വധഭീഷണിയുടെ സാഹചര്യത്തിൽ സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചു
സൽമാൻ ഖാനെതിരെ വധഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താരത്തിന് മുംബൈ പൊലീസ് തോക്ക് ലൈസൻസ് അനുവദിച്ചു. വധഭിഷണിയുടെ സാഹചര്യത്തിൽ താരം ലൈസൻസിന് അപേക്ഷിച്ചിരുന്നു. ലൈസൻസ് അനുവദിക്കാനുള്ള ചുമതലയുള്ള മുംബൈ പൊലീസ് കമ്മീഷണർ വിവേക് ഫാൻസാൽക്കറിനെ സൽമാൻ കഴിഞ്ഞമാസം സന്ദർശിച്ചിരുന്നു. ജൂണിൽ സൽമാനും പിതാവ് പിതാവ് സലീം ഖാനും വധഭീഷണി ലഭിച്ചിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലെ വെടിയേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇരുവർക്കും വധഭീഷണി ലഭിച്ചത്. ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ ഭീഷണിയാണ് ഇരുവർക്കും ലഭിച്ചത്. പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലെയെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രവർത്തിച്ചതും ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയി ആയിരുന്നു. ബിഷ്ണോയി സമുദായത്തിന്റെ ആരാധനാമൃഗമായ കൃഷ്ണമാനിനെ 1998ൽ സൽമാൻ ഖാൻ കാട്ടിൽ കയറി വെടിവച്ചു കൊന്നതാണ് താരം ബിഷ്ണോയിയുടെ നോട്ടപ്പുള്ളിയായത് .