ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി നിരവധി സിനിമകളിൽ വേഷമിട്ട സാഗർ പാണ്ഡെ അന്തരിച്ചു.ഇന്നലെ 2022 സെപ്റ്റംബർ 30 ആം തിയതി വെള്ളിയാഴ്ച ഉച്ചയോടെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ അടുത്തുള്ള ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സൽമാൻ ഖാനൊപ്പം അമ്പതോളം ചിത്രങ്ങളിൽ പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ കുച്ച് കുച്ച് ഹോതാ ഹൈ, ബജ്രംഗി ഭായ്ജാൻ, ട്യൂബ് ലൈറ്റ്, ദബാംഗ്, ദബാംഗ് 2, ദബാംഗ് 3 തുടങ്ങിയവയാണ്. 52 വയസ്സുള്ള ഇദ്ദേഹം ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയാണ്.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി