Connect with us

ക്യാപ്റ്റന്റെ വില്ലൻ വേഷങ്ങളുണ്ടാക്കുന്ന ഭീതി മറ്റു പലർക്കും മുഴുവൻ കരിയറിലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല

ഓരോ മനുഷ്യർക്കും, പ്രത്യേകിച്ച് ആക്ടേഴ്സിന് ഒരു ഇമോഷണൽ ഗ്രാഫ് ഉള്ളതായി തോന്നിയിട്ടുണ്ട്. അവർ ചെയ്ത കഥാപാത്രങ്ങളുടെ ഒരു ആവറേജ് ഇമോഷണൽ ഔട്ട്പുട്ട്

 18 total views

Published

on

Salim Raj S :
ക്യാപ്റ്റൻ രാജു – A Memoir !

ഓരോ മനുഷ്യർക്കും, പ്രത്യേകിച്ച് ആക്ടേഴ്സിന് ഒരു ഇമോഷണൽ ഗ്രാഫ് ഉള്ളതായി തോന്നിയിട്ടുണ്ട്. അവർ ചെയ്ത കഥാപാത്രങ്ങളുടെ ഒരു ആവറേജ് ഇമോഷണൽ ഔട്ട്പുട്ട് എന്ന് വേണമെങ്കിൽ അതിനെ വിളിക്കാമെന്ന് തോന്നുന്നു. ഉദാഹരണത്തിന്, മുരളിയുടെ വൈകാരിക സ്ഥാനം മമ്മൂട്ടിയിൽ നിന്ന് തിലകനിലേക്കുള്ള ദൂരത്തിലെവിടെയോ ആണ്. കരുണയും കാർക്കശ്യവും ഒരു അജ്ഞാത ചേരുവയിൽ മുരളിയിൽ ചേരുന്നുണ്ട്.

ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷങ്ങളുടെ ഈ വൈകാരിക നീക്കിയിരുപ്പു ശ്രദ്ധിച്ചാൽ ഒരു ‘ Cold Bloodedness ‘ അദ്ദേഹത്തിന്റെ പ്രസിദ്ധമായ എല്ലാ വില്ലൻ വേഷങ്ങളിലും ഉടനീളം കണ്ടെത്താമെന്നു തോന്നുന്നു. മൈ ഡിയർ റോംഗ് നമ്പർ, അതിരാത്രം, ആവനാഴി അല്ലെങ്കിൽ അപ്പു, അങ്ങനെ അദ്ദേഹത്തിന്റേതായി ഒറ്റയടിക്ക് ഓർമ്മ വരുന്ന, അതായത് ഏറ്റവും കൂടുതൽ ഓർമ്മ ക്ഷമതയുള്ള ക്യാപറ്റൻ രാജുവിന്റെ മിക്ക പ്രതിനായക വേഷങ്ങളിലും ചില ചേരുവകൾ ആവർത്തിക്കുന്നത് കാണാം.

ദയയുടെ തരിമ്പുമില്ലാത്ത, കുലീന വസ്ത്രധാരിയായ, ഒച്ചയിട്ടോ അലറിയോ സംസാരിക്കാത്ത, മിത ഭാഷിയായ, മൃഗീയത മനുഷ്യരൂപം പൂണ്ട വേഷങ്ങളാണ് അവയെല്ലാം. അങ്ങനെ മലയാളത്തിൽ കണ്ടു പരിചയിച്ച ചില പ്രതിനായക വേഷങ്ങളിൽ നിന്നും പല രീതികളിൽ മാറി നടന്നവരാണ് ക്യാപ്റ്റന്റെ വില്ലൻ വേഷങ്ങൾ. ഇതിന്റെ പാരമ്യമാണ് ആഗസ്ത് 1 ..? ഇതിലെ പേരില്ലാ കൊലയാളി. വാടകക്ക് എടുക്കപ്പെട്ട ഒരു കില്ലിംഗ് മെഷീൻ മാത്രമാണ് അതിലെ ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രം. മുഖ്യമന്ത്രിയെ കൊല്ലേണ്ടത്, തുടക്കത്തിൽ അയാളുടെ ഒരു ജോലി ആവശ്യം മാത്രമാണ്. പക്ഷെ ഒരു ഘട്ടം കഴിയുമ്പോൾ തന്റെ കഴിവിന് നേരെയുള്ളൊരു ചോദ്യ ചിഹ്നമായി ഈ ഉദ്യമം മാറുന്ന സമയത്തു, പിന്നീട് മുഖ്യമന്ത്രിയെ കൊല്ലേണ്ടത് മറ്റാരേക്കാളും അയാളുടെ ആവശ്യമായി മാറുന്നുണ്ട്. ഒരുപക്ഷെ അതുകൊണ്ടു തന്നെയാവണം അതിലയാൾ പരാജയപ്പെട്ടതും. കാരണം ഇതിനു മുന്നത്തെ കൊലകൾ ഒന്നിലും അയാൾക്ക് ഇങ്ങനെ വൈകാരികമായി ഇൻവോൾവ്ഡ് ആകേണ്ടി വന്നിട്ടില്ല. അത് ജഡ്‌ജിമെന്റിനെ ബാധിക്കുന്നു. തീരുമാനം പിഴയ്ക്കുന്നു.

