വീണ്ടും വധഭീഷണി ലഭിച്ചതിനെ തുടർന്ന് നടൻ സൽമാൻ ഖാന്റെ സുരക്ഷാ ക്രമീകരണങ്ങൾ മുംബൈ പോലീസ് ശക്തമാക്കി. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം വീണ്ടും സൽമാനെതിരെ ഭീഷണി മുഴക്കി. വൈ പ്ലസ് സുരക്ഷ സൽമാന് നേരത്തെ തന്നെ മുംബൈ പോലീസ് നൽകിയിരുന്നു.

ഞായറാഴ്ച ലോറൻസ് ബിഷ്‌ണോയി എന്ന പേരിലുള്ള അക്കൗണ്ട് പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രെവാളിനെ ഫേസ്ബുക്കിൽ ഭീഷണിപ്പെടുത്തി, ”നിങ്ങള്‍ സല്‍മാന്‍ ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ‘സഹോദരന്’ നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സല്‍മാന്‍ ഖാന് വേണ്ടിയുമാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന് വ്യാമോഹിക്കരുത്. നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സിദ്ധു മൂസേവാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ എങ്ങിനെയുള്ളയാളാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ റഡാറില്‍ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവന്‍ പടവും ഉടന്‍ പുറത്തിറങ്ങും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് ഓടിപ്പോവുക. എന്നാല്‍ ഓര്‍ക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരും’ – എന്നായിരുന്നു ആ കുറിപ്പ്.

Gangster Lawrence Bishnoi
Gangster Lawrence Bishnoi

കാനഡയിലെ വാൻകൂവറിലെ വീടിന് പുറത്ത് ഒരാൾ തന്നെ വെടിവെച്ചതായി ഗ്രെവാൾ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌നോയ് നേരത്തെ ഏറ്റെടുത്തിരുന്നു. തനിക്ക് സൽമാനുമായി സൗഹൃദമില്ലെന്നും രണ്ട് തവണ മാത്രമേ താരത്തെ കണ്ടിട്ടുള്ളൂവെന്നും ഷൂട്ടിംഗ് സംഭവത്തിന് ശേഷം ഗ്രെവാൾ പറഞ്ഞിരുന്നു.

സൽമാനെതിരെ പുതിയ ഭീഷണികൾ വന്നതിനെ തുടർന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നൽകുകയും സുരക്ഷ അവലോകനം ചെയ്യുകയും ചെയ്തു. “പോസ്‌റ്റ് എവിടെ നിന്നാണ് ജനറേറ്റ് ചെയ്‌തതെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബിഷ്‌ണോയിയുടേതാണോയെന്നും ബിഷ്‌ണോയി ജയിലിലായതിനാൽ ആരാണ് അവ കൈകാര്യം ചെയ്യുന്നതെന്നും പരിശോധിക്കാൻ ഫേസ്ബുക്കിലേക്ക് ഒരു മെയിൽ അയച്ചിട്ടുണ്ട്. ഞങ്ങൾ ഐപി കണ്ടെത്താൻ ശ്രമിക്കുകയാണ്,” ഒരു മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.2023 ഏപ്രിലിൽ, വധഭീഷണി ഇമെയിൽ ലഭിച്ചതിനെ തുടർന്ന് സൽമാൻ ഖാന്റെ വീടിനു ചുറ്റും മുംബൈ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു.

You May Also Like

പ്രേക്ഷകർക്ക് ഇത് പുത്തൻ ദൃശ്യാനുഭവം..! മഹാവീര്യർ ട്രെയ്‌ലർ പുറത്തിറക്കി മമ്മൂക്കയും ലാലേട്ടനും..!

പ്രേക്ഷകർക്ക് ഇത് പുത്തൻ ദൃശ്യാനുഭവം..! മഹാവീര്യർ ട്രെയ്‌ലർ പുറത്തിറക്കി മമ്മൂക്കയും ലാലേട്ടനും..! അയ്മനം സാജൻ ഇന്ന്…

തിലകൻ മാളയോട് ചോദിച്ചത് വിസ്മയയുടെ അച്ഛന് ആ നരാധമനോട് ചോദിക്കാമായിരുന്നു

മുണ്ടക്കയം അജിത് സന്ദേശം.1991 സന്ദേശം സിനിമയുടെ ക്ളൈമാക്സിൽ തിലകന്റെ കഥാപാത്രം മാളയുടെ കഥാപാത്രത്തോട് ചോദിക്കുന്ന ഡയലോഗ്…

ലളിതമായും, അതെ സമയം പാളികളുള്ളതുമായ ഒരു കഥപറച്ചിലുമായി ഈ വഴിയിലൂടെ നടക്കാൻ തുടങ്ങുന്ന ചെറുപ്പക്കാർക്ക് നല്ലൊരു ചൂണ്ടുപലക തന്നെയാണ് ഈ സീരീസ്

Vani Jayate ഡിസ്‌നി ഹോട്ട്സ്റ്റാറിൽ ആദ്യത്തെ മലയാളത്തിലെ വെബ് സീരീസ്. ഇന്നലെ കൃത്യം 12:00 മണിക്ക്…

സ്വിമ്മിംഗ് പൂളിൽ നീന്തി കളിച്ച് അമൃതസുരേഷ്. വൈറലായി വീഡിയോ.

ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് അമൃതസുരേഷ്. മികച്ച ഗായികയായ താരം ഒട്ടനവധി നിരവധി ആരാധകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് സൃഷ്ടിച്ചിട്ടുള്ളത്.