ഇന്ന് അഭിനയപ്രതിഭ സലിംകുമാറിന്റെ അൻപത്തിമൂന്നാം ജന്മദിനമാണ്. ഈ അവസരത്തിൽ അദ്ദേഹം മൂന്നുവർഷം മുൻപ് തനിക്ക് 50 വയസു തികഞ്ഞപ്പോൾ ചെയ്ത പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. അമ്പത് വർഷത്തെ ജീവിതത്തിനിടയിൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട്‌ വിളിച്ചതെന്നും താൻ പവലിയനിലേക്ക് മടങ്ങിയതെന്നും എന്നാൽ തേർഡ് അമ്പയർ ഇടപെട്ട് എന്നെ തിരികെ വിളിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട് കുറിപ്പ് വായിക്കാം

“അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു. ദുർഘടമായിരുന്നു ഈ ഇന്നിങ്സിലുടനീളം തനിക്ക് നേരിടേണ്ടിവന്നതെന്ന് താരം കുറിച്ചിരിക്കുകയാണ്. എന്നാലും…..അനുഭവം എന്ന കോച്ചിന്‍റെ കീഴിലുള്ള പ്രാക്ടീസുകൊണ്ടു അവയെല്ലാം തനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു. അനുഭവങ്ങളേ നന്ദി…. !
ഈ ഇന്നിങ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട്‌ വിളിക്കുകയുണ്ടായത്. എന്നാൽ തന്‍റെ അപ്പീലിൽ അതെല്ലാം തള്ളി പോയെന്നും താരത്തിന്‍റെ വാക്കുകള്‍. ഒരിക്കൽ ഔട്ട്‌ ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ തേർഡ് അമ്പയർ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.

എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്സ്മാന്മാർ ഔട്ട്‌ ആയി മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുണ്ട്. പ്രിയ സുഹൃത്തുക്കളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഈ ഇന്നിങ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നറിയാം. എന്നാലും ക്രീസിൽ നിൽക്കുന്നതിന്‍റെ സമയദൈർഘ്യം കൂട്ടുവാൻവേണ്ടി ഒരു ഡിഫെൻസ് ഗെയിമും താൻ കളിക്കില്ല. നിൽക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും.

ഈ അമ്പത് വർഷത്തിനിടയിൽ ഒരുപാട് വേഷത്തിൽ നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാർത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ. അപ്പോഴെല്ലാം തനിക്ക് വേണ്ട സ്നേഹവും പ്രോത്സാഹനവും തന്ന ഏവര്‍ക്കും ഇപ്പോൾ നന്ദി രേഖപ്പെടുത്തുന്നില്ല, കാരണം ‘നന്ദി’ വാക്കുകൾകൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സിൽ എക്കാലവും സൂക്ഷിച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന് വിശ്വസിക്കുന്നുവെന്നും സ്നേഹത്തോടെ എന്നുപറഞ്ഞ് സലീം കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

Leave a Reply
You May Also Like

വീരേന്ദ്രകുമാറെന്ന മജിസ്‌ട്രേറ്റ് – സിദ്ദിഖിൻ്റെ പുതിയ മുഖം

വീരേന്ദ്രകുമാറെന്ന മജിസ്‌ട്രേറ്റ് – സിദ്ദിഖിൻ്റെ പുതിയ മുഖം അയ്മനം സാജൻ സിദ്ദിഖിൻ്റെ ഗംഭീര വേഷവുമായി മഹാവീര്യർ…

പ്രായം ഭേദമാക്കാതെ അവിഹിതത്തിൽ പൂത്തുലുഞ്ഞ രണ്ട് അയൽക്കാരുടെ പ്രണയം

Raghu Balan From the director of “In the Realm of the Senses(1976)…

കേരളത്തിൽ ബാലചന്ദ്ര മേനോന് സമാനമായ താരപരിവേഷമായിരുന്നു ബോളിവുഡിൽ അമോൽ പലേക്കറിന്റേത്

Bineesh K Achuthan ഇന്ന് പ്രശസ്ത നടൻ അമോൽ പലേക്കറിന്റെ ജന്മദിനം. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയാണ്…

‘ബാർബി’യുടെ ഔദ്യോഗിക ടീസര്‍ ട്രെയിലർ വാർണർ ബ്രദേഴ്‌സ് പുറത്തിറക്കി

‘ബാർബി’യുടെ ഔദ്യോഗിക ടീസര്‍ ട്രെയിലർ വാർണർ ബ്രദേഴ്‌സ് പുറത്തിറക്കി. മാർഗോട്ട് റോബി പ്രധാന വേഷത്തില്‍ എത്തുന്ന…