ഭരണഘടനയും കൈയ്യിലേന്തി ആയിരങ്ങളെ സാക്ഷിനിർത്തി, വെറുപ്പിന്റെരാഷ്ട്രീയത്തെ ചോദ്യം ചെയ്തതിന് ജയിലിൽ ക്രൂര മർദ്ദനങ്ങൾക്കിരയായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം

402

ഭരണഘടനയും കൈയ്യിലേന്തി ആയിരങ്ങളെ സാക്ഷിനിർത്തി, വെറുപ്പിന്റെരാഷ്ട്രീയത്തെ ചോദ്യം ചെയ്തതിന് ജയിലിൽ ക്രൂര മർദ്ദനങ്ങൾക്കിരയായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. CAA+NRC പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പലരും അറസ്റ്റിലായെങ്കിലും അതിൽ മൂർഛയുള്ളതിനെ; അതെ, തങ്ങൾക്ക് ഭീഷണിയായി വരുന്നവരെ മുഴുവൻ അധികാരത്തിന്റെ മറവിൽ അവർ ഇരുട്ടിലടക്കുകയാണ്.
പ്രിയ വിദ്യാർത്ഥി സമൂഹമേ…. അവരുടെ ജയിലറകൾക്ക് ഉൾകൊള്ളാൻ കഴിയാത്തത്രയും ആസാദുമാർ ഇനിയും ഉയർന്നു വരേണ്ടതുണ്ട്. നിങ്ങളുടെ ടൈംടേബിളിൽ ഒരിടം ഇനി വ്യക്തമായ രാഷ്ട്രീയ വീക്ഷണത്തിനാവട്ടെ. ഇന്ത്യൻ തെരുവുകളിൽ പുതുചരിത്രം നിർമ്മിച്ചു കൊണ്ടിരിക്കുന്നത് നിങ്ങളാണ്. തീർച്ചയായും നിങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന സമരങ്ങളെ ഒരുമിച്ചു കൂട്ടുവാനും മുന്നിൽ നിന്നും പിന്നിൽ നിന്നും നയിക്കുവാനും പുതിയ യുവത്വത്തിന് കഴിയട്ടെ.