ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് വധ ഭീഷണിയുള്ള നടൻ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പോലീസ് വർധിപ്പിച്ചു . എക്സ് കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നതെങ്കിലും താരത്തിന്റെ സുരക്ഷ കണക്കിലെടുത്തു മുംബൈ പോലീസിന്റെ പ്രൊട്ടക്ഷൻ ബ്രാഞ്ച് Y+ കാറ്റഗറിയിലേക്ക് വർധിപ്പിച്ചിരിക്കുകയാണ്. നേരത്തെ സൽമാൻ ഖാനൊപ്പം ആയുധങ്ങളുമായി പോലീസ് കാവൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സൽമാന്റെ സുരക്ഷ കണക്കിലെടുത്ത് രണ്ട് പോലീസ് ഗാർഡുകൾ 24 മണിക്കൂറും താരത്തെ ആയുധങ്ങളുമായി അനുഗമിക്കുകയും സംരക്ഷിക്കുകയും ചെയ്യും. മഹാരാഷ്ട്ര സംസ്ഥാന ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സായുധ സുരക്ഷാ ഗാർഡുകളെ എപ്പോഴും വിന്യസിക്കും.

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ
അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