ഇതേ ഇമോഷണൽ സ്കെയിലിനെ എടുത്തു മറിച്ചിട്ടാൽ നാടോടിക്കാറ്റിലെ പവനായിയെ കിട്ടും. ഒരുപക്ഷെ ഒരേ വേഷങ്ങൾ രണ്ടു മൂടുകളിൽ രണ്ടു വ്യത്യസ്ത രീതികളിൽ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ നടനും കൂടിയാകണം ക്യാപ്ടൻ രാജു. പക്ഷെ രസകരമായ കാര്യം നാടോടിക്കാറ്റാണ് ആദ്യം റിലീസായത് എന്നതാണ്. പക്ഷെ നമ്മളിതൊക്കെ കാണുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞായതുകൊണ്ടു നമുക്ക് നമ്മുടേതായ തിയറികൾ ഫോം ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പിന്നീട് CID മൂസയിലും നമ്മളീ മറിച്ചിടൽ കണ്ടു. അതങ്ങനെയാണ്. നന്നായി എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ടൊരു മോഡലിനെ എടുത്തു മറിച്ചിട്ടാൽ പലപ്പോഴുമതൊരു ഇൻസ്റ്റന്റ് സക്സസ് ആവാനുള്ള സാധ്യത കൂടുതലാണ്.

ശാരീരികത, അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടും ഒരുപക്ഷെ ഏറ്റവും കുറവ് ആവശ്യം വന്നിട്ടുള്ള ആയുധവുമാണ്. അങ്ങനെയൊരു അടി തട യുടെ ആവശ്യമില്ലാതെ തന്നെ ക്യാപ്റ്റന്റെ വില്ലൻ വേഷങ്ങളുണ്ടാക്കുന്ന ഭീതി മറ്റു പലർക്കും മുഴുവൻ കാരിയറിലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. കല്ലുറഞ്ഞു പോകുന്ന ചോരത്തണുപ്പൻ നിസ്സംഗതയോടെ കൊല്ലാനും തിന്നാനും സാധിക്കുന്ന അതിമാനുഷരായിരുന്നു ക്യാപ്റ്റന്റെ ഓർമ്മിക്കപ്പെടുന്ന ഒട്ടുമിക്ക പ്രതിനായകന്മാരും. വന്യതയിൽ മൂർച്ച കൂട്ടിയ നോട്ടവും, ഭീഷണി ഉയർത്തുന്ന പൊക്കവും, എല്ലാ തരത്തിലും കമാൻഡിങ് ആയിട്ടുള്ള ശാരീരിക ഭാഷയും ഈ വേഷങ്ങളെ വ്യഖ്യാനിക്കാൻ അദ്ദേഹത്തെ വേണ്ടുവോളം സഹായിച്ചിരിക്കണം. ഭീതിയുടെ സ്കെയിലിൽ ക്യാപ്റ്റനോളം തലപ്പൊക്കമുള്ള പ്രതിനായകന്മാർ ഇനി വരണം.

ഒരു നടനെ അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റേതായുള്ള ഒരേ മട്ടിലുള്ള വേഷങ്ങൾ മാത്രം ഓർമ്മിച്ചെടുക്കുന്നതിൽ നീതികേടുണ്ടെന്നറിയാം. പക്ഷെ ഒരു തരത്തിലുള്ള റെഫെറെൻസുകളും നോക്കാതെ നേരെ വന്നെഴുതുന്നതാണ്. ഓർമ്മിക്കണം എന്ന് തോന്നിയതുകൊണ്ട്. ആദരാഞ്ജലികൾ ക്യാപ്റ്റൻ രാജു.

 19 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement