സാലോ, ഓർ ദി 120 ഡേയ്സ് ഓഫ് സോഡമ
Salò, or the 120 Days of Sodom (1975)
ഭാഷ : ഇറ്റാലിയൻ
ജോണർ: War/ Drama
സംവിധാനം : Pier Polo Pasolini
മലയാള സബ്ടൈറ്റിൽ: Available✅

Midhun Mark

“ഫാസിസം” എത്രമാത്രം മനുഷ്യ വിരുദ്ധമായ മർദ്ദന വ്യവസ്ഥയാണെന്ന് വിശദമായി ചിത്രീകരിക്കുന്ന സിനിമയാണ് ഇറ്റാലിയൻ ഫിലിം മാസ്റ്ററായ പിയര്‍ പൗലോ പസോളിനിയുടെ, സാലോ അഥവാ സോദോമിലെ 120 ദിവസങ്ങൾ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലം, മുസോളിനിയുടെ നാസി, ജർമ്മനിയിൽ പാവ സംസ്ഥാനമായ Salò Republic ൽ നടക്കുന്ന മനുഷ്യത്വ രഹിത ഫാസിസ്റ്റ് അതിക്രമങ്ങളാണ് സാലോയിൽ ചിത്രീകരിക്കപ്പെടുന്നത്.

1975 ൽ നിർമ്മിക്കപ്പെട്ട ഈ ഇറ്റാലിയൻ സിനിമ, ഒരു വർഷത്തേക്ക് ഇറ്റലിയിലും, മറ്റ് വിവിധ രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. ഇതിന്റെ ആദ്യ പ്രദർശനത്തിനു ശേഷമാണ് സംവിധായകൻ പസോളിനി ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. വിവിധ തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളും ക്രൂരമായ പീഡന രംഗങ്ങളും, അറപ്പുളവാക്കുന്ന അനേകം രംഗങ്ങളും നിറഞ്ഞതാണ് “സാലോ” എന്ന ഈ സിനിമ.

” ഫാസിസം എങ്ങിനെയാണ് മനുഷ്യരെ കീറി മുറിക്കുകയും ചവിട്ടിത്തേയ്ക്കുകയും അരച്ചു കുടിക്കുകയും ചെയ്യുക എന്നത് കാണികളുടെ കാഴ്ചയിലും ബോധത്തിലും മാത്രമല്ല, ശരീരത്തിന്റെ ഓരോ ഞരമ്പുകളിലും അനുഭവിപ്പിക്കാൻ സാധിച്ച ഒരപൂർവ്വ സിനിമയായി സാലോ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നു ”
മൃഗീയതകളുടെ മൂർത്തരൂപം പ്രാപിച്ച “സാലോയിൽ” പശ്ചാത്തലമായൊഴുകുന്ന ക്ലാസ്സിക്കൽ സംഗീതവും, ഉന്നത സംസ്കാരത്തിന്റെ പ്രതീകങ്ങളാകുന്ന ജന്റിൽമാൻ വേഷങ്ങളും വിരോധാഭാസങ്ങളാവുന്നു. കാല്പനികതയുടെ ഉള്ളിൽ നിന്നു കൊണ്ട് നിങ്ങൾക്ക് കണ്ടു തീർക്കാവുന്ന ഒന്നേയല്ല പസോളിനിയുടെ

“സാലോ” എന്ന ഈ സിനിമ, അരോചകവും അസഹ്യവും വെറുപ്പുളവാക്കുന്നതുമായ രണ്ട് മണിക്കൂറാണത്. സാഡിസത്തിന്റെ ആഴങ്ങളാണത്. “സാലോ” കണ്ടു പൂർത്തിയാക്കുമ്പോഴേക്കും അസാധരണമാംവിധം മാനസിക വൈകൃതങ്ങളുടെ ലോകത്തിലൂടെ നമ്മൾ കടന്നു പോകേണ്ടി വരും. പിന്നീടെപ്പോഴും “സാലോയുടെ” ഓർമ്മകൾ തീൻമേശയിലേയ്ക്ക്, ലൈംഗികതയിലേക്ക് ഒക്കെ ഇറങ്ങി വന്ന്, നമ്മുടെ ചിന്തകളെ നിരന്തരം കൊത്തി വലിച്ചു കൊണ്ടേയിരിക്കും.

