലൈറ്റര്‍ ആഞ്ഞൊരു ഏറുവെച്ച് കൊടുത്ത് അയാള്‍ ചുറ്റും നോക്കി. അഭയാര്‍ത്ഥികളെപോലെ നിരനിരയായി കിടക്കുന്ന കേഡികളെ അയാള്‍ കണ്ടു.
പാതിനോട്ടത്തില്‍ കുനിഞ്ഞുവരുന്ന ഡോ. ഫിലിപോസിന്‍റെ ബുള്‍ഗാന്‍ മുഖം ചുണ്ടിമന്സൂര്‍ ഞെട്ടലോടെ ശ്രദ്ധിച്ചു.
ഇപ്പോള്‍ ഫിലിപോസിന്‍റെ വലിയ തലയും ചുണ്ടിയുടെ ചെറുതലയും ഒരു ഇഞ്ച്‌ വ്യത്യാസത്തില്‍ ക്ലോസപ്പില്‍ വന്നു.
“തീപ്പെട്ടി ഉണ്ടോ ഒരു സിഗരറ്റ് കത്തിക്കാന്‍?”– പരുപരുത്ത ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
ചോദിച്ചുതീരുംമുന്നേ കത്തിച്ച കൊള്ളിയുമായി അപ്പുറത്ത് കിടന്ന മത്തായ്‌മുനീബ്‌ വിറച്ചു. ആ മങ്ങിയ വെളിച്ചത്തില്‍ ഫിലിപോസിനെ അവരും അവരെ ഫിലിപോസും ശരിക്കും കണ്ടു. ഇനി എന്തും സംഭവിക്കാം. വിധി അങ്ങനെയെങ്കില്‍ അങ്ങനെ എന്നവര്‍ കരുതി കാത്തിരുന്നു.
എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഡോ. ഫിലിപോസ് പരിചയഭാവത്തില്‍ അവരെ നോക്കി പൊട്ടിച്ചിരിച്ചു! ചുണ്ടിമന്സൂറിനെ സന്തോഷത്താല്‍ ആഞ്ഞൊരു അടികൊടുത്തു. അവന്‍ വേദനയില്‍ പുളഞ്ഞു വല്ലാതെ ചിരിച്ചു.
‘നിങ്ങളെ നാട്ടുകാര്‍ നാടുകടത്തിയോ? എന്താ എല്ലാവരും പെരുവഴിയില്‍ കിടക്കുന്നത്?’
അച്ചടിഭാഷ സംസാരിക്കുന്ന അയാള്‍ ചോദിച്ചു.
‘ഡോക്ടര്‍ എന്താ ഈ നേരത്ത് ഇവിടെ?’ – അവര്‍ ഒരുമിച്ച് ചോദിച്ചു.
മറുപടി പറയുന്നതിനും മുന്‍പേ ദൂരെ നിന്നും ഉച്ചത്തില്‍ ഒരു ശബ്ദം അവരെല്ലാം കേട്ടു.
‘കട്ട്. ടെയ്ക്ക് ഓക്കെയ്!! വെല്‍ഡന്‍ ഫിലിപോസ്‌!”
ദൂരെ നില്‍ക്കുന്ന കുറെപേര്‍ ഒരുമിച്ച് കൈയ്യടിക്കുന്നത് കേട്ടു കേഡികള്‍ അങ്ങോട്ട്‌ അന്തംവിട്ടു നോക്കി.
ഇരുളില്‍ ചിലയിടങ്ങളില്‍ ലൈറ്റ്‌ തെളിഞ്ഞു. വെളിച്ചത്തില്‍ ഒരു ട്രോളിയില്‍ ക്യാമറയും പിടിച്ച് ഒരുത്തന്‍ ഇരിക്കുന്നതും അരികെ തൊപ്പിവെച്ച കൂശാന്‍താടിക്കാരനും ക്ലാപ്പ് പിടിച്ച പയ്യനേയും ആള്‍ക്കാരേയും കണ്ട് ഇത് കിനാവാണോ എന്നവര്‍ക്ക് തോന്നി.
