കേരളത്തിൽ ഇസ്ലാമോഫോബിയയുണ്ടെന്ന് പാർവ്വതി തിരുവോത്ത് പറഞ്ഞത് സത്യമാണ്

187
Salish Ittoop Johny
കുരിശുയുദ്ധം നടന്നിരുന്ന കാലത്ത് ക്രിസ്ത്യാനികൾ കടന്നുപോയിരുന്ന ഇടങ്ങളിലെല്ലാം ഭീതി വിതച്ചിരുന്നു. കണ്ണിൽ ചോരയില്ലാതെയാണ് കത്തോലിക്കൻ സഭ നേരിട്ട് നയിച്ച ആ യുദ്ധകോപ്രായത്തിലെ യോദ്ധാക്കൾ മനുഷ്യരോട് പെരുമാറിയിരുന്നത്. അതിനായി കുരിശടയാളപ്പെടുത്തിയ പടച്ചട്ട, കുന്തം, വാള് എല്ലാം അവർ ഉപയോഗിച്ചു. പതുക്കെ പതുക്കെ കുരിശിനോട് ജനങ്ങൾക്ക് ഭീതി വരാൻ തുടങ്ങി. കാരണം കുരിശിനെ മുൻനിർത്തി കുരിശിനാലാണ് അവർ ആക്രമിക്കപ്പെട്ടത്. കാലങ്ങളെടുത്തു അതൊക്കെ മാറി വരാൻ.
ഇതൊരു സ്വാഭാവികതയാണ് ഒരു ക്രൈമിൽ നിങ്ങളെന്തെങ്കിലും കൂടുതലായി സിബോളൈസ് ചെയ്യുമ്പോൾ ആ സിമ്പൽ മനുഷ്യരിൽ ഭീതിയുണ്ടാക്കും. ഇസ്ലാമോഫോബിയ അങ്ങിനെയൊരു സംഭവമാണ്. ഒരു വിഭാഗം മതത്തെയും മതഗ്രന്ഥത്തിലെ വാക്യങ്ങളും കൊല്ലാനും വിധിക്കാനുമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അത് നേരിട്ട മനുഷ്യരിൽ മാത്രമല്ല, അതിന്റെ വീഡിയോസും ചിത്രങ്ങളും വാർത്തകളും കണ്ടവരിലും കേട്ടവരിലും വായിച്ചവരിലുമെല്ലാം ആ മതത്തോടുള്ള ഭീതി കേറിപിടിച്ചു. ശരിയാണ് ഒരു വിഭാഗം നിരപരാധികളാണ് പക്ഷെ അതുകൊണ്ട് സത്യം സത്യമല്ലാതാകുന്നില്ലല്ലോ.
കേരളത്തിൽ ഇസ്ലാമോഫോബിയയുണ്ടെന്ന് പാർവ്വതി തിരുവോത്ത് പറഞ്ഞത് വായിച്ചു. സത്യാണ്, അവരെന്ത് പറഞ്ഞാലും വാർത്തയാകുമെന്നുള്ളതുകൊണ്ട് ആ വാക്കുകൾ ചർച്ചയാകും. കേരളത്തിലെ കാര്യം പറയുമ്പോൾ ലോകത്തിലെവിടെയാണ് നിലവിൽ ഇസ്ലാമോഫോബിയ ഇല്ലാത്തതെന്നുകൂടി പറയണം. മുസ്ലീമുകൾക്കിടയിൽപോലും അതുണ്ട്. അതിനകത്തെ തീവ്രവിഭാഗം അടുത്തത് എന്ത് മാരണവും കൊണ്ടാണാവോ വരുന്നത് എന്ന ഭീതിയോടെ കഴിയുന്ന സാധാരണവിഭാഗം.
മതം തലക്കുപിടിച്ചാൽ അതിനെ മുൻനിർത്തി മനുഷ്യരിൽ ഇടപ്പെടാൻ തുടങ്ങിയാൽ, മനുഷ്യരെ ദ്രോഹിക്കാനും, വിഭജിക്കാനും തുടങ്ങിയാൽ അത് മുസ്ലീമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും ബുദ്ധിസ്റ്റായാലും അത് അനുഭവിക്കുന്നവരുടെയും, കാണുന്നവരുടെയും കേൾക്കുന്നവരുടെയും മനസിൽ ഭീതിവിതയ്ക്കുകയാണ്.
ഫോബിയ എന്നാൽ ഒരു മാനസികരോഗാവസ്ഥയാണ്. ഒരു വൈറസ് പോലെ പടർന്നുപിടിച്ചതാണ്. ഭയം വിതയ്ക്കുന്നത് സെമിറ്റിക് മതങ്ങളുടെ രീതിയാണ്. ദൈവഭയം(ഗോഡ്ഫോബിയ) അതിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നാണ്. മറ്റൊന്ന് ഭയം കാപട്യമായി മനുഷ്യനിൽ നിലനിൽക്കില്ല. അതുകൊണ്ട് അതൊരു സത്യമാണ്. അതുണ്ടെങ്കിൽ അതുണ്ട്. അതില്ലാതാകണമെങ്കിൽ ആ സമൂഹം മതത്തിന്റെ കെട്ടുപൊട്ടിച്ച് പുറത്തിറങ്ങി സമൂഹത്തിലിടപ്പെടണം. വീണ്ടും വീണ്ടും ഭീതിവിതയ്ക്കാൻ ശ്രമിക്കുന്നവരെ മാനുഷികമൂല്യങ്ങൾ ഉയർത്തിപിടിച്ച് പ്രതിരോധിക്കണം. ഉണ്ട് ഉണ്ട് എന്ന് പറഞ്ഞോണ്ടിരിക്കാതെ ഉള്ളതിന് പരിഹാരം കാണണം. അതാണ് ഉത്തരവാദിത്വം. അതിനുവേണ്ടി കൂടിയാകണം ഈ പ്രതിഷേധം