ഉന്നത സ്ഥാനീയരായ നാലു പേർ – The Duke, The Bishop, The Magistrate, The President അവരുടെ കാമ വൈകൃതങ്ങളുടെ പൂർത്തിയ്ക്കായി 9 കൗമാരക്കാരായ ആൺ കുട്ടികളെയും, പെൺകുട്ടികളെയും പിടിച്ചു കൊണ്ടു വരുന്നു. കാമം ഉണർത്തുന്ന കഥകൾ പറയാൻ, നാല് മുതിർന്ന സ്ത്രീകളെയും കൂടെ കൂട്ടുന്നു, തുടർന്നുള്ള 120 ദിവസങ്ങൾ അതിപൈശാചികമായ, മാനസിക, ലൈംഗിക അതിക്രമങ്ങള്‍ക്കും, കൊലയ്ക്കും ഇരകളാവുകയാണ് ആ പതിനെട്ട് കൗമാരക്കാർ. നാലു ഘട്ടങ്ങളിലൂടെ (The Ante inferno, The Circle of Manias, The Circle of Shit, The Circle of Blood) വികസിക്കുന്ന, ഡാന്റെയുടെ ഡിവൈൻ കോമഡിയെ അനുസ്മരിപ്പിയ്ക്കുന്ന, “സാലോ” , ക്രൂരതയുടെ മഹാ നരകക്കാഴ്ചക്കൊടുവിൽ ‘ശുഭ ‘ മായി അവസാനിക്കുന്നു.
വളരെ ശക്തമായ ഒരു ചലച്ചിത്രാനുഭമാണ് “സാലോ”
🔞🅰️

“തീർത്തും മുതിർന്നവർക്ക് ആസ്വാദിക്കാവുന്ന രീതിയിലുള്ള രംഗങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തിന്റേത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക”

You May Also Like

അമേരിക്കയിൽ ഷോ അവതരിപ്പിക്കാൻ പോയി അവിടെ മുങ്ങാനിരുന്ന ദീപക് ദേവിന് പിന്നെ സംഭവിച്ചത്

Santhoshkumar K കടപ്പാട് : സഫാരി ടീവി വർഷം 2000 കേരളത്തിൽ നിന്നും ഒരു സിനിമാസംഘം…

അശോക് സെൽവൻ, അപർണ്ണ ബാലമുരളി, റിതു വർമ്മ – ബൈ ലിംഗ്വൽ ചിത്രം ‘നിതം ഒരു വാനം’ ട്രെയിലർ

അശോക് സെൽവൻ, അപർണ്ണ ബാലമുരളി, റിതു വർമ്മ, ശിവാത്മിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന RA. കാർത്തിക്…

ഗാന്ധർവ്വം 30 വർഷങ്ങൾ, മോഹൻലാലിനോടുള്ള ആദരസൂചകമായി ‘നെഞ്ചിൽ കഞ്ചബാണമെയ്യും’ എന്ന ഗാനം ഒരുകൂട്ടം ചെറുപ്പക്കാർ പുനഃസൃഷ്ടിച്ചിരിക്കുന്നു

മോഹൻലാലിനെ നായകനാക്കി സംഗീത്‌ ശിവൻ സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് ‘ഗാന്ധർവ്വം’. കാഞ്ചൻ, ജഗതി ശ്രീകുമാർ,…

‘യാമം വീണ്ടും വിണ്ണിലേ…’ റിലീസിനൊരുങ്ങുന്ന ‘കാപ്പ’യിലെ ആദ്യ ​ഗാനം പുറത്തുവിട്ടു

റിലീസിനൊരുങ്ങുന്ന ‘കാപ്പ’യിലെ ആദ്യ ​ഗാനം പുറത്തുവിട്ടു . ‘യാമം വീണ്ടും വിണ്ണിലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ…