സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
338 VIEWS

സോളമൻ കേസന്വേഷിച്ചാൽ ജോർജ്ജ്കുട്ടി കുടുങ്ങുമോ ?

Salman Naushad

സോളമന്റെ തേനീച്ചകൾ കണ്ടിറങ്ങിയത് മുതൽ അതിലെ ജോജുവിന്റെ പോലീസുകാരൻ ക്യാരക്റ്റർ എന്റെ കൂടെ കൂടിയതാണ്. ഒരുപാട് നാളിന് ശേഷം വ്യത്യസ്തമായ, ഇഷ്ടപെടുന്ന രീതിക്കുള്ള ഒരു പോലീസ് വേഷം ഇന്നലെ കണ്ടു. ജോസഫിൽ കണ്ടതൊന്നുമല്ല അയാൾ. സിനിമ കഴിഞ്ഞത് തൊട്ട് എന്റെ മനസ്സിൽ വന്നുകൊണ്ടിരിക്കുന്ന ഒരു കാര്യം – ശെരിക്കും ഈ സോളമൻ ആയിരുന്നു നമ്മുടെ ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ കേസ് അന്വേഷിച്ചിരുന്നതെങ്കിൽ ജോർജ് കുട്ടി ഉറപ്പായിട്ടും കുടുങ്ങുമായിരുന്നില്ലേ ? കാരണങ്ങൾ പറയാം.

വരുണിന്റെ തിരോധാനം അന്വേഷിച്ച ഗീതാപ്രഭാകർ ഐ.പി.എസ്സിന്റെയും കലിപ്പൻ പോലീസുകാരൻ സഹദേവന്റേയും “പോലീസ് മുറ” രീതികളാവില്ല സി.ഐ സോളമൻ സ്വീകരിക്കുകയെന്ന് ഉറപ്പ്. പുള്ളിക്ക് എന്തേലും കാര്യത്തിൽ സംശയം തോന്നിയാൽ ചിലപ്പോൾ അയാളുടെ ഒരു നോട്ടം കൊണ്ട്, അല്ലെങ്കിൽ കല്ല് വെച്ചത് പോലെ ഒരു ചോദ്യം കൊണ്ട് അയാൾ ആ സംശയം സാധൂകരിക്കും. ജോർജ് കുട്ടി പോലും തുടക്കത്തിൽ തന്നെ ഒന്ന് പതറിപ്പോകും എന്നുറപ്പ്. ഇമോഷൻസിനെ ഉളളിലൊതുക്കിയുളള സൈക്കോളജിക്കൽ ഇടപെടലാണ് സോളമൻ സാറിന്റെ മെയിൻ. അയാൾ ഒരിക്കലും ജോർജ്ജുകുട്ടിയെ സ്റ്റേഷനിൽ വിളിച്ച് പൊതിരെ തല്ലില്ല. ആ പെൺമക്കളെയും ജോർജ് കുട്ടിയുടെ ഭാര്യയേയും ഹറാസ് ചെയ്യില്ല.

സോളമനാണ് ഈ കേസ് അന്വേഷിക്കുന്നതെങ്കിൽ ആദ്യം പോവുക ജോർജ്ജുകുട്ടിയുടെ വീട്ടിലേക്കാകും. ഒരു ക്യാഷ്വൽ വിസിറ്റ്. തീർത്തും അപ്രതീക്ഷിതമായി, ഒരു ഉച്ചമയങ്ങിയനേരത്ത് വീടിന്റെ തൊടിയിൽ തുണിവിരിച്ച് നിൽക്കുന്ന ആനിയമ്മയെ കണ്ട് കുശലം പറഞ്ഞ് മീഡിയം മധുരത്തിൽ ഒരു ചായ ചോദിക്കും. ആ സമയത്ത് തന്നെ ആ വീട്ടിലുള്ള എല്ലാ വസ്തുക്കളുടെയും ഡീറ്റയിൽഡ് സ്കാ‌നിംഗ് അയാളുടെ കണ്ണുകൾ നടത്തിയിട്ടുണ്ടാവും. സത്യത്തിൽ സോളമൻ തേടുന്നത് തെളിവുകളല്ല കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത മനുഷ്യരുടെ ചഞ്ചലപ്പെടാവുന്ന മനസ്സുതന്നാണ്. മലയാളത്തിൽ ഈ തരത്തിലൊരു ഇമോഷണൽ ഗെയിമിങ് കുറ്റാന്വേഷണം ഒരുപക്ഷെ സോളമന് മാത്രം സ്വന്തമായിരിക്കാം.

ഈ അന്വേഷണ ഉദ്യോഗസ്ഥന് അമാനുഷിക കഴിവുകളൊന്നുമില്ല. അയാൾക്കൊരു ഷെർലെക് ഹോംസ് പരിവേഷവും ഇല്ല. തികച്ചും സാധാരണക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അയാളോടിക്കുന്ന വണ്ടിപോലും ഒരു പഴയ പച്ച വാഗണർ കാറാണ്. ആ സിഗരറ്റ് കുറ്റിയുടെ ശേഖരവും തീർത്തും സാധരണമായ വരയൻ ഷർടും ചെരുപ്പും.. എന്തൊക്കെയോ പ്രത്യേകതയുണ്ടയാൾക്ക്.. അയാൾക്ക് ഒരു പാസ്റ്റ് ഉള്ള പോലെ ഒരു തോന്നൽ.. സോറി നമ്മൾ വിഷയത്തിൽ നിന്നും തെന്നിമാറി. ക്രൈം ആൻറ് പണിഷ്മെന്റിനേയും അതിന്റെ ന്യായാന്യായങ്ങളേയും കുറിച്ച് സോളമന് ചില വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്.

ആരു ചെയ്തു എന്നതിനെക്കാൾ മനുഷ്യർ എന്തുകൊണ്ട് കുറ്റം ചെയ്യുന്നുവെന്ന് കണ്ടുപിടിക്കാനാണ് സോളമന് ഇഷ്ടം. ജോർജ്ജ്കുട്ടി എന്തുകൊണ്ടാകാം ആ തെറ്റ് ചെയ്തിട്ടുണ്ടായതെന്ന് സോളമന് വേഗം മനസ്സിലാകും. ഒരുപക്ഷെ ബുദ്ധിമാനായ ജോർജ്ജ് കുട്ടിക്കും സോളമനെ വേഗം മനസ്സിലാകും. അത് കൊണ്ടുതന്നെ ആനിയമ്മയോടോ മക്കളോടോ വെളിപ്പെടുത്താത്ത സത്യം ജോർജ്ജുകുട്ടിക്ക് സധൈര്യം സോളമന് മുമ്പാകെ ഏറ്റ് പറയാനും സാധിക്കും. കാരണം സോളമൻ സത്യം തെളിയിക്കാൻ മാത്രമല്ല ഒരു കേസ് അന്വേഷിക്കുന്നത്.. നീതിക്ക് വേണ്ടിയാണ്.

എന്റെ നിഗമനം : പ്രസ്തുത കേസ് സോളമൻ അന്വേഷിച്ചാൽ ജോർജ്ജ്കുട്ടി ശിക്ഷിക്കപെടില്ല. താൻ ഇന്നും കുടുങ്ങികിടക്കുന്ന പാപബോധത്തിൽ നിന്ന് ജോർജ്ജുകുട്ടിയെ മോചിപ്പിക്കുകയാകും സോളമൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