‘പഠാന്‍’ എന്ന ചിത്രത്തിലൂടെ നാല് വര്‍ഷത്തെ ഇടവേള കഴിഞ്ഞു ഷാരൂഖ് ഖാന്‍ തിരിച്ചു വന്നപ്പോള്‍ ബോക്‌സോഫീസില്‍ ഗംഭീര വിജയമാണ് നേടിയത്. ആഗോള ബോക്‌സോഫീസില്‍ നിന്നും 1000 കോടി കളക്ഷന്‍ ആണ് പഠാന്‍ നേടിയത്. എന്നാൽ 225 കോടി ബജറ്റില്‍ ഒരുക്കിയ സൽമാൻ ചിത്രം ‘കിസി കി ഭായ് കിസി കി ജാന്‍’ വൻ നഷ്ടമാണ് ഉണ്ടാക്കിയത് എന്നാണു റിപ്പോർട്ടുകൾ. ആഗോളവ്യാപകമായി 182.44 കോടി മാത്രമേ ചിത്രത്തിന് കളക്ഷൻ നേടാൻ സാധിച്ചുള്ളൂ. ഓവര്‍സീസ് റിലീസ് കളക്ഷന്‍ അടക്കമാണ് ചിത്രം ഈ തുക നേടിയത്, ഇന്ത്യയിൽ നിന്നും വെറും നൂറുകോടിയാണ് ചിത്രം കളക്റ്റ് ചെയ്തത് . 5,700 തിയേറ്ററുകളിലാണ് ആഗോളതലത്തില്‍ ചിത്രം റിലീസ് ചെയ്തത്.

തകര്‍ന്നു കിടന്ന ബോളിവുഡിന് പഠാന്‍ നൽകിയ വിജയം പിന്നീട് നേടാന്‍ കഴിഞ്ഞിട്ടില്ല എന്നാണു സമീപകാല പരാജയങ്ങളിലൂടെ വ്യക്തമാകുന്നത്. 20 കോടി ബജറ്റിലൊരുക്കിയ ‘ദ കേരള സ്‌റ്റോറി’യും, 100 കോടി ബജറ്റിലൊരുക്കിയ ‘തൂ ജൂത്തി മെ മക്കാര്‍’ എന്ന ചിത്രവുമാണ് ഈ വര്‍ഷം ലാഭം നേടിയ രണ്ട് ബോളിവുഡ് സിനിമകള്‍. പൂജ ഹെഗ്‌ഡെ നായികയായ ‘കിസി കി ഭായ് കിസി കി ജാ’ നിൽ തെലുങ്ക് താരം വെങ്കിടേഷും കാമിയോ റോളില്‍ രാം ചരണും എത്തിയിരുന്നു എങ്കിലും ബോക്സോഫിസിൽ പരാജയപ്പെടാനായിരുന്നു വിധി. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ കമൽഹാസന് വൻനഷ്ടമാണ് ചിത്രം ഉണ്ടാക്കിയത്. കൈദിയുടെ ഹിന്ദി റീമേക്, 100 കോടി ബജറ്റിലെത്തിയ അജയ് ദേവ്ഗണ്‍ നായകനായ ‘ഭോല’ 11 കോടി രൂപ മാത്രമാണ് ലാഭമുണ്ടാക്കിയത്.

 

 

Leave a Reply
You May Also Like

“എന്നെ അഭിനയം പഠിപ്പിച്ചത് മലയാള സിനിമ, എന്റെ വീട് കേരളം “

തന്നെ അഭിനയം പഠിപ്പിച്ചത് കേരളം എന്ന് ഉലകനായകൻ കമൽഹാസൻ. മലയാള സിനിമയ്ക്ക് തന്റെ അഭിനയത്തെ പരുവപ്പെടുത്തുന്നതിൽ…

പാളയം പി സി “ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

“പാളയം പി സി “ഫസ്റ്റ് ലുക്ക് പോസ്റ്റർ.റിലീസായി അയ്മനം സാജൻ ജാഫർ ഇടുക്കി,കോട്ടയം രമേശ് എന്നിവരെ…

സുരഭിയുടെ ചാത്താ… ന്നുള്ള ആ അലർച്ച ചെവിയിൽ നിന്ന് അങ്ങിനെയൊന്നും പോകില്ല

Pretentious അല്ലെങ്കിൽ ഒന്നാണെന്ന് പറഞ്ഞ് മറ്റൊന്ന് കാണിക്കാത്ത ഇത്തരം സിനിമകൾ ഇടക്കൊക്കെ കാണാൻ കഴിയുന്നത് മലയാള…

ഒപ്പം പ്രവർത്തിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നടന്മാരിൽ ഒരാളാണ് വിനായകനെന്ന് സംവിധായകൻ ഗൗതം വാസുദേവ് ​​മേനോൻ

ഒപ്പം പ്രവർത്തിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നടന്മാരിൽ ഒരാളാണ് വിനായകനെന്ന് സംവിധായകൻ ഗൗതം വാസുദേവ് ​​മേനോൻ. പല…