‘ഇതൊരു പുതിയ സിനിമയുടെ ഷൂട്ടിംങ്ങാണ്. ഫുട്പാത്തിലൂടെ ഞാന്‍ നടന്നുവരുന്ന രംഗം. അതില്‍ അറിയാതെ ആണെങ്കിലും നിങ്ങളും പെട്ടു!’
ചിരിച്ചുകൊണ്ട് ഡോ. ഫിലിപോസ് മൂരിനിവര്‍ത്തി നിന്ന് അവരെ നോക്കി പറഞ്ഞു.
ഉറങ്ങിക്കിടന്ന തങ്ങളെയെല്ലാം താരങ്ങളാക്കിയ ഡോ. ഫിലിപോസിനെ അവര്‍ ബഹുമാനത്തോടെ നോക്കി എഴുന്നേറ്റ്‌ നിന്നു കൈകൊടുത്തു.
‘ആരാ ഡോക്ടറുടെ കൂടെ അഭിനയിക്കുന്ന താരം?’
‘മമ്മൂക്ക. ഇന്നില്ല. നാളെ ന്യൂഡല്‍ഹി സെറ്റില്‍ നിന്നുമെത്തും’
ഫിലിപോസിന്‍റെ കിടിലന്‍ പ്രകടനം ‘മൂന്നാംമുറ’യിലും ‘ഊഹക്കച്ചവട’-ത്തിലും കണ്ടതിന്‍റെ ത്രില്‍ കേഡികള്‍ അറിയിച്ചു.
ലാലേട്ടന്‍ കയറില്‍ തൂങ്ങിക്കയറി ജനാലവഴി ചാടി കരണം മറിഞ്ഞുവരുമ്പോള്‍ തോക്കും തൂക്കി ഉലാത്തുന്ന ഫിലിപോസിന്‍റെ ഭാവപ്രകടനത്തെ അവര്‍ വാനോളം പുകഴ്ത്തി. പിന്നെ ലാലേട്ടന്‍ ആ തോക്ക് പിടിച്ചുമേടിച്ച് ഫിലിപോസിനെ വെടിവെച്ച് പെട്ടെന്ന്‍ കൊന്നതില്‍ അമര്‍ഷമോടെ അങ്ങേര് അത്ര പെട്ടെന്ന് ചാകേണ്ടിയിരുന്നില്ല എന്നും കേഡികള്‍ അയാളെ അറിയിച്ചു.
‘എന്ത് ചെയ്യാം. മൂന്നാംമുറയുടെ കഥ ഞാന്‍ എസ്.എന്‍.സാമിക്ക് പറഞ്ഞ് കൊടുത്തപ്പോള്‍ ആ സീന്‍ ഇല്ലായിരുന്നു. ലാലേട്ടന് ഭയങ്കര താല്പര്യം എന്നെ കൊല്ലാന്‍..! അതാ കാര്യം.’
ഫിലിപോസ് ഗമയില്‍ പറഞ്ഞത്‌ കേട്ട്, ഉണ്ടക്കണ്ണന്‍ മന്‍സൂര്‍ ചെള്ളിനാസറിനോട് മന്ത്രിച്ചു:
‘ഒരു തോക്ക് കിട്ടുമോ. ഇതിനെ ഒന്ന് കൊല്ലാന്‍..!’
(യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ പിന്നീട് ആണ് കേട്ടത്. എത്രയോ വട്ടം ലാലേട്ടന്‍ കരണം മറിഞ്ഞു തോക്ക് പിടിച്ച് ഉലാത്തുന്ന ഫിലിപോസിന്‍റെ പിറകില്‍ എത്തി. സംവിധായകന്‍ തിരിഞ്ഞുനോക്കാന്‍ പറയുമ്പോള്‍ ഫിലിപോസ് സംവിധായകനെ നോക്കി ടൈമിംഗ് തെറ്റിച്ച് ആ രംഗം കുറേ റീടെയ്ക്ക് ചെയ്തുവെന്നും, നടുവേദന വന്ന ലാലേട്ടന്‍ ഉടനെ ഫിലിപോസ് ചെയ്ത കഥാപാത്രത്തെ ഫിനിഷ്‌ ആക്കിയെന്നുമുള്ള സത്യം നാട്ടില്‍ പാട്ടായി. സിനിമയില്‍ വേറെയും സീനുകള്‍ അങ്ങനെ വെട്ടിക്കുറച്ച്‌ പ്രേക്ഷകരെ സംവിധായകന്‍ രക്ഷിച്ചുവത്രേ.)
