‘സാല്‍മണ്‍’ ത്രി ഡി ജൂണ്‍ 30-ന്

മൈ ഡിയര്‍ കുട്ടിച്ചാത്തനു ശേഷം ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം “സാല്‍മണ്‍” ജൂണ്‍ 30ന് പ്രദർശനത്തിനെത്തുന്നു.ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിജയ് യേശുദാസിനെ നായകനാക്കി ഷലീല്‍ കല്ലൂർ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് “സാല്‍മണ്‍ ത്രിഡി “.

ജോനിറ്റ ഡോഡ, നേഹ സക്‌സേന, ചരിത് ബലാപ്പ, രജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, ഇബ്രാഹിം കുട്ടി, ബഷീര്‍ ബഷി, നവീന്‍ ഇല്ലത്ത്, മീനാക്ഷി ജയ്‌സ്വാള്‍, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്‌ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബേബി ദേവാനന്ദ, ബേബി ഹെന, സംവിധായകന്‍ ഷലീല്‍ കല്ലൂർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സന്‍ ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
രാഹുല്‍ മേനോൻ നിർവഹിക്കുന്നു.സംഗീതം-ശ്രീജിത്ത് എടവന,ത്രിഡി സ്റ്റിറോസ്‌കോപിക് ഡയറക്ടർ-ജീമോന്‍ പുല്ലേലി,സൗണ്ട് ഡിസൈനർ-ഗണേഷ് ഗംഗാധരൻ, ത്രിഡി സ്റ്റീരിയോ ഗ്രാഫർ- ജീമോന്‍ കെ പി,പി ആർ ഒ – എ എസ് ദിനേശ്.

Leave a Reply
You May Also Like

പ്രണയത്തിന്റെ പാർപ്പിടം

മഹമൂദ് മൂടാടി പ്രണയത്തിന്റെ പാർപ്പിടം (“ദി ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി “എന്ന സിനിമയെ കുറിച്ച്…

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ “മൃദുഭാവേ ദൃഢകൃത്യേ” ലിറിക്കൽ വീഡിയോ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ “മൃദുഭാവേ ദൃഢകൃത്യേ” ലിറിക്കൽ വീഡിയോ റിലീസായി, ചിത്രം നാളെ…

ഒരു പ്രൊഡ്യൂസറെ കാണിക്കാനായി തുടങ്ങിയ കുഞ്ഞു ചിത്രം, കോടിക്കണക്കിനു ജനങ്ങൾ കണ്ട പാട്ടു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടു

Maneesh Kurup നമസ്‍കാരം ഞാൻ മനീഷ് കുറുപ്പ്. ഈ ആഴ്ച റിലീസ് ചെയ്ത വെള്ളരിക്കാപ്പട്ടണം എന്ന…

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി പ്രേക്ഷകർക്കായി ‘ഒരു സംഭവം’ കരുതിവച്ചിട്ടുണ്ട് ‘ഹയ’യിൽ 

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി റോബോ ഫൈറ്റ് ‘ഹയ’യിൽ  24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ക്യാംപസ്…