സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാത്തലവൻ, നാലുലക്ഷം രൂപയുടെ തോക്കു മേടിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
314 VIEWS

സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാത്തലവൻ. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്തപ്പോൾ ആണ് ഈ വിവരങ്ങൾ അറിയുന്നത്. സൽമാനെ കൊല്ലാൻ നാലുലക്ഷം രൂപയുടെ തോക്ക് മേടിച്ചതായും ലോറൻസ് പോലീസിനോട് പറഞ്ഞു. സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേടുമായി ബന്ധപ്പെട്ടാണ് കൊലപാതക ശ്രമമെന്ന് അറിയുന്നു.

സൽമാൻ ഖാനെ കൊല്ലാൻ മറ്റൊരു ഗുണ്ടയായ സമ്പത്ത് നെഹ്‌റയെ ലോറൻസ് മുംബൈയിലേക്ക്‌ അയച്ചിരുന്നു. എന്നാൽ ദൂരെ നിന്ന് വെടിവയ്ക്കാനുള്ള തോക്ക് ഇല്ലാത്തതിനാൽ സമ്പത്ത് നെഹ്‌റയ്ക്ക് തന്റെ ഉദ്യമം നടത്താൻ സാധിച്ചില്ല. അതിനു വേണ്ടിയാണ് നാലുലക്ഷം രൂപയുടെ തോക്ക് വാങ്ങിയത്. എന്നാൽ 2018ൽ പൊലീസ് ഈ തോക്ക് പിടിച്ചെടുത്തിരുന്നു. അതോടെ ആ ശ്രമം തന്നെ പരാജയപ്പെടുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെ 1998ൽ രാജസ്ഥാനിലെ കങ്കണിയിൽ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ സൽമാനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിൽ ജോധ്‌പൂർ കോടതി 2018 ൽ സൽമാന് അഞ്ച് വർഷത്ത ജയിൽശിക്ഷ വിധിക്കുകയും പിന്നീട് കേസിൽ സൽമാന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെ കേസ് വാദിക്കുന്ന സൽമാന്റെ വക്കീൽ ഹസ്‌തിമൽ സരസ്‌വത് തനിക്ക് ഗുണ്ടാത്തലവൻ ലോറൻസിന്റെ ഭീഷണിയുണ്ടെന്ന് ജൂലൈ ആറിന് വെളിപ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.