പിന്നെ ഫിലിപോസും കേഡികളും അല്‍പനേരം കുശലം പറഞ്ഞ് നിന്നു. കൂട്ടത്തില്‍ തന്‍റെ നഴ്സിംഗ് ഹോമിനെകുറിച്ചും മാനേജര്‍ കുര്യാക്കോസിനേയും നഴ്സിംഗിന് പഠിക്കുന്ന ലിസി, സൂസി, ശാന്തി, ശോഭ, സരള, മേരി, ആന്‍സി എന്നിങ്ങനെ ഓരോരുത്തരുടെ കാര്യങ്ങളും നാട്ടിലെ താരമായ അയാള്‍ അവരോടു ചോദിച്ചു. അവരെയെല്ലാം പൊന്നുപോലെ തങ്ങള്‍ സംരക്ഷിക്കുന്നുണ്ട് എന്ന് അവര്‍ മനസ്സാലെ പറഞ്ഞ് ഫിലിപോസിനെ നോക്കി ചിരിച്ചു നിന്നു.
‘ഇനി എന്നാ നിലമ്പൂരിലേക്ക്?’
‘ഒരു കൊല്ലം മുഴുവന്‍ സിനിമയില്‍ ബുക്ക്‌ഡായി. തമിഴിലും തെലുങ്കിലും ചാന്‍സ്‌ വരുന്നു. നഴ്സിംഗ് പിള്ളേരെ ശരിക്കും മിസ്സാകുന്നുണ്ട്. അവരോട് നിങ്ങള്‍ പറയണം. ഇതാ എന്‍റെ സ്ഥിതി. ഞാന്‍ ഇല്ലാത്ത കുറവ്‌ അവിടെ ഉണ്ടാവരുത് എന്ന് കുര്യാക്കോസിനോട് പറയണം.’
നിങ്ങള്‍ ഒരു കാലത്തും ഇനി അങ്ങോട്ട്‌ വരരുത്. അവിടെ ഞങ്ങളുണ്ട് എന്നാണു ശരിക്കും കേഡികള്‍ക്ക്‌ പറയാന്‍ തോന്നിയതത്രേ! അവര്‍ ആ രാത്രി പിരിഞ്ഞു.
കാലം കടന്നുപോയി. പിന്നെ ഫിലിപോസിനെ അവര്‍ ഏതാനും സിനിമകളില്‍ കണ്ടു. പിന്നീട് അതും ഇല്ലാതായി. അയാള്‍ ഒരിക്കലും നിലമ്പൂരില്‍ തിരികെ വന്നില്ല. കുര്യാക്കോസ് നഴ്സിംഗ് സ്ഥാപനം നിറുത്തി എങ്ങോട്ടോ പോയി. ആ മാളികവീട് വീണ്ടും കാടും പടലവും പിടിച്ച് ഒരിക്കല്‍കൂടെ ഒരു യക്ഷിഭവനം ആയി ഒറ്റപ്പെട്ടു കുറേകാലം കിടന്നു. ഇന്ന് ആ ഭവനവും ഇടിച്ചുനിരപ്പാക്കി അവിടെ ഒരു ഷോപ്പിംഗ്-മാള്‍ ഉയരുന്നുവെന്ന് കേട്ടറിഞ്ഞു.
എങ്ങോ പോയ്‌മറഞ്ഞ ഡോ. ഫിലിപോസിനെ ഓര്‍ക്കാന്‍ പോലും ആര്‍ക്കും നേരമില്ലാതായി എന്നതാണ് സത്യം.

 176 total views,  1 views today

Advertisement
Advertisement
SEX1 day ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment1 day ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment1 day ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment1 day ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy1 day ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment1 day ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured1 day ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured1 day ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment1 day ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy1 day ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX5 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket3 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment7 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »